Thursday, August 29, 2019

ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍: 22-ാം വയസില്‍ മയൂരി എന്തിന് ആത്മഹത്യ ചെയ്തു? സംഗീത പറയുന്നു

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയിലെ യക്ഷി കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അത്രയേറെ ജനശ്രദ്ധയാണ് ആ ഒറ്റ കഥാപാത്രം മയൂരി എന്ന നടിക്ക് നേടിക്കൊടുത്തത്. പിന്നീട് സമ്മർ ഇൻ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാൽ പ്രശസ്തിയിലേക്കുയർന്നുവന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22-ാം വയസിൽ മയൂരി ആത്മഹത്യ ചെയ്യുന്നത്. എന്തിന് മയൂരി ആത്മഹത്യ ചെയ്തെന്ന ചർച്ചകൾ ഏറെ ഉണ്ടായെങ്കിലും ആർക്കും ഒരു സ്ഥിരീകരണത്തിലെത്താനായില്ല. മയൂരിയുടെ അടുത്ത സുഹൃത്തുക്കൾക്കു പോലും താരം എന്തിന് ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിർന്നു എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. ഇപ്പോൾ മയൂരി മരിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ താരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മയൂരി വെറും പാവമായിരുന്നുവെന്നും വ്യക്തിജീവിതവും സിനിമാജീവിതവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വഴക്കം മയൂരിക്കില്ലായിരുന്നുവെന്നും സംഗീത കോരളകൗമുദി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സംഗീതയുടെ വാക്കുകൾ: സമ്മർ ഇൻ ബത്ലഹേമിൽ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാൾ മൂന്ന് വയസിന് ഇളയതായിരുന്നു. മുടി കെട്ടുന്നത് പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിങ്തീർന്ന് മുറിയിലെത്തിയാൽ പിന്നെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു. Content Highlights :Actress Saneetha Krish About Actress Mayoori Suicide

from movies and music rss https://ift.tt/2Ug9vg5
via IFTTT

No comments:

Post a Comment