Wednesday, August 21, 2019

'ശ്രീദേവി ബംഗ്ലാവി'ല്‍ ബോണി അസ്വസ്ഥന്‍; നിയമപോരാട്ടം തുടരും

പ്രിയ പ്രകാശ് വാര്യർ പ്രധാനവേഷത്തിൽ എത്തുന്ന ശ്രീദേവി ബംഗ്ലാവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായിഅന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. ചിത്രത്തിന്റെ നിർമാതാക്കൾക്ക് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും അവർ പ്രതികരിച്ചില്ലെന്നും വിവാദങ്ങളിൽ അദ്ദേഹം അസ്വസ്ഥനാണെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂർ നേരത്തേ രംഗത്ത് വന്നിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് കാരണം. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാൻ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പറഞ്ഞത്.ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നൽകിയ വ്യക്തമാക്കി. ഇതെല്ലാം വിശദീകരിച്ച് ബോണി കപൂറിന് മറുപടി അയച്ചുവെന്നും അദ്ദേഹം പ്രതികരിച്ചില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ വിശദീകരണം. 70 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്കാരജേത്രിയായ ഒരു നടിയുടെ കഥയാണ് പറയുന്നത്. സിനിമയുടെ ഒരു വലിയഭാഗംലണ്ടനിൽചിത്രീകരിച്ചിരുന്നു.ബോളിവുഡ് താരം സൽമാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും അദ്ദേഹത്തിന്റെ കാമുകി ഗ്ലോറിയ ആൻഡ്രിയാനയും ചിത്രത്തിൽ വേഷമിടുന്നു. Content Highlights:Sridevi Bungalow disappointed Boney Kapoor to take legal action, Priya Prakash Warrier, arbaaz khan Movie

from movies and music rss https://ift.tt/2ZmmPEE
via IFTTT

No comments:

Post a Comment