മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ജയറാം വേഷമിടുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ജയറാമുമായി സംസാരിച്ചുവെന്നും അദ്ദേഹം കരാറിൽ ഒപ്പിട്ടുവെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആരാധമാക്കിയാണ് മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയം രവി, കീർത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൊന്നിയിൻ സെൽവനെ ആസ്പദമാക്കി 1958ൽ എം.ജി.ആർ ചലച്ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ൽ ഈ സിനിമയുടെ ജോലികൾ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി. 2015ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രം പൊന്നിയിൻ ശെൽവന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ എട്ട് വർഷം കൊണ്ടാണ് ചലച്ചിത്രം നിർമിച്ചത്. മഡോണ സെബാസ്റ്റിനും ചിത്രത്തിൽ വേഷമിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് മണിരത്നത്തോടൊപ്പമുള്ള ചിത്രം മഡോണ കുറച്ചു നാളുകൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. തുടർന്നാണ് അഭ്യൂഹങ്ങൾ ശക്തമായത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. 2018 സെപ്തംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. Content Highlights:ponniyin selvan Jayram to act in Maniratnam MovieVikram, Aishwarya Rai Bachchan, Parthiban, keerthi Suresh, Karthi, Amitabh Bachchan
from movies and music rss https://ift.tt/2MDq8l3
via
IFTTT
No comments:
Post a Comment