അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയുടെ ജീവിതം സിനിമയാകുന്നു. എൻ.പി. ഉല്ലേഖ് എഴുതിയ ദിഅൺടോൾഡ് വാജ്പെയി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അമാഷ് ഫിലിംസിൻറെ ബാനറിൽ ശിവ ശർമ്മയും ശീഷാൻ അഹമ്മദും ദ അൺടോൾഡ് വാജ്പെയിസിനിമയാക്കുന്നതിനുള്ള പകർപ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഇത് തന്റെ സ്വപ്നപദ്ധതികളിൽ ഒന്നാണെന്നും അറിയപ്പെടാത്ത ഈ ഹീറോയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശർമ്മ പ്രതികരിച്ചു. "വാജ്പേയ് യഥാർഥത്തിൽ ആരാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളും മനസിലാക്കാൻ എനിക്ക് സാധിച്ചു. ഇത്തരത്തിൽ ആരാലും പറഞ്ഞു കേട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ് അദ്ദേഹത്തെക്കുറിച്ച് സിനിമ എടുക്കാനും അത് വഴി മറ്റുള്ളവർക്ക് പ്രചോദനം നൽകാനും എന്നെ പ്രേരിപ്പിക്കുന്നത്." ശർമ്മ വ്യക്തമാക്കി ആരായിരിക്കും വാജ്പെയിയായിഅഭിനയിക്കുകയെന്നതോ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വാജ്പെയിയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവയാണ് ചിത്രത്തിൽ പ്രതിപാദിക്കുക. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്പെയി അന്തരിച്ചത്. Content Highlights :The life story of former Prime Minister Atal Bihari Vajpayee to hit the big screen
from movies and music rss https://ift.tt/30Egwdh
via
IFTTT
No comments:
Post a Comment