ഹ്വാക്കിൻ ഫീനിക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സ്റ്റാർഡ് അപ്പ് കൊമേഡിയനായ ആർതർ ഫ്ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിൻ ഫീനിക്സ് അവതരിപ്പിക്കുന്നത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലൻ ജോക്കറാക്കി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ടോഡ് ഫിലിപ്സാണ് ജോക്കർ എന്ന ചിത്രത്തിൽ ഐതിഹാസിക വില്ലന് വീണ്ടും ജീവൻ പകരുന്നത്. അകാലത്തിൽ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കർ എന്ന കഥാപാത്രമാണ്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളിഅക്ഷരാർഥത്തിൽ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാൽ, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജർക്കുണ്ടായില്ല. നടൻ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്ക്കർ അവാർഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജർ. 2016 ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിൽ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് വർഷങ്ങൾക്ക് ശേഷം അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സ് ജോക്കറിന് ജീവൻ നൽകുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. Content Highlights:Joker movie 2019trailer released, Joaquin Phoenix, Todd Phillips, Heath Ledger, Batman, The Dark Knight
from movies and music rss https://ift.tt/2L2G1PT
via
IFTTT
No comments:
Post a Comment