സർഗത്തിലെ കുട്ടൻ തമ്പുരാൻ, സല്ലാപത്തിലെ ദിവാകരൻ, അനന്തഭദ്രത്തിലെ ദിഗംബരൻ... ഇങ്ങനെ നല്ല കുറെ വേഷപ്പകർച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയൻ. നടൻ മാത്രമല്ല, മനോജ് ഇപ്പോൾ ആശയുടെ ഭർത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. മുൻഭാര്യ ഉർവശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുത വച്ചു പുലർത്താതെ നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിച്ചുകൊണ്ട് പരസ്പരസ്നേഹത്തോടെ കഴിയുകയാണ് ഈ കുടുംബം. ഈയിടെ ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിൽ കുടുംബവിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ മനോജ് കെ ജയൻ ഇതു കൂടി പറഞ്ഞു. തനിക്കും ഉർവശിക്കുമിടയിൽ പിണക്കങ്ങളൊന്നുമില്ല. മനോജിന്റെ വാക്കുകൾ ഉർവശിയുടെ മകൻ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോൾ ഞാൻ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാൻ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങൾക്കിടയിൽ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആർക്കെങ്കിലും ശത്രുതയുണ്ടെങ്കിൽ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മൾ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ്തുടങ്ങി ദാമ്പത്യത്തിൽ ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തിൽ ഞാൻ ഒരുപാട് സംതൃപ്തനാണ്. കുഞ്ഞാറ്റ(തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകൾ) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാൻ പറ്റില്ല. അമ്മ എന്നതിന്റെ അർഥം തന്നെ അതല്ലേ. കൽപ്പനചേച്ചി മരിച്ചപ്പോൾ ഞാൻ കുഞ്ഞാറ്റയെ കൂട്ടാൻ ബാംഗ്ലൂരിൽ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോൾ മനോജേട്ടൻ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോൾ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉർവശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കൾക്കിടയിൽ ഒരു വ്യത്യാസവുമില്ല. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 19992ലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. 2008ൽ ഇരുവരും വേർപിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്. Content Highlights :manoj k jayan about asha ex wife urvasi two daughters son
from movies and music rss https://ift.tt/2ZbTi1c
via
IFTTT
No comments:
Post a Comment