മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡിന് രണ്ടാംതവണയും അർഹയായപ്പോൾ സ്നേഹയെക്കുറിച്ച് ജ്യൂറി നടത്തിയ പരാമർശം മാത്രം മതി ആ ശബ്ദത്തിന്റെ മൂല്യമറിയാൻ. സിനിമാഭിനയം മോഹിച്ചുനടന്ന പെൺകുട്ടിയെ തേടി അവസരമെത്തിയത് ഡബ്ബിങ് ആർട്ടിസ്റ്റിലൂടെയായിരുന്നു. രണ്ടുവർഷം കൊണ്ട് പ്രശസ്തരായ സംവിധായകരുടെ ആറ് സിനിമകൾ, രണ്ടുവർഷവും മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ്. കരിവെള്ളൂർ പലിയേരിയിലെ സ്നേഹ പലിയേരിയുടെ വിജയഗാഥ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്തതാണ്. പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ കലയുടെ നറുമണവുമായി വീശിയ വടക്കൻ കാറ്റാണ് സ്നേഹയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുമ്പോൾ ഒപ്പനയ്ക്കോ തിരുവാതിരയ്ക്കോ പങ്കെടുത്തതൊഴിച്ചാൽ മറ്റു കാര്യമായ കലാപ്രകടനമൊന്നും സ്നേഹയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പയ്യന്നൂർ കോളേജിൽ ബി.എസ്സി. ഫിസിക്സിന് ചേർന്നതോടെയാണ് സ്നേഹ കലാമത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആദ്യവർഷംതന്നെ മോണോ ആക്ടിനും മൈമിനും മത്സരിച്ചു. പിന്നീട് കോളേജ് നാടകങ്ങളിലെ സ്ഥിരംനടിയായി. തുടർച്ചയായി രണ്ട് വർഷം സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ സ്നേഹയായിരുന്നു മികച്ച നടി. ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും പഠിച്ച ആറുവർഷവും ഇന്റർസോൺ കലോത്സവത്തിലെ മോണോ ആക്ടിന്റെ കിരീടം സ്നേഹയ്ക്ക് മറ്റാർക്കും വിട്ടുകൊടുക്കേണ്ടിവന്നിട്ടില്ല. നീലേശ്വരത്തെ കെ.പി.ശശികുമാറായിരുന്നു ഗുരു. സ്നേഹ @ ആവേ മരിയ കെ.ആർ. മീരയുടെ ആവേ മരിയ എന്ന കഥ പ്രദീപ് മണ്ടൂർ ഏകപാത്ര നാടകമാക്കിയപ്പോൾ വേദിയിൽ നിറഞ്ഞുനിന്നത് സ്നേഹയായിരുന്നു. നിരവധി വേദികളിൽ അരങ്ങേറിയ നാടകത്തിലെ അഭിനയത്തിന് സ്നേഹയ്ക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഈടയിലേക്കുള്ള വഴി ഈട എന്ന സിനിമയിലെ നായികയ്ക്ക് ശബ്ദം നൽകാൻ ആളെ ക്ഷണിക്കുന്നുവെന്ന പരസ്യമാണ് മലയാളത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനെ സംഭാവന ചെയ്തത്. ഒരു പരിചയവുമില്ലാത്ത മേഖലയായതുകൊണ്ട് സുഹൃത്തുക്കളൊക്കെ നിർബന്ധിച്ചപ്പോൾ വെറുതെ ഒന്ന് അപേക്ഷിച്ചതാണ്. പയ്യന്നൂരിൽ വച്ച് ശബ്ദപരിശോധന കഴിഞ്ഞപ്പോഴും ഗൗരവമായെടുത്തില്ല. എന്നാൽ വടക്കൻ മലബാർ ശൈലിയിലുള്ള നായികയുടെ ശബ്ദം ഡബ്ബുചെയ്യാൻ സ്നേഹയെ തിരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചപ്പോൾ മനസ്സുനിറയെ ആകാംക്ഷയും അല്പം പേടിയുമായിരുന്നു. ദേഷ്യവും സങ്കടവും സന്തോഷവും പ്രണയവുമെല്ലാമുള്ള കഥാപാത്രമായിരുന്നു ഈടയിലെ നായിക. അതുകൊണ്ടുതന്നെ നിത്യജീവിതത്തിലെ എല്ലാ ഭാവങ്ങളും നായികയുടെ ശബ്ദത്തിന് വേണ്ടിവന്നു. വീട്ടിലും നാട്ടിലും പറയുന്ന ഭാഷ ഒരു ചമ്മലുമില്ലാതെ സ്നേഹ സിനിമയിലും പ്രയോഗിച്ചതോടെ ഈടയിലെ ഡബ്ബിങ് സംസ്ഥാനത്തെ മികച്ചതായി മാറി. ലില്ലി പൂക്കൾ പ്രശോഭ് വിജയന്റെ ലില്ലി എന്ന സിനിമയിലെ നായികയായ സംയുക്ത മേനോനുവേണ്ടി ശബ്ദം നൽകാനുള്ള അവസരമാണ് സ്നേഹയെ തേടി പിന്നീടെത്തിയത്. സിനിമയിലെ ലില്ലി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെത്തേടി രണ്ടാം തവണയും സംസ്ഥാന അവാർഡെത്തിയപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്ന അപൂർവ അംഗീകാരമായി. അഭിനയ മോഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹ ഇതിനകം ആറ് സിനിമകളുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ സിനിമകളിലും നായികമാർ സംസാരിക്കുന്നത് സ്നേഹയുടെ ശബ്ദത്തിലൂടെയാണ്. ഓട്ടർഷ, ഒരു നക്ഷത്രമുള്ള ആകാശം, മാർക്കോണി മത്തായി, കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്നീ സിനിമകൾക്കാണ് സ്നേഹ ശബ്ദം നൽകിയിട്ടുള്ളത്. നീലേശ്വരം പരുത്തിക്കാമുറി ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ എം.പദ്മനാഭ?െന്റയും കൂക്കാനം ഗവ. യു.പി. സ്കൂൾ അധ്യാപിക ജയന്തിയുടേയും മകളാണ് സ്നേഹ. ദുബായിൽ എൻജിനീയറായ നവീൻ കുമാറാണ് ഭർത്താവ്. എം.ബി.ബി.എസ്. വിദ്യാർഥി സാന്ദ്ര സഹോദരിയാണ്. Content HIghlights: Nimisha Sajayan, Eeda dubbing artist, Sneha Paleri, Kerala State Film Award Winner, Samyuktha Menon, Lilly Movie
from movies and music rss https://ift.tt/2ML68gq
via
IFTTT
No comments:
Post a Comment