Thursday, September 5, 2019

'കുട്ടിയായിരിക്കുമ്പോള്‍ ബഹിരാകാശശാസ്ത്രജ്ഞനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.'

കുട്ടിക്കാലത്ത് ബഹിരാകാശശാസ്ത്രജ്ഞനാകാനായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആഗ്രഹം. അതുസാധിക്കാതെപോയ അദ്ദേഹം ബഹിരാകാശം സ്വപ്നംകാണുന്ന കുട്ടികളെ അതിനായി സഹായിക്കുകയാണിപ്പോൾ. ചന്ദ്രയാൻരണ്ടിനെക്കുറിച്ച് നാഷണൽ ജിയോഗ്രാഫിക് ചാനലിൽ സംപ്രേഷണംചെയ്ത പ്രത്യേകപരിപാടിയിലാണ് തന്റെ നടക്കാതെപോയ സ്വപ്നത്തെക്കുറിച്ച് താരം വിവരിച്ചത്. കുട്ടിയായിരിക്കുമ്പോൾ ബഹിരാകാശശാസ്ത്രജ്ഞനാകാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി എവിടെപ്പോകണമെന്ന് എനിക്കറിയില്ലായിരുന്നു. നാസയുടെ ഭാഗമാകാൻ കുറെ ശ്രമം നടത്തി. തഴയപ്പെട്ടു. അതിനിടെ വളരെ ശക്തിയേറിയ ദൂരദർശിനി ഞാൻ സ്വന്തമാക്കി. രാത്രിയിൽപോലും ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും സുശാന്ത് പറഞ്ഞു. രണ്ടുവർഷംമുമ്പ് താരത്തിന് നാസയിൽപോകാൻ അവസരം കിട്ടി. അവിടെ ശില്പശാലയും നടത്തി. ഒരുവർഷത്തിനുശേഷം രണ്ടുകുട്ടികളെ നാസയിലെത്തിച്ചു. അവരിലൊരാൾക്ക് സ്വർണമെഡൽകിട്ടി. ഇപ്പോൾ ആ കുട്ടി ബഹിരാകാശശാസ്ത്രജ്ഞനാകാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. നാസയിലേക്ക് നൂറുകുട്ടികളെ അയക്കാൻ പദ്ധതിയിടുന്നതായും സുശാന്ത് കൂട്ടിച്ചേർത്തു. ചന്ദ്രനിലെ ഭൂമിയിൽനിന്നുകാണാൻ കഴിയാത്തഭാഗത്ത് സ്ഥലവും വാങ്ങിയിട്ടുണ്ട് ഈ നടൻ. Content Highlights :actor Sushanth Singh wished to become an astronaut

from movies and music rss https://ift.tt/30U0H29
via IFTTT

No comments:

Post a Comment