Friday, September 6, 2019

'നിങ്ങളാണ് ഇതിഹാസം..എന്റെ വാപ്പിച്ചി.. ജന്മദിനാശംസകള്‍'

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 68 -ാം പിറന്നാളാണ് സെപ്തംബർ ഏഴിന്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് മകനും സിനിമാതാരവുമായ ദുൽഖർ സൽമാനിപ്പോൾ. "ഞാൻ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആൾക്ക് ജന്മദിനാശംസകൾ.. ഞങ്ങൾക്ക് നിറയെ സ്നേഹം നൽകി ഞങ്ങൾക്കായി സമയം കണ്ടെത്തി ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.. നിങ്ങളാണ് ഏറ്റവും വലിയവൻ..ഇതിഹാസം, എന്റെ വാപ്പിച്ചി..."ദുൽഖർ കുറിച്ചു Content Highlights :Dulquer Salmaan Birthday Wishes To Mammootty

from movies and music rss https://ift.tt/2zXHMHT
via IFTTT

No comments:

Post a Comment