Monday, November 30, 2020

​ഗർഭിണി ആയാൽ എന്താ പ്രശ്നം; യോ​ഗ മുടക്കാതെ അനുഷ്ക

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ക്രിക്കറ്റിന്റെ തിരക്കിലാണ് കോലി. അനുഷ്കയാകട്ടെ പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട ജോലികളിലും. ഇപ്പോൾ ഇൻസ്റ്റാ​ഗ്രാമിൽ അനുഷ്ക പങ്കുവച്ച ഒരു ചിത്രമാണ് വെെറലാകുന്നത്. കോലിയുടെ സഹായത്തോടെ ശീർഷാസനം ചെയ്യുകയാണ് അനുഷ്ക. ​കുറച്ച് കാലം മുൻപ് പകർത്തിയ ചിത്രമാണിതെന്നും അനുഷ്ക പറയുന്നു. ഗർഭിണിയാകുന്നതിന് തൊട്ടുമുൻപ് താൻ ചെയ്ത എല്ലാ യോ​ഗാഭ്യാസങ്ങളും ​ഗർഭകാലത്തും തുടരാമെന്ന് ഡോക്ടർ പറഞ്ഞുവെന്ന് അനുഷ്ക കുറിച്ചു. ചുമരിന്റെയും ഭർത്താവിന്റെയും പിന്തുണയുള്ളതുകൊണ്ടാണ് താൻ ഇപ്പോഴിത് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. View this post on Instagram A post shared by AnushkaSharma1588 (@anushkasharma) Content Highlights: Anushka Sharma doing Sirsasana during Pregnancy, yoga

from movies and music rss https://ift.tt/3mpBGqt
via IFTTT

സായ് കുമാറിന്റെ മകൾ അഭിനയരം​ഗത്തേക്ക്

നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്ക്രീനിലൂടെയാണ് വെെഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. സായികുമാറിന് മുൻഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വെെഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയുംവിവാഹം. Content Highlights: Sai Kumar ex-wife Prasanna Kumaris daughter vaishnavi debut in Mini screen, Malayalam serial

from movies and music rss https://ift.tt/36p1BsJ
via IFTTT

അംബിക റാവുവിന്റെ ചികിത്സയ്ക്ക് സഹായം വേണം; സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയാണ് അംബികാ റാവു. നിരവധി സിനിമകളിൽ സംവിധായകയായി പ്രവർത്തിച്ച അംബിക വൃക്ക രോഗമൂലം ചികിത്സയിൽ തുടരുകയാണ്. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാൽ വൻതുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കോവിഡ് വന്ന് തൊഴിലവസരങ്ങൾ നഷ്ടമായതോടെ ചികിത്സയ്ക്കായി കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് അംബിക. അംബികയെ സഹായിക്കണമെന്നഭ്യർഥിച്ച് അവരുടെ സുഹൃത്തുക്കളടക്കം ഒട്ടനവധി പേരാണ് രം​ഗത്ത് വന്നിരിക്കുന്നത്. കുറച്ചു കാലങ്ങൾക്ക് മുൻപ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയിൽ നിന്നുള്ളവരും സഹായങ്ങൾ നൽകിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും വീണ്ടും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക. കലാരം​ഗത്ത് തന്നെയുള്ള വ്യക്തിയാണ് അംബികയുടെ സഹോദരൻ അജി. തൃശ്ശൂരുകാർ അജി മാഷ് എന്ന് വിളിക്കുന്ന അജിത്ത് പ്രസാ​ദ് ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി ​ഗാനമേളകളിൽ തബല , മൃദംഗം ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന് പുറമെ ലാൽ ജോസിന്റെ മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങൾ Ambika Rao, SB a/c no.10626756268, Ifsc SBIN0016080 State Bank of India, Poonkunnam branch, Thrissur Content Highlights:Ambika Rao seeks financial help fo treatment kidney failure dialysis Actress assistant director

from movies and music rss https://ift.tt/3mpGaxd
via IFTTT

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും പുനർജന്മം പോലെ: അൻസിബ

ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കോർഡ് തീർത്തപ്പോൾ അത് തന്റെയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചു. എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്ന് പറയുന്നു താരം. അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം 2. രണ്ടാം ഭാ​ഗത്തിൽ വരുണിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുമോ? ജോർജുകുട്ടി അകത്താകുമോ? ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസുകൾ എന്ത്. വിശേഷങ്ങളുമായി അൻസിബ മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു Content Highlights : Ansiba Hassan Interview Drishyam 2 Mohanlal Jeethu Joseph Meena Esther Anil

from movies and music rss https://ift.tt/2VjvKTO
via IFTTT

സിനിമയിലും വ്യക്തിജീവിതത്തിലും കഠിനാധ്വാനം; ചിമ്പുവിന്റെ സ്വപ്നമായ മിനികൂപ്പർ സമ്മാനിച്ച് അമ്മ ഉഷ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് തമിഴ് നടൻ ചിമ്പു. താരത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും മറ്റും ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നൽകിയ സമ്മാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിനി കൂപ്പറാണ് ഉഷ മകന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. കാറിനൊപ്പം ഉഷ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും ചിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പർ കാർ വാങ്ങി നൽകിയത്. ചിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. Sweet gift from Amma #UshaTRajender to king 👑@SilambarasanTR_ ❤️#MiniCooper #SilambarasanTR #Eeswaran #Maanaadu #Atman pic.twitter.com/Z0ONwFeO7q — fan_girl_STR_ (@fan_girl_str_) November 29, 2020 സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് ചിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. നടി ശരണ്യ മോഹനാണ് താരത്തെ നൃത്തം അഭ്യസിപ്പിച്ചത്. ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്.ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ഡൗൺ കാലത്ത് ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് സിമ്പു ഭാരം കുറച്ചത്. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം. പുലർച്ചെ 4.30 മുതലാണ് സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡുകൾ പോലുള്ള പോഷക​ഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു. Content Highlights :Simbus mom Usha gifts him his dream car, a swanky Mini Cooper

from movies and music rss https://ift.tt/3o2idfI
via IFTTT

Sunday, November 29, 2020

'അവൾ എന്നെ നോക്കുമ്പോൾ'; പ്രണയം പങ്കുവച്ച് അർജുനും മലെെകയും

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ചൂടുള്ള ചർച്ചയാണ്നടൻഅർജുൻ കപൂറുംനടിമലൈക അറോറയും തമ്മിലുള്ള പ്രണയം. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. അതിനിടയിൽഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായവുകയാണ് ഇവരുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റുകൾ. View this post on Instagram A post shared by Arjun Kapoor (@arjunkapoor) View this post on Instagram A post shared by Malaika Arora (@malaikaaroraofficial) അവൾ നിങ്ങളെ നോക്കുമ്പോൾ എന്നു കുറിച്ചാണ് അർജുൻ ചിത്രം പങ്കുവച്ചത്. അത് ആരാണെന്ന ചോദ്യവുമായി കാമുകി മലൈകയും എത്തി. ഒന്ന് ഊഹിച്ചുനോക്കൂ, മണ്ടീ എന്നായിരുന്നു മലൈകയ്ക്ക് അർജുൻ നൽകിയ മറുപടി. അർജുൻ പറയുന്നത് നിങ്ങളെക്കുറിച്ച് തന്നെയാണെന്ന കമന്റുമായി ആരാധകരും ചിത്രം ഏറ്റെടുത്തു. ധർമ്മശാലയിലേക്ക് യാത്രപോയപ്പോൾ പകർത്തിയ ചിത്രമാണ് മലെെക പങ്കുവച്ചത്. നീയൊപ്പമുള്ളപ്പോൾ മടുപ്പു തോന്നില്ലെന്ന് മലെെക കുറിച്ചു. നടൻഅർബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അർജുന്റെ കുടുംബ ചടങ്ങുകളിലും മലൈക പങ്കെടുത്തിരുന്നു. 47 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 35 കാരനാണ് അർജുൻ കപൂർ. 1998 ലാണ് സൽമാൻ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായഅർബാസ് ഖാൻ മലൈകയെ വിവാഹം ചെയ്യുന്നത്. 2017 ലാണ് ഇവർ വേർപിരിയുന്നത്. സൽമാന്റെ സഹോദരി അർപ്പിതയുമായി പ്രണയത്തിലായിരുന്നു അർജുൻ. പിന്നീട് അവർ വേർപിരിഞ്ഞു. Content Highlights:Malaika Arora Arjun kapoor Instagram post,

from movies and music rss https://ift.tt/3ocIBDT
via IFTTT

'വസന്ത് ദേശായി ഇല്ലായിരുന്നെങ്കിൽ വാണി ജയറാം എന്ന പിന്നണി ഗായികയും ഉണ്ടാവില്ലായിരുന്നു'

തോരാതെ പെയ്യുന്ന മഴയിലേക്ക് ഇറങ്ങിനിന്ന പോലെ തോന്നും ചില പാട്ടുകൾ കേൾക്കുമ്പോൾ. പ്യാർ ഹുവാ ഇക്ക് രാർ ഹുവാ (മന്നാഡേ, ലത), രിമ്ജിം ഗിരെ സാവൻ (കിഷോർ കുമാർ) , ഓ സജ്നാ ബര്ഖ ബഹാർ ആയെ (ലത) , ദിൽ തേരാ ദീവാനാ ഹേ സനം (റഫി, ലത), രിമ്ജിം കെ തരാനേ ലേകെ (റഫി, ഗീതാദത്ത്), ജാനേ ചമൻ ശോലാ ബദൻ (റഫി, ശാരദ) , ആഹാ രിംജിം കെ യേ പ്യാരേ പ്യാരേ (തലത്ത്, ലത)...... ആത്മാവിൽ വർഷമേഘങ്ങളായി പെയ്തിറങ്ങിയ ഗാനങ്ങൾ. മറ്റു ചില പാട്ടുകളുണ്ട്. ഈർപ്പമുള്ള വിരലുകളാൽ അവ നമ്മെ മൃദുവായി തൊടുക മാത്രം ചെയ്യുന്നു. പ്രണയവും വാത്സല്യവും വിരഹ വേദനയുമെല്ലാം മാറി മാറി വരും ആ ആർദ്രസ്പർശത്തിൽ. പെയ്തു തോർന്ന മഴയുടെ സുഖശീതളമായ അനുഭൂതി മനസ്സിൽ നിറയ്ക്കുന്നു ആ ഗാനങ്ങൾ. ``ഗുഡ്ഡി എന്ന സിനിമയിൽ ഗുൽസാർ എഴുതി വസന്ത് ദേശായി സംഗീതം പകർന്നു വാണി ജയറാം പാടിയ ``ബോൽ രേ പപീഹരാ അത്തരമൊരു അനുഭൂതിയായിരുന്നു. എഴുപതുകളുടെ തുടക്കത്തിലെന്നോ റേഡിയോ സിലോണിലൂടെ ആദ്യമായി കാതിൽ ഒഴുകിയെത്തിയ പാട്ട്, മഴയുടെ രാഗമായ മിയാ കി മൽഹറിലാണ് വസന്ത് ദേശായി ആ ഗാനം ചിട്ടപ്പെടുത്തിയതെന്ന് അന്നറിയില്ലായിരുന്നു. ബംഗാളി നടൻ സമിത് ഭഞ്ജയും ജയഭാദുരിയും പ്രത്യക്ഷപ്പെടുന്ന ആ ഗാനരംഗം ടെലിവിഷനിൽ കണ്ടത് പോലും വർഷങ്ങൾ ഏറെ കഴിഞ്ഞാണ്. ഋഷികേശ് മുഖർജി കാവ്യഭംഗിയോടെ വെള്ളിത്തിരയിൽ പകർത്തിയ ആ ഗുൽസാർ ഗാനമായിരുന്നു വസന്ത് ദേശായിയുടെ സംഗീതഭൂമികയിൽ കടന്നു ചെല്ലാനുള്ള ആദ്യ പ്രലോഭനം. ഇനിയും നുകർന്ന് തീരാത്ത സംഗീതാനുഭവങ്ങളിലേക്ക് ആ ഈണങ്ങൾ എന്നെ കൂട്ടിക്കൊണ്ടുപോയി. അടുത്തറിയുംതോറും ദേശായി ഒരു വിസ്മയമായി മനസ്സിൽ വളരുകയായിരുന്നു. നിത്യസുന്ദരമായ എത്രയെത്ര ഗാനങ്ങൾ. ഓരോ ഗാനവും വിശിഷ്ടമായ ഓരോ അനുഭവം. ജ്വലിക്കുന്ന ആ വ്യക്തിത്വം വാണി ജയറാമിനെ സ്വാധീനിച്ചു തുടങ്ങുന്നത് 1960 കളുടെ അവസാനമാണ് -- വിവാഹശേഷം ഭർത്താവ് ജയറാമിനൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയ ശേഷം. ഇൻഡോ - ബെൽജിയൻ ചേംബർ ഓഫ് കോമേഴ്സിന്റെ എക്സിക്യുട്ടിവ് സെക്രട്ടറിയാണ് അന്ന് ജയറാം. വാണി ബാങ്ക് ഉദ്യോഗസ്ഥയും. ഭാര്യയുടെ സംഗീതസപര്യയെ അങ്ങേയറ്റം ഗൌരവത്തോടെ കണ്ട ജയറാം ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന് കീഴിൽ വാണിയെ ഹിന്ദുസ്ഥാനി ലഘുശാസ്ത്രീയസംഗീതം അഭ്യസിക്കാൻ അയക്കുന്നു. പട്യാല ഖരാനയുടെ വക്താവായ ഉസ്താദ് വഴിയാണ് വാണി വസന്ത് ദേശായിയെ പരിചയപ്പെടുന്നത്. ``കേംബ്രിഡ്ജ് കോർട്ടിലെ ഫ്ലാറ്റിൽ ഇരുന്നു ഞാൻ അദ്ദേഹത്തിന് വേണ്ടി പാടി. പാട്ട് ഇഷ്ടപ്പെട്ടത് കൊണ്ടാവണം, പിറ്റേന്ന് കാലത്ത് പ്രഭാദേവിയിലെ ബോംബെ ലാബ്സ് എന്ന സ്റ്റുഡിയോയിൽ എത്താനാണ് എനിക്ക് ലഭിച്ച നിർദേശം. മറാഠിയിൽ നാടക ഗാനങ്ങൾ റെക്കോർഡ് ചെയ്തു പുറത്തിറക്കുന്ന പതിവുണ്ട് അന്ന്. സ്റ്റുഡിയോയിൽ എത്തിയ ഉടൻ ഒരു ലഘു ശാസ്ത്രീയഗാനം പാടിച്ചു റെക്കോർഡ് ചെയ്തു. പിന്നെ മറ്റൊരു പാട്ടിന്റെ കുറെ വരികളും. വാണി ജയറാമിന്റെ സംഗീത ജീവിതത്തിലെ പുതിയൊരധ്യായം തുടങ്ങുന്നത് അവിടെ നിന്നാണ്. വസന്ത് ദേശായിയുടെ ഈണത്തിൽ പിന്നെയും ധാരാളം ചലച്ചിത്രേതര ഗാനങ്ങൾ വാണി പാടി; ഏറെയും ശാസ്ത്രീയരാഗാധിഷ്ഠിതമായ പാട്ടുകൾ. സിനിമ അന്നും വിദൂരമായ സ്വപ്നമാണ് വാണിയ്ക്ക്. ആയിടക്കാണ് ഹൃഷികേശ് മുഖർജി തന്റെ പുതിയ സിനിമക്ക് പാട്ടുകൾ ഒരുക്കാൻ വസന്ത് ദേശായിയെ ക്ഷണിക്കുന്നത്. ആനന്ദ് (1970 ) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മുഖർജി സംവിധാനം ചെയ്യുന്ന പടം. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു അഭിനയം പഠിച്ചുവന്ന ജയഭാദുരി എന്ന ജബൽപ്പൂർക്കാരിയാണ് നായിക. മുൻപ് ഒന്ന് രണ്ടു സിനിമകളിൽ ബാലകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയ ആദ്യമായി മുഴുനീള നായികാവേഷത്തിൽ വരുന്ന പടമാണ് ഗുഡ്ഡി . സൂപ്പർ താരമായ ധർമേന്ദ്രയുടെ താരപ്രഭാവത്തിൽ മയങ്ങിപ്പോകുന്ന ഒരു സ്കൂൾ കുട്ടിയുടെ റോൾ. ``പുതിയ നായിക ആയതു കൊണ്ട്, കേൾവിയിൽ പുതുമ തോന്നിക്കുന്ന ഒരു ഗായികാ ശബ്ദം വേണം- മുഖർജി വസന്ത് ദേശായിയോടു പറഞ്ഞു. ദേശായി നിർദേശിച്ചത് പ്രിയശിഷ്യയായ വാണി ജയറാമിന്റെ പേരാണ്. ഗുൽസാറിന് മുൻപേ വാണിയെ അറിയാം; പാട്ടുകാരിയായല്ല എന്ന് മാത്രം. വസന്ത് ദേശായിയെ കുറിച്ച് വിശ്വാസ് നെരുർക്കരും ബിശ്വനാഥ് ചാറ്റർജിയും ചേർന്നു എഴുതിയ പുസ്തകത്തിൽ വാണി ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ച ഗുൽസാർ അയവിറക്കുന്നതിങ്ങനെ: ``സംഗീതത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദാദയുടെ ഫ്ലാറ്റിൽ പോകുമ്പോഴെല്ലാം സുന്ദരിയായ ഒരു പെൺകുട്ടിയെ കാണാം.. മുറിയുടെ ഒരു മൂലയിൽ ഇരുന്നു കയ്യിലെ നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുകയാണ് അവൾ . ക്ലാസിൽ ഒട്ടും ശ്രദ്ധിക്കാതെ കുനിഞ്ഞിരുന്നു ചിത്രം വരച്ചു തള്ളുന്ന വികൃതിയായ ഒരു സ്കൂൾ കുട്ടിയെ ആണ് ഓർമ വന്നത്. കഷ്ടം തോന്നി എനിക്ക്; ജീവിതത്തിൽ ഈ പെൺകുട്ടി ഒന്നുമാകാതെ പോകുമല്ലോ. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. ഞാൻ എഴുതിയ ബോൽ രേ പപീഹരാ എന്ന ഒരൊറ്റ പാട്ടിലൂടെ അവൾ ഇന്ത്യക്കാരുടെ മുഴുവൻ ഹൃദയം കവർന്നു. പിന്നീടുള്ളത് മറ്റൊരു കഥയാണ്.. നമ്മുടെ സിനിമാസംഗീത ചരിത്രത്തിന്റെ തന്നെ ഭാഗമായ ആ കഥ ബോംബെ ലാബ്സിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നു തുടങ്ങുന്നു -- 1970 ഡിസംബർ 22 ന്. ഗുഡ്ഡിക്ക് വേണ്ടി വസന്ത് ദേശായിയുടെ ഈണത്തിൽ വാണി ആദ്യം റെക്കോർഡ് ചെയ്തത് ``ഹരി ബിൻ കൈസേ ജിയൂം എന്ന് തുടങ്ങുന്ന മീരാ ഭജൻ. ബി എൻ ശർമ റെക്കോർഡ് ചെയ്ത ആ പാട്ടിന്റെ പശ്ചാത്തലത്തിൽ പുല്ലാങ്കുഴൽ വായിച്ചത് ഹരി പ്രസാദ് ചൌരസ്യ ആണെന്ന പ്രത്യേകതയുണ്ട്. അവശേഷിച്ച ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. പടത്തിന്റെ ചിത്രീകരണം നീണ്ടു പോയതാണ് കാരണം. ഒടുവിൽ 1971 ഏപ്രിലിൽ ``ഹം കോ മൻ കി ശക്തി ദേനാ എന്ന പ്രാർഥനാ ഗീതവും, ജൂലൈയിൽ `ബോൽ രേ പപീഹരായും റെക്കോർഡ് ചെയ്യപ്പെടുന്നു. ``ദാദയുടെ ഫ്ലാറ്റിൽ വച്ചുള്ള റിഹേഴ്സലുകൾ രോമാഞ്ചജനകമായ ഓർമയാണ്. ഓരോ ഗാനത്തിന്റെയും വിശദാംശങ്ങളിലേക്ക് കടന്നു ചെന്ന്, ഭാവഗാംഭീര്യത്തോടെ അദ്ദേഹം പാടിത്തരുന്നത് കേട്ടിരിക്കുക തന്നെ അപൂർവമായ അനുഭവമായിരുന്നു. സിനിമാ ജീവിതത്തിൽ വസന്ത് ദേശായിക്ക് പുനർജ്ജന്മം നൽകിയ ചിത്രമായിരുന്നു ഗുഡ്ഡി. ബോൽ രേ പപീഹര ആവേശപൂർവമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. ഹിന്ദി സിനിമയിലെ മികച്ച അർദ്ധശാസ്ത്രീയ ഗാനത്തിനുള്ള താൻസൻ സമ്മാൻ ഉൾപ്പെടെ നിരവധി ബഹുമതികൾ വാണിക്ക് നേടിക്കൊടുത്ത ആ ഗാനം 1972 ലെ ബിനാക്ക ഗീത് മാലയുടെ വാർഷിക പട്ടികയിലും ഇടം നേടി. ഹം കോ മൻ കി ശക്തി ദേനാ എന്ന ഗാനം ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള നിരവധി സ്കൂളുകളിൽ പ്രാർഥനാരൂപത്തിൽ പ്രതിധ്വനിക്കുന്നു ഇന്നും. ഒരിക്കൽ ഹൈദരാബാദിൽ വച്ച് മൂവായിരത്തോളം കുട്ടികൾ ചേർന്നു ആ ഗാനം പാടുന്നത് ആത്മഹർഷത്തോടെ കേട്ടുനിന്നിട്ടുണ്ട് വാണി. ഗായികയെന്ന നിലയിൽ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷങ്ങളിൽ ഒന്ന്. മനസ്സിൽ തെളിഞ്ഞത് ദാദയുടെ തേജസ്സാർന്ന രൂപമാണ്. ( ഇവിടെ ഒരു ഉപകഥ കൂടി. വാണിയെ ഏറെ നൊമ്പരപ്പെടുത്തിയ ഒരനുഭവം. ഗുഡ്ഡി ഡൽഹിയിൽ റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോൾ പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന ആർക്കോ ഒരു വീണ്ടുവിചാരം. ക്ലൈമാക്സ് സീനിൽ വരുന്ന വാണിയുടെ മീരാഭജൻ വേണ്ട പോലെ ഏശുന്നില്ല. അത് മുറിച്ചുമാറ്റി, പകരം വർഷങ്ങൾക്കു മുൻപ് മധുമതിയിൽ ലതാ മങ്കേഷ്കർ പാടിയ ആജാരേ പരദേശി എന്ന ഹിറ്റ് ഗാനം ജയയുടെ കഥാപാത്രം പാടുന്നതായി പടത്തിന്റെ അവസാനം ഷൂട്ട് ചെയ്തു ചേർക്കുന്നു. ഇന്നും ഈ ഏച്ചുകൂട്ടലിന്റെ യുക്തി വാണിക്ക് പിടികിട്ടിയിട്ടില്ല. എന്തായാലും വസന്ത് ദേശായി അറിഞ്ഞുകൊണ്ടാവില്ല അതെന്ന് ഉറപ്പ്. സിനിമക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്നു പുതുഗായിക മനസ്സിലാക്കി തുടങ്ങിയിരുന്നതേ ഉള്ളൂ. )`` വസന്ത് ദേശായി ഇല്ലായിരുന്നെങ്കിൽ വാണി ജയറാം എന്ന പിന്നണി ഗായികയും ഉണ്ടാവില്ലായിരുന്നു. സിനിമയുടെ വിചിത്രവഴികൾക്ക് മുന്നിൽ പകച്ചു നിന്ന എനിക്ക് ജീവിതത്തിൽ ദിശാബോധം നൽകിയത് ദാദയാണ്. സംഗീതം അതിനൊരു ഉപാധിയായെന്നു മാത്രം --വാണി പറയുന്നു. Content Highlights : Vani Jayaram 75th Birthday Guddi Movie bol re papihara Song Ravi Menon

from movies and music rss https://ift.tt/2Vgs3OL
via IFTTT

നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്, ഇനി പറഞ്ഞിട്ട് കാര്യവുമില്ല

നടൻ അബി വിടവാങ്ങി മൂന്ന് വർഷങ്ങൾ ... അബിയെ നേരിൽ കണ്ടിട്ടില്ല. സംസാരിച്ചത് ഒരേയൊരിക്കൽ മാത്രം, അതും ഫോണിൽ. പക്ഷേ ആ ദീർഘ സംഭാഷണം അവശേഷിപ്പിച്ച ചില ചോദ്യങ്ങൾ അതേ തീവ്രതയോടെ ഇന്നുമുണ്ട് മനസ്സിൽ... സുഹൃത്തും തിരക്കഥാകൃത്തും ക്ലബ് എഫ് എമ്മിലെ പഴയ സഹപ്രവർത്തകനുമായ സുനീഷ് വാരനാടിൽ നിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ചാണ് അബി വിളിച്ചത്; സിനിമാ സംഗീതത്തിലെ ഈണമോഷണങ്ങളെ കുറിച്ച് ആയിടെ എഴുതിയ ലേഖനം വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ. മിമിക്രി വേദികളിലും സുഹൃദ് സദസ്സുകളിലും അബിയുടെ പ്രിയ വിഷയങ്ങളിൽ ഒന്നായിരുന്നു സംഗീത ലോകത്തെ മോഷണകഥകൾ. അടിയുറച്ച പാട്ടുകമ്പക്കാരനും മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും ബാബുരാജിന്റെയും ദേവരാജന്റെയും കടുത്ത ആരാധകനുമായ ഒരാൾക്ക്, പാടിപ്പതിഞ്ഞ പഴയ മനോഹരമായ ഈണങ്ങൾ വികലമായി പുനരാവിഷ്കരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. ഈ അടിച്ചുമാറ്റൽ കഥകളൊക്കെ ഞാൻ എന്റെ അടുത്ത പ്രോഗ്രാമിൽ അവതരിപ്പിക്കും. ഇവന്മാരെയൊന്നും വെറുതെ വിട്ടുകൂടാ. വല്ലവന്റെയും ചെലവിൽ ആളാകാൻ നോക്കുന്നവരാണ്.... ധാർമ്മികരോഷം മറച്ചുവെക്കാതെ അബി പറഞ്ഞു. ഒപ്പം ആത്മഗതമായി ഇത്രകൂടി. മോഷണങ്ങളാണ് എങ്ങും. അത്തരക്കാർക്കേ ഇവിടെ നിലനിൽപ്പുള്ളൂ; മിമിക്രിയിൽ പോലും... നിർദോഷവും നിഷ്കളങ്കവുമായ ചിരിയുടെ വഴിയിലൂടെ കാൽ നൂറ്റാണ്ടിലേറെ കാലം മലയാളികളെ കൈപിടിച്ച് നടത്തിയ അബിയുടെ വാക്കുകൾ അത്ഭുതത്തോടെയാണ് കേട്ടത്. പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവ. നിർബന്ധിച്ചപ്പോൾ അബി പറഞ്ഞു: മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല. നമ്മൾ അസൂയ കൊണ്ട് പറയുന്നതാണെന്നേ ആളുകൾ പറയൂ.. മിമിക്രി വേദികളിൽ അബിയുടെ വളർച്ച കൗതുകത്തോടെ, ആരാധനയോടെ നോക്കിക്കണ്ട അനേകമനേകം മലയാളികളിൽ ഒരാൾ എന്ന നിലക്ക് അർത്ഥഗർഭമായ ആ മൗനത്തിന്റെ പൊരുളറിയാൻ ആഗ്രഹമുണ്ടായിരുന്നു. ആവർത്തിച്ച് ചോദിച്ചപ്പോൾ അബി പറഞ്ഞു: പാട്ടിലെ പോലെത്തന്നെയാണ് മിമിക്രിയിലും കാര്യങ്ങൾ. ഒറിജിനൽ ഉണ്ടാക്കുന്നവന് എന്നും പഴങ്കഞ്ഞി മാത്രം. ബിരിയാണിയും ചിക്കൻ ഫ്രൈയും ഡ്യൂപ്ലിക്കേറ്റുകൾക്കും. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കിയ കഥാപാത്രങ്ങളെ വല്ലവനും തട്ടിക്കൊണ്ടുപോകുമ്പോൾ സ്വന്തം മക്കളെ കൈവിട്ടുപോകുന്ന അമ്മയുടെ വേദനയാണ് തോന്നുക. എന്റെ ടിന്റുമോനും ആമിനത്താത്തയുമൊന്നും ഇന്നെനിക്ക് സ്വന്തമല്ല. വർഷങ്ങൾക്ക് മുൻപ് ഞാൻ മിമിക്രി വേദികൾക്ക് വേണ്ടി ചോരയും നീരും കൊടുത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ്. എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഞാൻ സൃഷ്ടിച്ചവർ. അവരൊക്കെ ആരുടെയൊക്കെയോ സ്വന്തമായിക്കഴിഞ്ഞു... ആയിക്കോട്ടെ. സന്തോഷം. എങ്കിലും ആ കഥാപാത്രങ്ങളുടെയൊക്കെ പിതൃത്വം അവകാശപ്പെട്ട് മറ്റു പലരും ടെലിവിഷൻ ഷോകളിൽ വിളങ്ങിനിൽക്കുന്നത് കാണുമ്പോൾ യഥാർത്ഥ വാപ്പക്ക് സങ്കടം തോന്നില്ലേ? താൻ എഴുതിയുണ്ടാക്കി മലയാളികളെ വർഷങ്ങളോളം ചിരിപ്പിച്ച പ്രശസ്ത സ്കിറ്റുകൾ പോലും ചില്ലറ മാറ്റങ്ങളോടെ പലരും വേദിയിൽ അവതരിപ്പിച്ചു കയ്യടി നേടുന്നതിന് അബി തന്നെ സാക്ഷി. അത്തരം അവതാരകരിൽ ചിലർ മുന്നിൽ വന്ന് എങ്ങനെയുണ്ടായിരുന്നു ചേട്ടാ എന്റെ വർക്ക് എന്ന് നിർലജ്ജം ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചുനിന്നു പോയിട്ടുണ്ട് അബി. കൊള്ളാം മോനേ എന്ന് അവരെ ആശംസിച്ചു പറഞ്ഞു വിടുമ്പോൾ അബിയുടെ ഉള്ളിൽ തിളച്ചുമറിഞ്ഞിരിക്കാവുന്ന വികാരങ്ങൾ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നും പല മിമിക്രിക്കാരും സിനിമാ നടന്മാരെ വേദിയിൽ അവതരിപ്പിക്കുമ്പോൾ കേൾക്കുന്ന, നൂറ്റൊന്നാവർത്തിച്ചു പതം വന്ന ഡയലോഗുകൾ പലതും അബി പതിറ്റാണ്ടുകൾക്ക് മുന്നേ സൃഷ്ടിച്ചതാണെന്ന് എത്രപേർക്കറിയാം? പകർപ്പവകാശ നിയമം ബാധകമല്ലേ ഇതിനൊന്നും? കോപ്പിറൈറ്റ് കർശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമല്ലേ ? -എന്റെ ചോദ്യം. സുഹൃത്തേ, നാട്ടുകാരെ എങ്ങനേലും ഒന്ന് ചിരിപ്പിക്കാനുള്ള ബേജാറിൽ അതൊക്കെ ആരോർക്കുന്നു? പണ്ട് അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. അന്നന്നത്തെ വയറ്റുപ്പിഴപ്പായിരുന്നല്ലോ മുഖ്യം. ഇപ്പൊ അത് മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയൊക്കെ വരുന്നത്. എന്റെയും കൊഴപ്പമാണെന്ന് കൂട്ടിക്കോളൂ.. തന്നിലേക്ക് തന്നെ നോക്കി ചിരിച്ചുകൊണ്ട് അബിയുടെ മറുപടി. ഇടക്ക് തോന്നും വല്ല സർക്കാർ ജോലിയും ചെയ്ത് ജീവിച്ചാൽ പോരായിരുന്നോ എന്ന്. പെൻഷനും കിട്ടുമല്ലോ... വേദന തോന്നിയെന്നത് സത്യം. എന്റെ തലമുറയുടെ കൗമാര, യൗവന സ്മരണകളിലെ ദീപ്ത സാന്നിധ്യമായിരുന്നു സ്വയം ചിരിക്കാതെ തന്നെ നാട്ടുകാരെ ചിരിപ്പിച്ച ഈ സകലകലാവല്ലഭൻ. വെറും കോമഡി ഷോ ആയിരുന്നില്ല അബിയുടെ മിമിക്രി അവതരണം; സമൂഹത്തിലെ നെറികേടുകളോടുള്ള കലഹങ്ങൾ കൂടിയായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തിൽ പഠിച്ച ഒരാൾക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിയൂ. അക്കാര്യത്തിൽ അദ്വിതീയനായിരുന്നു അബി. ഏതു മാധ്യമപ്രവർത്തകനെക്കാൾ അപ് ടു ഡേറ്റ്. ഒരിക്കലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചില്ല അബിയുടെ മിമിക്രി അവതരണങ്ങൾ. വ്യക്തി വിമർശനങ്ങൾ വിഷലിപ്തമായ ആക്രമണങ്ങളുമായില്ല. ഇന്ന് ടെലിവിഷനിലും മെഗാ ഇവന്റ് വേദികളിലും എന്ത് വിലകൊടുത്തും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി തരം താണ അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നാണമില്ലാതെ എടുത്ത് അലക്കേണ്ടിവരുന്ന ചില മിമിക്രി കലാകാരന്മാരുടെ ഗതികേട് കാണുമ്പോൾ അറിയാതെ അബിയെ ഓർത്തുപോകുന്നു വീണ്ടും. മകനെ മിമിക്രിക്കാരനാക്കാൻ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം മനസ്സിലായി.. -സംഭാഷണം അവസാനിക്കും മുൻപ് ഞാൻ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കൽ വീണ്ടും പൊട്ടിച്ചിരി. അയാൾക്ക് സിനിമയാണ് താൽപ്പര്യമെന്ന് പറയുന്നു. അതൊക്കെ അയാളുടെ ഇഷ്ടം. ഏതു മേഖല തിരഞ്ഞടുത്താലും അവിടെ നമ്മൾ അനിവാര്യർ ആണെന്ന തോന്നൽ ഉണ്ടാക്കണം. നമുക്ക് പകരം നമ്മളേ ഉള്ളൂ എന്ന് തെളിയിക്കാൻ കഴിയണം. അല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീർത്തിട്ട് എന്തു കാര്യം? ചിരിയുടെ ചക്രവർത്തിയുടെ വാക്കുകളിൽ ഗൗരവം വന്നു നിറയുന്നു... സിനിമയിൽ അനിവാര്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അബിയുടെ പ്രതിഭാശാലിയായ മകൻ ഷെയ്ൻ നിഗം. ഇഷ്ക് എന്ന സിനിമ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഏതോ വിദൂര ലോകത്തിരുന്ന് മകന്റെ വളർച്ച കണ്ട് നിർവൃതിയടയുന്നുണ്ടാവണം പ്രിയപ്പെട്ട അബി. (പുന:പ്രസിദ്ധീകരണം) Content Highlights: Remembering actor Kalabhavan Abi, mimicry artist son shane nigam

from movies and music rss https://ift.tt/3ltJNkB
via IFTTT

മിമിക്രി ബുദ്ധി ജീവികൾക്ക് വേണ്ടിയല്ല, സാധാരണക്കാർക്ക് വേണ്ടി; അബിയുടെ ആദ്യ അഭിമുഖം



from movies and music rss https://ift.tt/36kocXn
via IFTTT

മൂകാംബികയിൽ തിരക്കഥ സമർപ്പിച്ച് അലി അക്ബർ

മൂകാംബികാ ക്ഷേത്രത്തിൽ 1921 സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. മമ ധർമ്മ' എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിർമിക്കുന്നത്. ഇന്നലെ മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി.... Posted by Ali Akbar onSunday, 29 November 2020 മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി- ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ കുറിച്ചു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബർ ചിത്രം തന്റെ ചിത്രവും പ്രഖ്യാപിച്ചത്. ഒരു വർഷത്തിനുള്ളിൽ സിനിമ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. Content Highlights:Ali Akbar submits his script of 1921 Movie, Sri Mookambika Temple Mama Dhrama

from movies and music rss https://ift.tt/37epzWM
via IFTTT

ക്ലാസിക് ആവേണ്ട സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം, എന്ത് സംഭവിച്ചു എന്നറിയില്ല; ലാൽ ജോസ്

ലാൽ ജോസിന് ഒറ്റപ്പാലം പോലെ പ്രിയപ്പെട്ടതാണ് ദുബായ്. കരിയറിൽ വൻ ബ്രേക്ക് നൽകിയ രണ്ടു സിനിമകൾ പിറവിയെടുത്തത് ഈ മണലാരണ്യത്തിൽനിന്നായിരുന്നു. അറബിക്കഥയും ഡയമണ്ട് നെക്ലേസും. പുതിയ സിനിമയ്ക്കായി ലാൽ ജോസ് വീണ്ടും കടൽകടക്കുന്നു. സൗബിൻ സാഹിറും മമ്ത മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും.അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും വിക്രമാദിത്യനും ശേഷം തിരക്കഥാകൃത്ത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സൗബിൻ ഷാഹിറും മമ്ത മോഹൻദാസും ഭാര്യാഭർത്താക്കൻമാരായി എത്തുന്ന ചിത്രത്തിൽ മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിലുണ്ട്. സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഡിസംബർ 15-ന് ഷൂട്ടിങ് തുടങ്ങും. തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ 'ജാതിക്കാ തോട്ടം' എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു -പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ലാൽ ജോസ് പറഞ്ഞുതുടങ്ങി. സൗബിൻ ഷാഹിർ-മമ്ത കൂട്ടുകെട്ടിലേക്ക് എത്തിയതെങ്ങനെ? ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണിത്. യു.സി. കോളേജിൽ ജനറൽ ക്യാപ്റ്റനായി ജയിച്ചുകയറിയ ആളാണ് ദസ്തഗീർ. ഡിഗ്രിക്കുശേഷം ഗൾഫിലെത്തി പിന്നീട് കല്യാണം കഴിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണ് അയാൾ. കഴിഞ്ഞ കാലങ്ങളിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ നടൻമാരിലൊരാളാണ് സൗബിൻ. അദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനവും മികച്ചതായിരുന്നു. 'അന്നയും റസൂലും' പോലുള്ള സിനിമകളിലെ ചെറിയ വേഷങ്ങളിൽനിന്ന് മഹേഷിന്റെ പ്രതികാരവും അമ്പിളിയും പോലുള്ള സിനിമകളിലേക്ക് സൗബിൻ മാറിയത് വിസ്മയത്തോടെയാണ് കണ്ടത്. സൗബിന് പറ്റിയൊരു കഥാപാത്രം കിട്ടിയതുകൊണ്ട് അദ്ദേഹത്തെ ഉപയോഗിക്കുന്നു. മമ്തയുമായി ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് കണ്ടതോടെ അവരെയും ക്ഷണിച്ചു. പ്രേക്ഷകർ മാറുന്നു, സിനിമാ റിലീസിങ്ങിന്റെ ഫോർമാറ്റ് മാറുന്നു. ഇതിനിടയിൽ പുതിയ സിനിമയുമായി രംഗത്തുവരാൻ ഭയമുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം അല്പം നിർണായകമായ സിനിമയാണിത്. അതിന്റേതായ ടെൻഷനുണ്ട്. കാലം വല്ലാതെ മാറിക്കൊണ്ടിരിക്കുന്നു. പുറന്തള്ളപ്പെടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. പ്രേക്ഷകർ മാറുന്നുണ്ട് എന്നതും സത്യംതന്നെ. സിനിമയ്ക്ക് എല്ലാ കാലവും 17 വയസ്സാണ്. ആ പ്രായക്കാർക്കുള്ളതാണ് സിനിമ. 15 വയസ്സിനും 30 വയസ്സിനുമിടയിലുള്ളവരാണ് സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നതും മതംപോലെ അതിനെ പിന്തുടരുന്നതും. മറ്റ് പ്രായക്കാരും സിനിമ കാണുമെങ്കിലും അവർക്കതൊരു നിർബന്ധമുള്ള കാര്യമല്ല. യുവപ്രേക്ഷകരുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കുമനുസരിച്ച് സിനിമ മാറും. എല്ലാ പത്തോ പതിനഞ്ചോ വർഷങ്ങൾക്കിടയിലും അത്തരമൊരു മാറ്റത്തിന്റെ തരംഗമുണ്ടാകും. 60 സിനിമകൾ ഒരു വർഷമിറങ്ങിയ കാലത്തുനിന്ന്് 195 സിനിമകളിലേക്ക് നമ്മൾ ഉയരുന്നു. ഞാൻ ഒമ്പതുവർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളാണ്. ഇപ്പോഴെന്റെകൂടെ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ച അസിസ്റ്റന്റ് ഡയറക്ടർമാർപോലും സ്വന്തമായി സിനിമചെയ്യാൻ ഇറങ്ങുന്നു. ഇതൊരു തെറ്റാണെന്നല്ല, കാലത്തിന്റെ വേഗമാണ് ചൂണ്ടിക്കാട്ടുന്നത്. ആർക്കും സിനിമ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടെങ്കിൽ, പറയാനൊരു കഥയുണ്ടെങ്കിൽ നാലഞ്ച് പണക്കാരായ സുഹൃത്തുക്കൾ പത്തുലക്ഷം രൂപവീതമെടുത്താൽ സിനിമ സംഭവിക്കും. അനലോഗിൽ ചെയ്യുന്ന സമയത്ത് എത്ര അടി ഫിലിം ഷൂട്ട് ചെയ്യണം എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഇറക്കുമതിചെയ്യുന്ന വിലകൂടിയ സാധനമാണ് ഫിലിം റോൾ എന്ന കാര്യമോർക്കുക. അന്നൊക്കെ ഹൈസ്പീഡ് സീൻ ഷൂട്ട് ചെയ്യണമെങ്കിൽ പ്രൊഡ്യൂസറുടെ കാലുപിടിക്കണം. ഇന്നിപ്പോൾ എത്രവേണമെങ്കിലും ഷൂട്ട് ചെയ്യാം. രണ്ടോ മൂന്നോ ക്യാമറവെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിങ് ടേബിളിൽവെച്ചാണ് സിനിമ പിറക്കുന്നത്. പുതിയ എഴുത്തുകാർക്ക് ഒരുപാട് അവസരം കൊടുത്തയാളാണ് ലാൽ ജോസ്. എങ്ങനെയാണ് പുതുതലമുറയിലെ കഴിവുള്ളവരെ കണ്ടെത്തുന്നത്? ആറ് പുതിയ എഴുത്തുകാരെ അവതരിപ്പിച്ചിട്ടുണ്ട്. റെജി നായർ, മുരളി ഗോപി, രഞ്ജൻ പ്രമോദ്, ആർ. വേണുഗോപാൽ, എ.സി. വിജീഷ്, പി.ജി. പ്രഗീഷ് എന്നിവരുടെയൊക്കെ ആദ്യസിനിമ എന്റെകൂടെയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അടുത്ത പ്രോജക്ടിൽ പുതിയ എഴുത്തുകാരനെ പരീക്ഷിക്കാൻ ശ്രമിക്കാറുണ്ട്. ടാലന്റുള്ള എഴുത്തുകാർക്കാണ് എപ്പോഴും ക്ഷാമം. ചില കഥകൾ കേൾക്കുമ്പോൾ നമ്മളെ അദ്ഭുതപ്പെടുത്തുന്ന ഒരു 'വാവ് ഫാക്ടർ' ഉണ്ടാകുമല്ലോ. ഇത്രകാലമായിട്ടും നമ്മളിതുപോലെ ചിന്തിച്ചില്ലല്ലോ എന്ന് അദ്ഭുതം മനസ്സിൽ തോന്നും. അത്തരം കഥകൾക്കൊക്കെ ഞാൻ കൈകൊടുത്തിട്ടുണ്ട്. എന്നിട്ടും ചില സിനിമകൾ പരാജയപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഉത്തരമില്ല. ആദ്യം കഥ കേൾക്കുമ്പോൾ നമ്മളെ ആകർഷിക്കുന്നൊരു ഘടകമുണ്ടാകും. ആ പോയന്റ് ചിലപ്പോൾ സ്ക്രിപ്റ്റ് പൂർത്തിയായിവരുമ്പോൾ നഷ്ടപ്പെടും. കഥയായി കേൾക്കുമ്പോൾ വളരെ മനോഹരമായിരിക്കും ചില സിനിമകൾ. അതാണോ ഒടുവിലിറങ്ങിയ ലാൽ ജോസ് ചിത്രങ്ങൾക്ക്സംഭവിച്ചത്? ആറു വയസ്സുകാരൻ പയ്യൻ അപരിചിതനായ ഒരാളെക്കുറിച്ച് സ്ഥിരമായി സ്വപ്നംകാണുന്നു. അവൻ കാണുന്ന സ്വപ്നങ്ങളെല്ലാം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതാണ് 'തട്ടിൻപുറത്ത് അച്യുതൻ' എന്ന സിനിമയുടെ ആദ്യത്തെ ചിന്ത. കുട്ടിയുടെ കാഴ്ചപ്പാടിൽ മറ്റൊരാളുടെ പ്രേമജീവിതം പറയുന്ന സംഭവമാണെന്നെ ആകർഷിച്ചത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയ ഇറാനിയൻ സിനിമകളെ ഓർമിപ്പിക്കുന്ന കഥാപരിസരം. അതുവെച്ചിട്ടാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, എവിടെയോ അത് പാളിപ്പോയിട്ടുണ്ടാകും. നമ്മൾക്കുതോന്നിയ ക്യൂട്ട്നെസ് സിനിമയിലേക്ക് വന്നിട്ടുണ്ടാവില്ല. ചില സിനിമകൾ നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയുടെ കഥ കേട്ടതിനെക്കാൾ എത്രയോ ഗംഭീരമായി അത് സ്ക്രിപ്റ്റ് ആയപ്പോൾ. അതുപോലെ തന്നെയാണ് 'അയാളും ഞാനും തമ്മിൽ'. സ്ക്രിപ്റ്റിങ്ങിലേക്ക് കയറിയപ്പോൾ ഭയങ്കര പേടിയുള്ള സിനിമയായിരുന്നു അത്. പരമ്പരാഗത രസക്കൂട്ടുകൾ ഒന്നുമില്ലാത്ത പടം. പക്ഷേ, ആളുകൾ അത് ഇഷ്ടപ്പെട്ടു. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി അത് മാറി. മോഹൻലാലിനൊപ്പം ചേർന്ന 'വെളിപാടിന്റെ പുസ്തകം' ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ പ്രോജക്ടായിരുന്നു. പക്ഷേ, സിനിമ വിചാരിച്ചതുപോലെ ഹിറ്റായില്ല. എന്താണ് സംഭവിച്ചത് ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം എന്നോടു പറഞ്ഞ ചിന്തയിൽനിന്നാണ് 'വെളിപാടിന്റെ പുസ്തകം' പിറക്കുന്നത്. നടനല്ലാത്ത ഒരാൾ പ്രത്യേക സാഹചര്യത്തിൽ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളിൽനിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റർനാഷണൽ വിഷയമാണെന്ന് എനിക്കുതോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാൻ പറ്റുന്നില്ല. വെറും ഒമ്പതു ദിവസംകൊണ്ടാണ് അതിന്റെ വൺലൈൻ പൂർത്തിയാക്കിയത്. 'ഒടിയൻ' തുടങ്ങുന്നതിനുമുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവർ തന്നെയാണ് ചിത്രം നിർമിച്ചതും. നിങ്ങളിപ്പോൾ റെഡിയാണെങ്കിൽ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞപ്പോൾ ഞാനും സമ്മതം മൂളി. സാധാരണ ഞാൻ ചെയ്യുന്ന രീതിയേ അല്ല അത്. 'അയാളും ഞാനും തമ്മിൽ' ഒന്നരവർഷംകൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോൾ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചർച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂർത്തിയാക്കിയത്. ഇതിനിടയിൽ ഞാൻ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷേ, 'വെളിപാടിന്റെ പുസ്തക'ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വൺലൈൻ പൂർത്തിയാക്കി പത്താം ദിവസം ഞാൻ ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവർക്കത് ഇഷ്ടമായി. ലാലേട്ടൻ ഒന്നുരണ്ട് ചോദ്യങ്ങൾ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതിപ്പൂർത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചർച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല. ഇതിനുമുമ്പ് കസിൻസ്, ബലരാമൻ എന്നീ പ്രോജക്ടുകൾ ലാലേട്ടനെവെച്ച് ഞാൻ ആലോചിച്ചിരുന്നു. ബലരാമനാണ് പദ്മകുമാർ പിന്നീട് 'ശിക്കാർ' എന്നപേരിൽ സിനിമയാക്കിയത്. പ്ലാൻചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കിൽ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. 'തട്ടിൻപുറത്ത് അച്യുതനി'ൽ എനിക്ക് കുറ്റബോധമില്ല. 'വെളിപാടിന്റെ പുസ്തക'ത്തെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധമുണ്ട്. തിരക്കുകൂട്ടാതെ 'ഒടിയൻ' കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹൻലാൽ എന്ന നടനോടൊപ്പം പ്രവർത്തിക്കുക എന്ന ആഗ്രഹംകൊണ്ടുമാത്രം സംഭവിച്ചതാണ് 'വെളിപാടിന്റെ പുസ്തകം'. അവസാനമിറങ്ങിയ '41'-ന് തിരിച്ചടിയായത് സോഷ്യൽമീഡിയയിലെ നെഗറ്റീവ് റിവ്യൂകളാണോ '41' നല്ല സിനിമ തന്നെയായിരുന്നു. പടം കാണുന്നതിന് മുമ്പുതന്നെ ഒരുവിഭാഗംപേർ നടത്തിയ ആസൂത്രിത പ്രചാരണം സിനിമയെ ബാധിച്ചു. 'ലാൽ ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു' എന്ന് പറഞ്ഞ് സ്ത്രീകളടക്കം എനിക്കെതിരേ തിരിഞ്ഞു. നിങ്ങളാദ്യം സിനിമ കാണൂ എന്ന് ഞാൻ കേണുപറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല. സിനിമകണ്ട ചിലർ ഞങ്ങൾ തെറ്റിദ്ധരിച്ചതാണ്, ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങളോട് ഞാൻ ക്ഷമിച്ചാലും അയ്യപ്പൻ ഒരുകാലത്തും ക്ഷമിക്കില്ല എന്ന് ചിരിയോടെ ഞാൻ മറുപടി നൽകി. ഈ കാലത്തെ വലിയ വെല്ലുവിളിയാണോ ഇത്. സിനിമയെടുക്കുന്നതിനൊപ്പം സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്നുണ്ടോ വേറൊരു കാര്യംകൂടിയുണ്ട്. '41' നല്ല സിനിമയാണ് എന്നത് എന്റെ അവകാശവാദമാണ്. ആളുകൾ ഇടിച്ചുകയറിപ്പോയി അത് കണ്ടില്ലെങ്കിൽ അതിനർഥം അവരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകത്തിന്റെ കുറവുണ്ട് എന്നതുതന്നെയാണ്. വിനോദമൂല്യമുള്ള സിനിമയിറങ്ങിയാൽ അത് ആൾക്കാർ കാണുകതന്നെ ചെയ്യും. ന്യൂജനറേഷൻ സിനിമകളുടെ പുഷ്കലകാലത്തും പരമ്പരാഗത സിനിമകളാണ് തിയേറ്ററുകളിൽനിന്ന് കളക്ഷൻ തൂത്തുവാരിയത്. 'ലൂസിഫർ' തന്നെ ഉദാഹരണം. തിയേറ്ററുകൾ ജനസമുദ്രമാകണമെങ്കിൽ എല്ലാ രസച്ചേരുവകളുമുള്ള പരമ്പരാഗത സിനിമകൾ തന്നെയിറങ്ങണം. ഫെയ്സ്ബുക്കിലെ വാലുകുലുക്കിപ്പക്ഷികൾ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്യും. സിനിമയിലെത്തിയിട്ട് 31 വർഷങ്ങൾ പൂർത്തിയാകുന്നു.25 സിനിമകൾ പിന്നിട്ടുകഴിഞ്ഞു. മനസ്സിലുള്ളസ്വപ്നപദ്ധതികളെക്കുറിച്ച് സംസാരിക്കാമോ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ എം.എൻ. ഗോവിന്ദൻ നായരുടെ ജീവിതം മുൻനിർത്തിയുള്ള സിനിമാ പരമ്പര ആലോചിക്കുന്നുണ്ട്. നീതിമാനായ നേതാവിനോട് കേരളം നീതികാട്ടിയോ എന്ന ചിന്തയിൽനിന്നാണ് ആ പദ്ധതി പിറവിയെടുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം മൂന്നു ഭാഗങ്ങളുള്ള സിനിമയാക്കാൻ ഉദ്ദേശിക്കുന്നു. ആദ്യഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കി മലയാളത്തിലെ ഒരു യുവതാരത്തിന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞാലുടൻ സിനിമ തുടങ്ങാനാകുമെന്ന് കരുതുന്നു. ഈ ലോക്ഡൗൺ കാലത്താണ് ഉറൂബിന്റെ 'സുന്ദരികളും സുന്ദരൻമാരും' എന്ന നോവൽ വായിക്കുന്നത്. ഉറൂബിനെ കുറച്ചുകൂടി നേരത്തേ വായിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. സിനിമയുടെ പ്ലാറ്റ്ഫോമിൽ ഒതുക്കാൻ സാധിക്കാത്തത്ര വിശാലമായ കഥാപരിസരമാണ് ആ നോവലിന്റേത്. ഏതെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമിനുവേണ്ടി അത് വെബ് സീരീസ് ആക്കണമെന്ന മോഹമുണ്ട്. Content Highlights: Lal Jose Director Interview talks about upcpomg movie Velipadinte Pusthakam 14 movie Mohanlal

from movies and music rss https://ift.tt/33uvKot
via IFTTT

അച്ഛനുമായുള്ള ഭിന്നത; യുട്യൂബ് ചാനൽ തുടങ്ങാൻ ഒരുങ്ങി വിജയ്

ചെന്നൈ: രാഷ്ട്രീയപ്പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം. വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു. വിജയ്യുടെ ആരാധകസംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനായിരുന്നു ചന്ദ്രശേഖറുടെ ശ്രമം. വിജയ് പരസ്യമായി ഇതിനെ തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധകസംഘടനയിൽനിന്ന് ഒഴിവാക്കാൻ വിജയ് നടപടിയെടുക്കുകയായിരുന്നു. യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ചനടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് തീരുമാനം. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്. സംഘടനയുടെ പേരിൽ കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ചന്ദ്രശേഖർ സജീവമായിരുന്നു. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, ആനന്ദ് മുഖേനതന്നെ സംഘടനയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു വിജയ്. Content Highlights:Vijay all set to start a YouTube channel andStrengthen fans association, After dispute with SA Chandrasekhar

from movies and music rss https://ift.tt/2JbbJg0
via IFTTT

ആഷിഖി നായകന്‍ രാഹുല്‍റോയിക്ക് മസ്തിഷ്‌കാഘാതം

മുംബൈ: മസ്തിഷ്കാഘാതത്തെത്തുടർന്ന് ബോളിവുഡ് നടൻ രാഹുൽറോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഗിലിൽ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതമുണ്ടായത്. 1990-ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചിരുന്നു. 2006-ൽ ബിഗ്ബോസിന്റെ ഒന്നാംസീസണിലും രാഹുൽ റോയിയുണ്ടായിരുന്നു. Content Highlights:Aashiqui Actor Rahul Roy Hospitalized Suffering From A Brain Stroke

from movies and music rss https://ift.tt/3obQmJZ
via IFTTT

അന്താരാഷ്ട്ര മോഡൽ ഐസിൻ ഹാഷ് 'നിഴലിൽ'; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ദുബായിലെ അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിൻ ഹാഷ്, നയൻതാര -കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെ നിഴൽ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റർ ആയിരുന്ന അപ്പു ഭട്ടതിരിയാണ്. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ് വാ​ഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ് എന്ന പേരിലും പ്രശസ്തനാണ്. ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്. Yay !!! A Happy News😍 I am acting in a Mollywood movie ' Nizhal' in the lead role with Lady Super Star Nayanthara and evergreen hero Kunchacko Boban. Looking forward for your love and support ❤️ Posted by Izin Hash onSaturday, 28 November 2020 ഇൻസ്റ്റാഗ്രാമിന്റെയും, ഫെയ്സ്ബുക്കിന്റേയും ബ്ലൂ ടിക്ക് വേരിഫിക്കേഷൻ വളരെ ചെറിയ പ്രായത്തിൽ ലഭിച്ച അപൂർവ്വം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ. നയൻതാരയും കുഞ്ചാക്കോ ബോബനുമൊത്തുള്ള സിനിമയിലെ പ്രധാന സീനുകൾ അനായാസമായി ചിത്രീകരിക്കാൻ, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. എസ് സഞ്ജീവാണ് സിനിമയുടെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ നിർമ്മാതാക്കളാണ്. ദീപക് ഡി മേനോൻ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. Content Highlights:Izin Hash International model in Nizhal Movie Kunchako Boban Nayanthara Appu Bhattathiri

from movies and music rss https://ift.tt/3qbrTXm
via IFTTT

പറവകളുടെ പ്രണയവും വേര്‍പിരിയലും അവതരിപ്പിച്ച് 'ആന്‍ഡ്രില്‍'

ഗോവിന്ദ് മുരളി സംഗീത നൽകി ആലപിച്ച ആൻഡ്രിൽ സംഗീത ആൽബം ശ്രദ്ധനേടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.ജെ വേദരാമനാണ് ഈ തമിഴ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ആൻഡ്രിൽ ഒരു പക്ഷിയാണ്. തമിഴ് സാഹിത്യത്തിൽ സ്ഥിരതയെയും അഭേദ്യമായ സ്നേഹത്തെയും ചിത്രീകരിക്കാനായി ഈ പക്ഷിയെ ഉപയോഗിച്ചിട്ടുണ്ട്. ഇണയെ നഷ്ടപ്പെടുമ്പോളുള്ള ഈ പക്ഷികളുടെ വിചിത്രമായ കരച്ചിൽ പല തമിഴ് കവിതകളിലും വിവരിച്ചിട്ടുണ്ട്. പ്രകൃതി അത്തരം വികാരങ്ങൾ നിറഞ്ഞതാണ്. ഈ വികാരങ്ങൾ എത്ര ആഴത്തിൽ പ്രവർത്തിക്കുന്നു എന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഈ വീഡിയോ/ ഗാനം. -ഗോവിന്ദ് മുരളിപറയുന്നു. പക്ഷിക്ക് അനുഭവപ്പെടുന്ന വേർപിരിയലിന്റെ വേദന, മനുഷ്യരായ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധം ഒരു ഗാനത്തിലൂടെ പകർത്താൻ ഗോവിന്ദ് ശ്രമിക്കുന്നു. സംഗീത സംവിധായകൻ ബിജിബാലിന്റെ ബോധി സൈലന്റ് സ്കേപ്പ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത്. കൊച്ചിയിലെ ത്രിപ്പൂണിത്തുറയിൽ നിന്നുള്ള ഗോവിന്ദ് ജപ്പാനിലെ ടോക്കിയോയിൽകെമിക്കൽ എൻജിനീയറാണ്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ സ്കൂൾ കാലത്തിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത യാത്ര തൃശ്ശൂർഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ ബി.ടെക് പഠനകാലത്തും പിന്നീട് മുംബൈ ഐ.ഐ.ടിയിലെ എം.ടെക് കാലത്തും തുടർന്നു. കെമിക്കൽ എൻജിനീയർ കൂടിയായ ഭാര്യ ഭദ്ര ഹൃഷികേശാണ് ഗോവിന്ദിന് പിന്തുണയേകിയത്. മ്യൂസിക്കൽ വീഡിയോയുടെ ആർട്ട് വർക്ക് ഭദ്രയാണ് വരച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ് എസ്.മേനോനാണ് ഗാനത്തിന്റെ ഗിറ്റാറും ബേസ് ഗിറ്റാറും വായിച്ചത്. മലയാള സംഗീത ലോകത്തിലെ പ്രമുഖ കലാകാരന്മാരായ പ്രശാന്ത് പിള്ള, ജോബ് കുരിയൻ, സച്ചിൻ വാരിയർ തുടങ്ങിയവരുടെ കൂടെ ആകാശ് പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള അജു അംബാട്ട് ആണ് പുല്ലാങ്കുഴൽ വായിച്ചത്. തബല കൈകാര്യം ചെയ്തത് മായാനദി ഫെയിം ആയ ചന്ദ്രജിത്ത് ദുരൈരാജാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നഥാനിയേൽ സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന ജേസൺ സക്കറിയയാണ് ഈ ഗാനത്തിന്റെ മിക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ജോ ആന്റണിയാണ് ഗാനത്തിന്റെ മാസ്റ്ററിംഗ് നടത്തിയത്. കണ്ണൂരിൽ നിന്നുള്ള ദേവിക സജീവനാണ് ഈ ഗാനത്തിനു വേണ്ടി ചുവടുവെച്ചത്. വീഡിയോ സംവിധാനം ചെയ്തത് രോഹിത് കൃഷ്ണനും DOP ജിതിൻ ജെയിനും ആണ് . വീഡിയോ ആകാശ് തന്നെയാണ് എഡിറ്റ് ചെയ്തത് . വിനോദ് രവീന്ദ്രനാഥൻ അഡിഷണൽ എഡിറ്റിങ് നിർവഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാണ്ട് എഞ്ചിനീയറായ ഗോകുൽ നമ്പുവും ടീമിനെ പിന്തുണച്ചു. ഗോവിന്ദ്, ഭദ്ര എന്നിവർ ടോക്കിയോയിലും മറുഭാഗമായ ആകാശ്, രോഹിത് എന്നിവർ 6500 കിലോമീറ്റർ അകലെ തൃശ്ശൂരിലും ഇരുന്നാണ് സംഗീത ആൽബം ഒരുക്കിയത്. Content Highlights:Andrilஅன்றில்,Tamil Music- Dance Video Album Govind Murali V J Vedharaman Ft. Devika Sajeevan

from movies and music rss https://ift.tt/33tofy7
via IFTTT

ദാസനും വിജയനുമായി ധ്യാനും അജുവും

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയിൽ ഏറെ പരിചയവും നേടിയ മാക്സ് വെൽ ജോസാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തൻവി റാം - ആണ് നായിക. ബഞ്ചാ എന്റർടൈൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, അനു ജൂബി ജയിംസ്, ന ഹാസ് എം.അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവംബർ 25 ന്കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി. റോജി.എം.ജോൺ എം.എൽ.എ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പി.പി.കെ.ബദറുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി. ബിബിൻദാസ്, ബിബിൻ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേർന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാർത്തിയതോടെ ഇവർ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവർ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയിൽ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. നോട്ടു നിരോധനം, ഓഖിദുരന്തം, വെള്ളപ്പൊക്കം, കൊറോണ ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് ഇവർ തങ്ങളുടെ സ്വപ്ന സായൂജ്യത്തിനായി ഇറങ്ങിത്തിരിക്കുന്നു. ഇതിനിടയിൽ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും, നർമ്മങ്ങളുമൊക്കെ കൂടിച്ചേർന്നതാണ് ഈ സിനിമ. ചിത്രത്തിന്റെ പൂജയിൽ നിന്നും ധർമ്മജൻ ബൊൾഗാട്ടി, അഹമ്മദ് സിദ്ദിഖ് അലൻസിയർ, ജോണി ആന്റെ ണി, മേജർ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹൻ സീനുലാൽ, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവർക്കൊപ്പം സണ്ണി വെയ്നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും എത്തുന്നു. അനിൽ ലാലിന്റെ ഗാനങ്ങൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. സന്തോഷ് തനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- അസീസ് കരുവാക്കുണ്ട്, മേക്കപ്പ്-മീരാമാക്സ്, കോസ്റ്യും ഡിസൈൻ - മുദുല, അസ്സോസ്സിയേറ്റ് ഡയറക്ടർ- അംബ്ബോസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ- സജി പുതുപ്പള്ളി, വാർത്താ പ്രചരണം- വാഴൂർ ജോസ്. Content Highlights:Dhyan sreenivasan Aju Varghese New Movie

from movies and music rss https://ift.tt/3liEjZB
via IFTTT

Saturday, November 28, 2020

മാസ്റ്റര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അവകാശം വൻ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് നിർമാതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്. വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളിൽ നിന്ന് ഞങ്ങൾക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാൽ തിയേറ്ററിൽ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാൻ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റർ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റർ. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്. Content Highlights:NO OTT release for Master Movie, Vijay, Lokesh Kanakaraj, Vijay sethupathy, Netflix

from movies and music rss https://ift.tt/36hImkT
via IFTTT

'മാതൃകയാക്കാൻ പറ്റുന്ന ഭർത്താവോ അച്ഛനോ ആയിരുന്നില്ല, ഞാനൊരു സ്വേച്ഛാധിപതിയായിരുന്നു'

പറന്നുയരാൻ വെമ്പുന്ന ആ കുഞ്ഞു മഞ്ഞക്കൈകൾ ഒരു കാത്തിരിപ്പിന്റെ കഥയാണ്. മനസ്സിൽ സ്വപ്നംവിതച്ചതു മുതൽ ആകാശം കീഴടക്കിയ കാലംവരെയുള്ള സംഘർഷത്തിന്റെയും കണ്ണീരിന്റെയും പുഞ്ചിരിയുടെയും ചതിയുടെയും കഥയാണ്. ഒരു ക്ലാസിക് രചനയ്ക്കുവേണ്ട എല്ലാ നാടകീയതകളും അതിനുണ്ടായിരുന്നു. ക്യാപ്റ്റൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് എന്ന ജി. ആർ. ഗോപിനാഥാണ് ഈ കഥയിലെ നായകൻ 'സിംപ്ലി ഫ്ലൈ' എന്നുപറഞ്ഞ്, സാധാരണക്കാരായ ഇന്ത്യക്കാർക്ക് ആകാശനീലിമയിലൂടെ ഊളിയിടാൻ സഹായിച്ചത് ഗോപിനാഥ് കണ്ട് യാഥാർഥ്യമാക്കിയ ഈ സ്വപ്നമായിരുന്നു. ആ കഥ ആദ്യം പുസ്തകമായും ഇപ്പോൾ സിനിമയായും ജനങ്ങളെ കൂടുതൽ വിസ്മയിപ്പിക്കുന്നു. പല പ്രയത്നങ്ങളുടെയും കഥകൾ ചരിത്രത്തിന്റെ ചാരംമൂടി മാഞ്ഞുറഞ്ഞ് പോവാറുണ്ട്; ചില ഓർമപ്പെടുത്തലുകൾ അവയുടെ കനലുകൾ വീണ്ടും ആളിക്കത്തിക്കുന്നതുവരെ. അവയെല്ലാം ഒഴുകിയെത്തുന്നത് അസാമാന്യമായ ചില പോരാട്ടങ്ങളുടെ കുരുക്ഷേത്രത്തിലേക്കാണ്. ക്യാപ്റ്റൻ ഗോപിനാഥിനെപ്പോലുള്ള ചില ഐക്കണുകളുടെ ജീവിതത്തിലേക്കാണ്. ഗോപിനാഥിന്റെ ജീവിതപുസ്തകമായ Simply Fly: A Decan Odyssey ആണ് സിനിമയ്ക്ക് ആധാരം. സുരറൈ പോട്രിലെ മാരനും ബൊമ്മിയും കാഴ്ചവെച്ച റീൽ വെല്ലുവിളികളെക്കാൾ ഉദ്വേഗം ജനിപ്പിക്കുന്നതാണ് ഗോപിനാഥിന്റെയും ഭാർഗവി ഗോപിനാഥിന്റെയും ജീവിതം. അതുകൂടി അറിയുമ്പോഴേസിനിമയുടെ കാഴ്ച പൂർണമാവൂ. സുധ കൊങ്കാര എന്ന സംവിധായിക സാക്ഷാത്കരിച്ച തന്റെ ജീവിതസിനിമയെക്കുറിച്ചാണ് ഗോപിനാഥ് ആദ്യം പറഞ്ഞുതുടങ്ങിയത്. 'ഈ സിനിമയും മറ്റെല്ലാ ആവിഷ്കാരങ്ങളെയുംപോലെ, യാഥാർഥ്യവും മിഥ്യയും കൂട്ടിക്കുഴച്ച ഒരു കോക്ടെയ്ൽ ആണ്. നല്ല പങ്കും എന്റെ പുസ്തകത്തിലുള്ളതുതന്നെ. പക്ഷേ, സിനിമയിൽ കാണുന്നപോലെ ഞാൻ ഓടിക്കയറിയത് രാഷ്ട്രപതി കലാമിന്റെ മുറിയിലേക്കായിരുന്നില്ല. ഒരു കേന്ദ്രമന്ത്രിയുടെ മുറിയിലേക്കാണ്. അതേപോലെ, എയർ െഡക്കാണിന്റെ ആദ്യയാത്ര ഉപേക്ഷിക്കാൻ കാരണമായ തീപ്പിടിത്തം അട്ടിമറിയായിരുന്നില്ല; അശ്രദ്ധകൊണ്ടായിരുന്നു. എൻജിന് പുറത്ത് തളംകെട്ടിനിന്ന ഇന്ധനം കാരണമായിരുന്നു. എന്നാൽ, സിനിമയിലെ ഓരോ െഫ്രയ്മിലെയും സ്വപ്നങ്ങൾ എന്റേതുമാത്രമായിരുന്നു.'' അങ്ങനെ പറയാൻ കാരണം... = ഒരു സാധാരണക്കാരന് വിമാനത്തിൽ പറക്കാൻ സാധിക്കണം എന്ന എന്റെ സ്വപ്നം, എന്നോടൊപ്പം വളർന്നുവന്നതായിരുന്നു. ഒത്തിരി കഥകൾ ഞാൻ കേട്ടിരുന്നു. പണത്തിന്റെ കുറവുകൊണ്ട് യാത്രമുടങ്ങിയ പലർക്കും സംഭവിച്ച സമാനതകളില്ലാത്ത സങ്കടങ്ങൾ എനിക്കറിയാമായിരുന്നു. ഇത്തരം ഒരു രംഗം ചിത്രത്തിലുണ്ട്. അച്ഛന്റെ കണ്ണടയുംമുമ്പ് ഓടിയെത്താൻ ശ്രമിക്കുന്ന മാരൻ. എയർപോർട്ടിലെ പലരും പുച്ഛത്തോടെ അവനെ ആട്ടിയോടിക്കുന്നു. ഇതൊക്കെ, ചെറിയ ചെലവിലുള്ള വിമാനയാത്ര സാധ്യമാക്കണമെന്ന ആഗ്രഹം കൂടുതൽ എന്നെ ആവേശിക്കാൻ കാരണമായി. എന്റെ ശ്രമങ്ങളും ഞാൻ നേരിട്ട തിരിച്ചടികളും ഏവിയേഷൻ ചരിത്രത്തിന്റെ ഭാഗമാണ്. അതിലെ സംഘർഷങ്ങൾ ഓർമിപ്പിക്കുന്നുവെന്നതാണ് ഈ സിനിമയിൽ ഞാൻ കാണുന്ന മഹത്ത്വം. ഈ മഹാമാരിക്കാലത്തിനുമുമ്പിൽ പകച്ചുനിൽക്കുന്ന രാജ്യത്തിന്റെ യുവത്വത്തിന് തളരാതെ പോരാടാനുള്ള പ്രചോദനമായാണ് ഞാൻ ഈ സിനിമയെ കാണുന്നത്. ക്യാപ്റ്റന്റെയും മാരന്റെയും സ്വപ്നങ്ങൾതമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ... = ഗ്രാമത്തിൽ ജനിച്ച, സൂര്യ അവതരിപ്പിക്കുന്ന മാരൻ ഗ്രാമത്തിന്റെ എളിമ നിലനിർത്തിക്കൊണ്ടാണ് വലിയ സ്വപ്നങ്ങൾ നെയ്തത്. അത്തരം സ്വപ്നമായിരുന്നു എന്റേതും (ഇവിടെയും അച്ഛൻ അധ്യാപകനായിരുന്നു എന്നത് മാത്രമാണ് റിയാലിറ്റി). 'സുരറൈ പോട്രി'ന്റെ അവസാന രംഗത്തിൽ കാതുകളിൽ തൂങ്ങിച്ചിരിക്കുന്ന സ്വർണക്കമ്മലുകളെക്കാൾ പ്രകാശംപരത്തി സന്തോഷം പങ്കുവെക്കുന്ന മുത്തശ്ശിമാർ ആദ്യയാത്രയ്ക്കുശേഷം പറയുന്നു: ''മാരാ, ഇതുമാത്രമായിരുന്നു ബാക്കിയുണ്ടായിരുന്ന ആഗ്രഹം''. ക്യാപ്റ്റൻ ഗോപിനാഥും ഇത്തരം സന്ദർഭങ്ങൾക്ക് നിറയെ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ വിമാനത്തിൽ കൂടെയിരിക്കുന്നവനെ പുച്ഛത്തോടെമാത്രം കണ്ടിരുന്ന കാലം അദ്ദേഹത്തിന് ഓർമയുണ്ട്. സാധാരണക്കാരന് ഒരു രൂപയ്ക്ക് പറക്കാനാകുക എന്ന സ്വപ്നം ജനിക്കുന്നത് ഇവിടെനിന്ന്. ഈ ആഗ്രഹം എയർ െഡക്കാന്റെ ലോഗോ അടിവരയിടുന്നു. തുടക്കത്തിൽ പ്രതിപാദിച്ച കുഞ്ഞു മഞ്ഞക്കൈകൾ പറക്കാൻ വെമ്പൽകൊള്ളുന്നത് അങ്ങനെയാണ്. ഓർച്ചന്ദ് ലിയോ ബേണറ്റ് ആണ് അത് ഡിസൈൻ ചെയ്തത്. (സിനിമയിൽ ഇതിനോട് സാമ്യമുള്ള ചേർത്തുവെച്ച കൈകൾ). സാധാരണക്കാരനുമായി ഇതിനുമുമ്പ് ചേർന്നിരുന്ന മറ്റൊരു ബിംബം ആർ.കെ. ലക്ഷ്മണന്റെ കോമൺമാൻ ആണ്. എല്ലാ എയർ െഡക്കാൻ വിമാനങ്ങളുടെയും വാതിൽക്കൽ ഈ കുറിയമനുഷ്യൻ-ഇന്ത്യൻ ജീവിതത്തിന്റെ കണക്കെടുത്ത് എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും അഭിപ്രായം പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങൾ, ആശകൾ, ആശയങ്ങൾ, ആശങ്കകൾ പകർന്നാടിയ കോമൺമാൻ എന്ന അംബാസഡർ. ഒന്നുകൂടി വിശദീകരിക്കുമോ... = സാധാരണക്കാരന് അസാധാരണമായ ശക്തിയും ഊർജവും കൊടുക്കുന്നത് ഭാര്യയാണ്. ആർ.കെ. ലക്ഷ്മണിന്റെ കോമൺമാനി​ന് ഒപ്പവും ശക്തമായ നിശ്ശബ്ദസാന്നിധ്യമായി ഭാര്യയുണ്ടായിരുന്നു. എന്റെയൊപ്പവും ഉണ്ടായിരുന്നു. സിനിമയിൽ മാരന് ഒപ്പം ബൊമ്മി നിലയുറപ്പിച്ചതുപോലെ. എന്റെ ഭാര്യ നല്ല ബേക്കറാണ്. സ്വന്തമായി ബേക്കറി നടത്തിയിരുന്നു. ഇന്നും നാല് കടകൾ ഉണ്ട്. ബെംഗളൂരുവിൽ പക്ഷേ, എയർ ​െഡക്കാൻ തുടങ്ങാൻ അവരുടെ പണം എടുത്തിട്ടില്ല. എന്നാൽ, സിനിമയുടെ ഒരു നിർണായകഘട്ടത്തിൽ ബൊമ്മിയുടെ കൈയിൽ നിന്നും 20,000 രൂപ വാങ്ങുന്ന മാരന്റെ രംഗമുണ്ട്. തന്റെ ജീവിതത്തിൽ ഭാര്യയുടെ പങ്ക് വലുതാണ് എന്ന് ഗോപിനാഥ് പറയുന്നു. സുരറൈ പോട്രിലെ എയർ ​െഡക്കാൻ കേറ്ററിങ് കരാർ ഗോപിനാഥിന്റെ ഭാര്യക്കായിരുന്നു. അവരുടെ ബേക്കറി വ്യവസായവും ഒപ്പം വളർന്നു.ഇതിൽ എ​െന്തങ്കിലും സന്ദേശമുണ്ടോ.. ഇതും ഒരു സന്ദേശമാണ്, സിനിമയിലെ ബൊമ്മിയെപ്പോലെ ശക്തമായ അസ്തിത്വം മുറുകെപ്പിടിച്ച് ഒരു സാധാരണ ഭാര്യയുടെ റോൾ സാക്ഷാത്കരിക്കുന്ന അനേകം സ്ത്രീകളുമുണ്ട്. എന്റെ ഭാര്യ അതുപോലെത്തന്നെ.ഇന്ത്യയുടെ യാത്രാസങ്കല്പങ്ങളെയാണ് ഗോപിനാഥും സംഘവും ചേർന്ന് മാറ്റിമറിച്ചത്. കൂടുതലായി യാത്രക്കാർ ലോകോസ്റ്റ് വിമാനങ്ങളിലേക്ക് യാത്ര മാറ്റിയപ്പോൾ പിടിച്ചുനിൽക്കാൻ റെയിൽവേ സൗകര്യങ്ങൾ വർധിപ്പിച്ചു. വൃത്തിയുള്ള വിശ്രമമുറികൾ റെയിൽവേ സ്റ്റേഷനുകളിലുണ്ടായി. സംസ്ഥാനാന്തര യാത്രാബസുകൾ ലക്ഷ്വറിയായി. എയർ ​െഡക്കാൻ മോഡൽ ഏറ്റുപിടിച്ച് പല കമ്പനികളും എത്തി. തമാശയായി ഒരു പറച്ചിലുണ്ട്: എവിടേക്കും ഏത് സമയത്തും ബസ് കിട്ടുന്ന തമ്പാനൂർ ബസ്സ്റ്റാൻഡ് പോലെയായി എല്ലാ എയർപോർട്ടുകളും. കൂടാതെ ഇന്ത്യയിലെ ഉപയോഗിക്കാതെകിടന്ന പല എയർസ്ട്രിപ്പുകളും വീണ്ടും ഉണർന്നു, ഇന്റർനെറ്റ് വിമാനടിക്കറ്റ് ബുക്കിങ് ലാപ്ടോപ്പിൽനിന്നും പിന്നീട് ഫോണുകളിലേക്കും. പതുക്കെപ്പതുക്കെ പ്രതിബന്ധങ്ങൾ വന്നുതുടങ്ങിയല്ലോ... =ഞങ്ങൾ മൂന്നാമത്തെ വലിയ എയർലൈൻ കമ്പനിയായി വളർന്നു. പക്ഷേ, ഒരേ ബിനിനസ് മോഡലിന്റെ പല പതിപ്പുകൾ ഒന്നിച്ചിറങ്ങുന്നതിന്റെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങി. പൈലറ്റുകളെ കിട്ടാതെയായി. എയർപോർട്ടുകളിൽ തിരക്കേറി. ഒപ്പം ഏവിയേഷൻ ഇന്ധനവിലയും വളരെക്കൂടി. എയർ ഡെക്കാന്റെ ചിറകുകൾ പലവട്ടം ഒടിക്കപ്പെട്ടു. അക്കാലത്ത് ഞാൻ നേരിടേണ്ടിവന്ന എതിർപ്പുകൾ ഭയങ്കരമായിരുന്നു. ചെറിയ ചെലവിലുള്ള വിമാനയാത്ര എന്ന ആശയത്തെ കളിയാക്കി. ജെറ്റ് എയർവേസ് പല പ്രചാരണവും നടത്തി. ലൈസൻസ്രാജ് അവർക്ക് കൂട്ടുനിന്നു. എന്നാൽ, പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. ഒപ്പംനിന്നത് എന്റെ പഴയ സൈനിക സഹപ്രവർത്തകരായിരുന്നു. പേരുകൾ മാറ്റിയെങ്കിലും അവർ യാഥാർഥ്യത്തെ വെളിപ്പെടുത്തുന്നുണ്ട്. സൗഹൃദം എന്ന മാജിക്കിനെ അനുഭവിപ്പിക്കുന്നുണ്ട്. ഇന്നും ഞങ്ങൾ സ്വപ്നം കാണാറുണ്ട്. സ്വപ്നം കാണാനും ഓർമകൾക്കൊപ്പം പറക്കാനും ഞാൻ സമയം കണ്ടെത്തുന്നു. ആ സമയത്താണ് മല്യയുടെ കിങ്ഫിഷറുമായി ഡെക്കാൻ കൈകോർത്ത് simplifly Deccan രൂപം കൊടുത്തത്. ആ തീരുമാനം എടുക്കുന്നതിലും അവർ ഒന്നിച്ചായിരുന്നു. ക്യാപ്റ്റൻ സാമുവൽ, കേണൽ പൂവൈ, കേണൽ വിഷ്ണുറാവൽ എന്നിവർ (ഇവർ ആർമി ഏവിയേഷൻ വിഭാഗത്തിലായിരുന്നു. സിനിമയിൽ എല്ലാവരെയും വ്യോമസേനയുടെ ഭാഗമായാണ് കാണിച്ചിരുന്നത്). അധികം കഴിയാതെ മല്യയുമായുള്ള ബിസിനസ് ബന്ധം പിരിഞ്ഞു. ഗോപിനാഥ് ചരക്ക് ഗതാഗതരംഗത്തേക്ക് തിരിഞ്ഞു. പിന്നീട് രാഷ്ട്രീയം പയറ്റി. സ്വതന്ത്രനായും ആം ആദ്മി പാർട്ടിക്കായും മത്സരിച്ച് തോറ്റു. താങ്കളൊരു ഉത്സുകനായ ട്രക്കറും പർവതാരോഹകനുമാണ്. ഈ യാത്രകൾ ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചതായി താങ്കൾ പറഞ്ഞു. എന്താണ് ഈ അഭിനിവേശത്തിൽനിന്നുള്ള പാഠങ്ങൾ = ഒരിക്കൽ ഞാൻ അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു അപകടമുണ്ടായി. 40 അടി ഉയരമുള്ള മഞ്ഞുമലയിൽനിന്ന് വീണപ്പോഴായിരുന്നു അത്. എന്റെ കൈ പൊട്ടി. അത് എന്റെ യാത്രകളെ ബാധിക്കുമെന്ന് എനിക്കുറപ്പായിരുന്നു. നാലുപേർ ചേർന്ന് എന്നെ സൈനിക ക്യാമ്പിലെത്തിച്ചു. ആ അനുഭവം എന്നെ, 'അന്നും ഇന്നും നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തെ ആശ്രയിച്ചിരിക്കുന്നു'വെന്ന ഐൻസ്റ്റൈറ്റന്റെ വാചകം ഓർമിപ്പിച്ചു. അതൊരു സഹജീവിപരമായ വലയാണ്. നമ്മുടെ ജീവിതവും പ്രവൃത്തിയുമെല്ലാം പരസ്പരാശ്രിതമാണ്. ഒരു സ്വയംസംരംഭകനെന്ന നിലയിലും ഇതെന്നെ സഹായിച്ചു. സൈനികസേവനം താങ്കളെ പഠിപ്പിച്ച പാഠമെന്താണ് = ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. റോഡിലെ മുന്നറിയിപ്പ് ചിഹ്നം പോലെ ഓരോ അനുഭവവും നിങ്ങളിൽ അവശേഷിക്കുകയും നിങ്ങളെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരു ഓർമ അവശേഷിക്കുന്നു. അത് ഞാൻ നിങ്ങളുടെ സംസ്ഥാനത്തായിരുന്നപ്പോഴാണ്; തിരുവനന്തപുരത്ത്. അടുത്ത സുഹൃത്തായിരുന്ന ഒരു യുവതി ഒരു വിവാഹത്തിൽനിന്നു രക്ഷപ്പെടാൻ എന്റെ സഹായം തേടി. ആ വിവാഹത്തിനായി അവരുടെ കുടുംബം അവരെ ഏറെ നിർബന്ധിക്കുന്നുണ്ടായിരുന്നു. എടുത്തുചാട്ടക്കാരനായ എന്നിലെ യുവാവ് ഇടംവലം നോക്കിയില്ല. സഹപ്രവർത്തകനായ ഒരു ഓഫീസറുടെ സഹായത്തോടെ ആ യുവതിയെ വീട്ടിൽനിന്നിറങ്ങാൻ ഞാൻ സഹായിച്ചു. അവരെ ഞാൻ കൊല്ലത്തേക്ക് ഒരു ബൈക്കിൽ കൊണ്ടുപോയി. അവിടെനിന്ന് എന്റെ സുഹൃത്തായ മറ്റൊരു ഓഫീസർ അവരെ എറണാകുളത്തെത്തിച്ചു. അവിടെനിന്ന് അവർ തീവണ്ടിയിൽ ബെംഗളൂരുവിലേക്കു പോയി. ഈ സംഭവം ഏറെ വിവാദമായി. ഞാൻ കണ്ട മികച്ച ഓഫീസർമാരിലൊരാളായ ബ്രിഗേഡിയർ നരഹരി എന്നെ വിളിപ്പിച്ചു. കാരണം, ഈ യുവതിയുമായുള്ള എന്റെ സൗഹൃദം അദ്ദേഹത്തിന് അറിയാമായിരുന്നു. എനിക്കെതിരേ നടപടിയെടുക്കാൻ അദ്ദേഹത്തിനുമേൽ വൻ സമ്മർദമുണ്ടായിരുന്നു. പക്ഷേ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ യുവതി തിരിച്ചെത്തി. ഒരു വിവാഹത്തിനും നിർബന്ധിക്കില്ലെന്ന കുടുംബത്തിന്റെ ഉറപ്പിനെത്തുടർന്നായിരുന്നു അത്. ഞാൻ ആ പെൺകുട്ടിക്കു നൽകിയ 5000 രൂപ കുട്ടിയുടെ അച്ഛൻ നരഹരിക്കു നൽകി. വീണ്ടും എന്നെ വിളിപ്പിച്ച് ആ പണം ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''നീ ഉദ്ദേശിച്ച കാര്യവും നടന്നു, പണവും പോയില്ല. ഇനി സ്ഥലംവിട്.'' മറ്റേതെങ്കിലും ഓഫീസറായിരുന്നെങ്കിൽ എന്നെ കോർട്ട് മാർഷൽ ചെയ്യുമായിരുന്നു. ജീവിതത്തിൽ നമ്മൾ കാണുന്നതെല്ലാം കറുപ്പും വെളുപ്പുമായിട്ടല്ലെന്ന പാഠം അന്നു ഞാൻ പഠിച്ചു. ആളുകളെ വിലയിരുത്തേണ്ടത് സഹിഷ്ണുതയുടെയും കാരണങ്ങളുടെയും വെളിച്ചത്തിലാണ്. ആളുകൾക്ക് രണ്ടാമതൊരു അവസരംകൂടി നൽകാനും ഒരു സന്ദേശം നൽകാൻ നിർബന്ധിക്കാതിരിക്കാനുമുള്ള കാരണം ഈ സംഭവം എന്നെ പഠിപ്പിച്ചു. സിനിമയിൽ മാരനും ബൊമ്മിയും തമ്മിൽ അപൂർവമാെയാരു പാരസ്പര്യമുണ്ട്. താങ്കളുടെ ഭാര്യയും കുടുംബവും ആദ്യമായി താങ്കളുമായി കൂടിക്കാഴ്ച നടത്തിയതും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ഒരു കൃഷിയിടത്തിൽവെച്ചാണ്. ആ കൂടിക്കാഴ്ചയെക്കുറിച്ച് താങ്കളുടെ ഓർമകളെന്താണ് ജീവിതത്തിലെ കല്യാണം: ക്യാപ്റ്റൻ ഗോപിനാഥും ഭാര്യ ഭാർഗവിയും = അന്ന് അവരവിടെ താമസിച്ചു. ഞങ്ങളൊരു വലിയ കുടുംബംപോലെയായിരുന്നു. ഞാൻ ഭാർഗവിയെ ആ കൃഷിസ്ഥലം ചുറ്റിക്കാണിച്ചു. ആൽമരത്തണലിലിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു. മാരനെപ്പോലെ, കൃഷിക്കാരന്റെ കഷ്ടതകളെക്കുറിച്ച് ഞാനവളോടു പറഞ്ഞു. എന്റെ മനസ്സിൽ കരുതിയതുപോലെ അവളതു സമ്മതിച്ചു. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ, അവൾ യാഥാർഥ്യം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഏറെനേരത്തെ സംസാരത്തിനുശേഷം, വിവാഹത്തിൽനിന്നു പിന്മാറില്ലെന്ന് അവൾ പറഞ്ഞു. എനിക്കു താങ്ങായിനിന്ന ഒരു തൂണായിരുന്നു അവൾ. ഭർത്താവ്, അച്ഛൻ എന്നീ നിലകളിൽ താങ്കൾ സ്വയം എങ്ങനെ കാണുന്നു = എന്റെയൊരു പുസ്തകം ഞാനവൾക്കു സമർപ്പിച്ചു. അതിൽ ഞാനെഴുതി: 'എല്ലാം ത്യജിച്ച് അവൾ എനിക്കൊപ്പവും എന്റെ ഭ്രാന്തൻചിന്തകൾക്കൊപ്പവും നിന്നു. സമചിത്തതയോടെയുള്ള ധൈര്യം പ്രകടിപ്പിച്ചു' ഞാനൊരു മാതൃകയാക്കാൻ പറ്റുന്ന ഭർത്താവോ അച്ഛനോ ആയിരുന്നില്ല. ഞാനൊരു സ്വേച്ഛാധിപതിയായിരുന്നു. ഞാനെന്റെ ജോലികളുടെ പീഡകളിലായിരുന്നപ്പോൾ കുടുംബത്തിന് ആവശ്യമില്ലാതെ നിസ്സഹായമായി സഹിക്കാൻ സാഹചര്യമുണ്ടാക്കി. അത് ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സ്വപ്നങ്ങളിൽ ആകാശത്തേക്ക് ചിറകടിച്ചുയരാൻ വെമ്പുന്ന യുവതയോട് സ്വപ്നങ്ങൾ സാക്ഷത്കരിച്ച ക്യാപ്റ്റൻ ഗോപിനാഥിന് പറയാനുള്ളത് എന്താണ് =പുതിയ സാധ്യതകൾ വന്നുകൊണ്ടേയിരിക്കും. അത് തേടാനും നേടാനുമുള്ള മനസ്സ് മാത്രം മതി വിജയം തേടിവരാൻ. എന്റെ മക്കൾ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിച്ചാലും ഇതുതന്നെയാവും എന്റെ ഉപദേശം. എന്തെങ്കിലും ഒരു ആശയം വീണ്ടും ഒന്നിച്ചു നേടണം എന്നുണ്ടോ? എങ്കിൽ അതെന്താണ് =സംശയമെന്ത്? ഒരു പുതിയ എയർലൈൻതന്നെയാണത്. ക്യാപ്റ്റൻ ഗോപിനാഥ് ഇപ്പോഴും സ്വപ്നങ്ങൾ കാണുന്നു. അതെ, ആകാശത്തിന് ഉൾക്കൊള്ളാവുന്ന പറവകൾക്ക് പരിമിതിയോ എണ്ണമോ ഇല്ലല്ലോ... Content Highlights:G R Gopinath, captain founder of Air Deccan, Interview, soorarai pottru Suriya Sivakumar, Aparna balamurali, Sudha Kongara

from movies and music rss https://ift.tt/3o6jvpY
via IFTTT

എന്താണ് കിം കിം? കിം ജോൻ യുങ്ങ് ആണോ? കിം കി ഡുക് ആണോ? ഹരിനാരായണൻ പറയുന്നു

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിലെ മഞ്ജു വാര്യർ പാടിയ ​ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു . ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാം സുരേന്ദർ ആണ് സം​ഗീതം നൽകിയ കിം കിം കിം എന്ന് തുടങ്ങുന്ന ​ഗാനം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു . പാട്ട് ട്രെൻഡിങ്ങ് ലിസ്റ്റിലും ഇടം നേടി. പാട്ടിന്റെ തുടക്കത്തിലുള്ള കിം കിം കിം മേ മേ മേ എന്നീ വാക്കുകളുടെ അർഥമെന്തെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വരികളുടെ അർഥം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗാനരചയിതാവ് തന്നെ. കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്കൃതഭാഷയിൽ. മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അർത്ഥം വരുന്നത് . അപ്പോൾ മൊത്തം വരിയുടെ അർത്ഥം എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ എന്നാകുമെന്ന് പറയുന്നു ഹരിനാരായണൻ ഹരിനാരായണൻ പങ്കുവച്ച കുറിപ്പ് #കിംകിംകിംകിംകിംകിം #വരാത്തതെന്തേ #മേമേമേമേമേമേമേ എന്താണ് കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാൻ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അത്കൊണ്ട് എഴുതുന്നതാണ് കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്കൃതഭാഷയിൽ. മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അർത്ഥം വരുന്നത് . അപ്പോൾ മൊത്തം വരിയുടെ അർത്ഥം #എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ എന്നാകും സംസ്കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കിൽ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല "സംഗീതനാടക " ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു . #കിംകിംകിംകിംകിംകിം #വരാത്തതെന്തേ #മേമേമേമേമേമേമേ എന്താണ് കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ... Posted by Hari Narayanan BK onSaturday, 28 November 2020 ജാക്ക് എൻ ജില്ലിൻ്റെ പാട്ടു ചർച്ചയിൽ , സന്തോഷേട്ടൻ പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് "ഒരിടത്ത് " സിനിമയിൽ ജഗന്നാഥൻ സാറിൻ്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിൻ്റെ വരികളെ കുറിച്ച് ഞാൻ പരമർശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിൻ്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായി Read More :കാന്താ കാതോർത്തു നിൽപ്പു ഞാൻ; മഞ്ജു വാര്യരുടെ കിം കിം ​ഗാനം വൈറൽ ഒരിടത്ത് എന്ന .ചിത്രത്തിൽ അഭിനയിച്ച വേണുച്ചേട്ടനോട് ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം എം മണി സർ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടൻ മണി സാറിനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദൻ സർ ചലച്ചിത്രത്തിൽ ഈ പാട്ടിൻ്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടൻ പറഞ്ഞു. രവിയേട്ടൻ ( രവി മേനോൻ ) വഴി വൈക്കം M.മണി സാറിൻ്റെ മകളും , ശ്രീകുമാരൻ തമ്പി സാറിൻ്റെ പത്നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തിൽ മണി സാർ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം ആകാശവാണി ലൈബ്രറയിൽ മണി സാർ പാടിയതിൻ്റെ റക്കോർഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞത് . "കാന്ത തൂകുന്നു തൂമണം" എന്നു തുടങ്ങുന്ന മേൽ പറഞ്ഞ പാട്ടിൻ്റെ രചയിതാവിനേ കുറിച്ചോ ,സംഗീത സംവിധായകനെ കുറിച്ചോ ,നാടകമുണ്ടായ വർഷത്തെ കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല .. അന്വേഷണത്തിൻ്റെ പരിമിതി കൊണ്ടാണത് എന്നറിയാം .ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങൾ നടന്നിരുന്നത്. മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല. ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിൻ്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേൾക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരൻമാർക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്! ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരൻമാർക്ക് ,അവർ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നൽകിയുണ്ടാക്കിയ നാടകങ്ങൾക്ക് ഉള്ള എളിയ സമർപ്പണമാണ് ഈ ഗാനം സ്നേഹം എല്ലാർക്കും NB : കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്പെൻസ്. ഇങ്ങനൊരു പാട്ടുണ്ടാവാൻ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(സന്തോഷ് ശിവൻ) രാമേട്ടനും ( രാം സുരേന്ദർ ) മഞ്ജു ചേച്ചിക്കും സ്നേഹം Content Highlights : BK Harinarayanan about Kim Kim Song From Jack N Jill Manju Warrier Santhosh Sivan

from movies and music rss https://ift.tt/3fMnGEK
via IFTTT

‘മാസ്റ്റർ വൻതുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്, ചിത്രം ഓടിടി റിലീസിനോ?

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങി. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റർ. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്. എങ്കിലും ചിത്രം ഓടിടി റിലീസായി പുറത്തിറക്കില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതോടെ ചിത്രം ഓടിടി ആയി പുറത്തിറങ്ങുമോയെന്ന നിരാശയിലാണ് ആരാധകർ. നടി രാധിക ശരത്കുമാറും ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം തീയേറ്ററിൽ കാണാനാണ് താൻ ആ​ഗ്രഹിച്ചതെന്നാണ് താരം ട്വീറ്റ് ചെയ്യുന്നത്. #master on Netflix? Read in the papers😞😞I would love to see it in the cinema . How many would love it ?? — Radikaa Sarathkumar (@realradikaa) November 28, 2020 ഇപ്പോഴത്തെ സാഹചര്യത്തിൽ 2021 ജനുവരിയോടെ തിയറ്ററുകൾ തുറക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ ജനുവരിയിൽ പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ വാർത്തകളിൽ അണിയറപ്രവർത്തകരുടെ സ്ഥിരീകരണത്തിന് കാത്തു നിൽക്കുകയാണ് ആരാധകർ. #Kerala #Theatres will be the last to reopen in Jan 2021, they want to open with a Big Bang with#ThalapathyVijay's #Master! Local distributor has promised them it will hit theatres for #Pongal - “From day 1 we want audiences to flock to theatre and no better film than #Master” pic.twitter.com/0zq1S9HiaD — Sreedhar Pillai (@sri50) November 28, 2020 Confirmed: #Master team has initiated talks with a leading OTT platform for an unheard price. pic.twitter.com/olrlDwQIfu — LetsOTT GLOBAL (@LetsOTT) November 28, 2020 വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് സേതുപതിയുടേതെന്നാണ് സൂചന. മാളവിക മോഹനൻ, അർജുൻ ദാസ്, ശന്തനു ഭാ​ഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. സം​ഗീതം- അനിരുദ്ധ് രവിചന്ദർ. ഛായാ​ഗ്രഹണം- സത്യൻ സൂര്യൻ Content Highlights : Master For OTT Release rumours as Netflix buys digital streaming rights Vijay Vijay Sethupathi Lokesh Kanakaraj

from movies and music rss https://ift.tt/3l9iZ8Y
via IFTTT

'സോറി എന്റെ ​ഗർഭം ഇങ്ങനെയല്ല' ; വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് ബാലചന്ദ്ര മേനോൻ

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരേ ബാലചന്ദ്ര മേനോൻ. ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ച് ബാലചന്ദ്ര മേനോന്റെ വാക്കുകൾ എന്ന നിലയിലാണ് പോസ്റ്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രം​ഗത്തെത്തിയത്. ബാലചന്ദ്രമേനോൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് കൺഗ്രാജുലേഷൻസ് !" "നല്ല തീരുമാനം..." "അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..." "നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം .. ."അതിനിടയിൽ ഒരു വിമതശബ്ദം : "വേണോ ആശാനേ ?" "നമുക്ക് സിനിമയൊക്കെ പോരെ ?" ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ... ഒന്നല്ല...പല ഡിസൈനുകൾ ... ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ രാഷ്ട്രീയമായി നേരിടാനും നിയമപരമായി യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി ...എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം : "നിങ്ങൾ നയം വ്യക്തമാക്കണം...രാഷ്ട്രീയത്തിലേക്കുണ്ടോ?" "കൺഗ്രാജുലേഷൻസ് !" "നല്ല തീരുമാനം..." "അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..." "നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം .. .... Posted by Balachandra Menon onFriday, 27 November 2020 ഉത്തരം : രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്.... എന്റെ രാഷ്ട്രീയമായ തീരുമാനം ... thats ALL your honour ! Content Highlights : Balachandra Menon On Fake Political posts Politics

from movies and music rss https://ift.tt/36eHUDO
via IFTTT

Friday, November 27, 2020

നടൻ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാർ അന്തരിച്ചു

നടൻ ബാലയുടെ പിതാവും നിർമാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാർ(72) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാർധക്യ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. ശവസംസ്കാരം ശനിയാഴ്ച ചെന്നൈയിൽ വച്ച് നടക്കും. അച്ഛന്റെ മരണത്തിന് പിന്നാലെ വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു ബാല. താൻ നടനായതിന് പിന്നിലെ കാരണം അച്ഛനാണെന്ന് പറയുകയാണ് ബാല. ഞാൻ നടനാവാൻ കാരണം അച്ഛനാണ്. അദ്ദേഹമാണ് എന്റെയുള്ളിലെ കലയെ തിരിച്ചറിഞ്ഞത്. അച്ഛന്റെ ആരോ​ഗ്യത്തിനായി പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് തുടരെ അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും എന്റെ കടപ്പാട് അറിയിക്കുന്നു. പ്രിയപ്പെട്ട അച്ഛാ..ഞാൻ അങ്ങയുടെ സ്വപ്നം സഫലമാക്കും. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹത്തിനായി പ്രാർഥിക്കുന്നു...അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ബാല കുറിച്ചു. One reason I became an actor is my FATHER cos he was the one who recognized the art in me Few minutes before he passed... Posted by Actor Bala onFriday, 27 November 2020 ചെന്താമരയാണ് ജയകുമാറിന്റെ ഭാര്യ. ബാലയെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. തമിഴ് ചലച്ചിത്ര സംവിധായകൻ ശിവയാണ് മൂത്ത മകൻ. ഒരു മകൾ, ശാസ്ത്രജ്ഞയാണ്. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെൻഡറി എന്നിങ്ങനെ മുന്നൂറ്റമ്പതിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാർ. Content Highlights : Actor Balas Father, Director, Arunachalam Studio Owner Dr Jayakumar Passed Away

from movies and music rss https://ift.tt/3leFj0Z
via IFTTT

'ബൊമ്മി'യുടെ ബേക്കറിക്ക് 25 വയസ്; സന്തോഷവും അഭിമാനവും പങ്കുവച്ച് ക്യാപ്റ്റൻ ​ഗോപിനാഥ്

ഓടിടി റിലീസായി പ്രദർശനത്തിനെത്തി മികച്ച പ്രതികരണം കരസ്ഥമാക്കിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരരൈ പോട്ര്. ചിത്രത്തിൽ നായികയായെത്തിയ അപർണ ബാലമുരളിയുടെ നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. സൂര്യ അവതരിപ്പിച്ച മാരന്റെ ഭാര്യ ബൊമ്മിയുടെ വേഷമാണ് അപർണ കൈകാര്യം ചെയ്തത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സ്വന്തമായി ഒരു ബേക്കറി ബിസിനസ് തുടങ്ങി അത് വിജയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് ​ഗോപിനാഥിന്റെ ഭാര്യ ഭാർ​ഗവി. ഇപ്പോഴിതാ ഭാർ​ഗവിയുടെ 'ബൺ വേൾഡ് ഐയ്യങ്കാർ' ബേക്കറി 25 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ​ഗോപിനാഥ്. സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാതെ അതിന് സാക്ഷാത്കാരമേകിയ ജീവിത പങ്കാളിക്ക് അഭിനന്ദനവുമായാണ് ​ഗോപിനാഥിന്റെ ട്വീറ്റ്. എയർ ഡെക്കാൻ എന്ന ബഡ്ജറ്റ് എയർലൈന് രൂപം നൽകാൻ ​ഗോപിനാഥൻ നേരിട്ട പ്രതിസന്ധികളിൽ താങ്ങും തണലും പിന്തുണയുമേകി നിന്നത് ഭാർ​ഗവിയായിരുന്നു. ​ഭാർ​ഗവിയുടെ ബൺ വേൾഡ് ഏറെ പ്രശസ്തമാണ് തെന്നിന്ത്യയിൽ. 25 th anniversary Bun World Iyengar Bakery 👏 kudos to a life partner who never let go of her dream ! pic.twitter.com/3zMRjhhilJ — Capt GR Gopinath (@CaptGopinath) November 26, 2020 സുധാ കോങ്ക്രയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്തത്. സൂര്യ, അപർണ ബാലമുരളി എന്നിവർക്കൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ച് ഉർവശിയും ചിത്രത്തിന്റെ ഭാ​ഗമായിരുന്നു. Content Highlights : Soorari Pottru Movie Captain Gopinath Wife Bhargavi Bakery 25th Anniversary

from movies and music rss https://ift.tt/39lTjn6
via IFTTT

എൻറെ മകനെ ഞാൻ കാണുന്നു'; 'മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ അമ്മ പറഞ്ഞു'

2008 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങുന്നുകയാണ്. മേജർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി കഠിനമായ തയ്യാറെടുപ്പിലാണ് അദിവി ശേഷ്. സിനിമ തുടങ്ങുന്നതിന് മുൻപ് മേജർ ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ അദിവി ശേഷ് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ ധനലക്ഷ്മി പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സ്പർശിക്കുന്നതായിരുന്നുവെന്ന് അദിവി ശേഷ് പറഞ്ഞു.മേജർ ബിഗിനിംഗ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിലാണ്, മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ച് നടൻ പറഞ്ഞത്. ടെലിവിഷനിൽ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടപ്പോൾ എന്റെ കുടുംബത്തിലുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. യൂണിഫോമിലുള്ള അദ്ദേഹത്തിൻറെ ആ പാസ്പോർട്ട് ചിത്രം തന്നെ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ളവരെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ പട്ടാളക്കാരുടെ ധീരതയുടെ പ്രതീകമായി ആ ചിത്രം മാറിയിട്ടുണ്ട്. അദ്ദേഹത്തിൻറെ കണ്ണുകളിലെ തീക്ഷണത, ചിരി മറച്ചുപിടിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ ചുണ്ടുകൾ അവയൊക്കെയാണ് തന്നെ ഏറെ ആകർഷിച്ചത്. ഇതേ തുടർന്നാണ് അദ്ദേഹത്തിൻറെ മാതാപിതാക്കളായ റിട്ട. ഐഎസ്ആർഒ ഓഫീസർ കെ.ഉണ്ണികൃഷ്ണനേയും അമ്മ ധനലക്ഷ്മിയേയും കാണുന്നത്. അദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കുവാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അവർ ആദ്യം വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് സിനിമ ഒരുക്കുന്നതെന്ന് പറഞ്ഞു. ഇതെക്കുറിച്ച് ഒരുപാട് സംസാരിച്ചപ്പോഴാണ് അവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലായത്. കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു, നിന്നിൽ ഞാൻ എന്റെ മകനെ കാണുന്നുവെന്ന്. അത് തന്നെയായിരുന്നു ആ ജീവിതം സിനിമയാക്കുന്നതിനുള്ള അവരുടെ സമ്മതപത്രവും. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റുസും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. Content Highlights: Adivi Sesh says Major Sandeep Unnikrishnans Mother Told Me should Could see her son in Me

from movies and music rss https://ift.tt/37bq4ku
via IFTTT

തടി കടയുന്നതിനിടെ ശ്രുതി തെറ്റാതെ പാടിയ ​'ഗോപാം​ഗനേ'; നിസാരക്കാരനല്ല ഈ വൈറൽ ​ഗായകൻ

തടി കടയുന്നതിനിടെ ​ഭരതം എന്ന ചിത്രത്തിലെ ​ഗോപാം​ഗനേ എന്ന് തുടങ്ങുന്ന ​ഗാനം അസാധ്യമായ സ്വരമാധുരിയോടെയുംശ്രുതി ശുദ്ധിയോടെയും പാടുന്ന ഒരു ​ഗായകൻ. കണ്ണടച്ച് കേട്ടാൽ സാക്ഷാൽ ​ഗാന​ഗന്ധർവൻ തന്നെ ആലപിക്കുന്നതാണോയെന്ന് സംശയിക്കുന്ന ശബ്ദസാമ്യം. ഈ ​ഗായകനെയും അദ്ദേഹത്തിന്റെ ​ഗാനത്തെയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അസാധ്യമായി പാടുന്നുവെന്നും നന്മകൾ നേരുന്നുവെന്നും പറഞ്ഞ് ​ഗായിക സുജാത മോഹൻ ഈ വീഡിയോ പങ്കുവച്ചതോടെ അത് വൈറലായി. ഈ വൈറൽ വീഡിയോയിലെ ​ഗായകനെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് പത്തനാപുരം സ്വദേശിയായ സന്തോഷ് രാജ് എന്ന സം​ഗീതോപാസകനിലേക്കാണ്. സം​ഗീതമാണ് ഉപാസന എങ്കിലും ജീവിക്കാൻ അത് മതിയാകില്ലെന്ന തിരിച്ചറിവോടെയാണ് സന്തോഷ് വീട്ടിൽ തന്നെ തടി കടയുന്നതിനായി വർക്ക്ഷോപ്പ് നടത്തുന്നത്.പത്തിരുപത്തിയേഴ് വർഷത്തിലേറെയായി സം​ഗീതത്തിന്റെ ലോകത്താണ് സന്തോഷിന്റെ ജീവിതം. ​ഗാനമേളകളിലെ സജീവ സാന്നിധ്യമായിരുന്ന സന്തോഷ് ഭക്തി​ഗാന-സം​ഗീത ആൽബങ്ങളുടെ കാസറ്റുകളിലായി ഏതാണ്ട് ആയിരത്തിലധികം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിലവിൽ ആകാശവാണിയുടെ ബി ​ഗ്രേഡ് ആർടിസ്റ്റാണ്. ​ഗാനമേളകളും കൂലിപ്പണിയുമായി മറ്റുമായി മുന്നോട്ട് പോയിരുന്ന സന്തോഷിന്റെ ജീവിതത്തിന് ട്വിസ്റ്റ് കൊണ്ടുവന്നത് ഒരു റിയാലിറ്റി ഷോയാണ്. ​ഗാന​ഗന്ധർവന്റെ പേരിലുള്ള ഈ റിയാലിറ്റി ഷോയിൽ വിജയി ആയതോടെ അത് വരെ ലഭിച്ചിരുന്ന അവസരങ്ങൾ നഷ്ടമായി, കൂലിപ്പണിക്ക് വിളിച്ചിരുന്നവർ വിളിക്കാതായി.. ഒടുവിൽ ജീവിക്കാനായി സന്തോഷ് തടി കടയുന്ന പണി തിരഞ്ഞെടുത്തു... "കുറേ വർഷമായി ഈ മേഖലയിൽ തന്നെയുള്ള ആളാണ് ഞാൻ.. ​ഗാനമേളകളിലൊക്കെ സജീവമായിരുന്ന, എന്നാൽ അറിയപ്പെടാതെ പോയ ഒരു പ്രൊഫഷണൽ സിം​ഗറാണെന്ന് പറയാം.. 2009 ൽ ​​ഗന്ധർവ സം​ഗീതം റിയാലിറ്റി ഷോയുടെ വിജയി ആയിരുന്നു. എന്നാൽ ശരിക്കും അവിടെ ഒരു ചതി എനിക്ക് സംഭവിച്ചു. അത് പറയാൻ ഞാനിന്ന് ആ​ഗ്രഹിക്കുന്നില്ല,. ​ആ പരിപാടിക്ക് വേണ്ടത്ര പ്രമോഷൻ കിട്ടാതിരുന്നതും അതേസമയം മറ്റൊരു സം​ഗീത റിയാലിറ്റി ശ്രദ്ധ നേടിയതും വിജയി ആയെങ്കിലും എനിക്ക് അനു​ഗ്രഹമായില്ല. അന്ന് വരെ കൂലിപ്പണി ചെയ്താണ് ഞാൻ ജീവിച്ചിരുന്നത്. ഇതിൽ വിജയി ആയതോടെ സെലിബ്രിറ്റി സ്റ്റാറ്റസ് വന്നെന്നു പറഞ്ഞ് കൂലിപ്പണിക്ക് ആരും വിളിക്കാതായി. ​ഗാനമേളകളിൽ പാടിക്കൊണ്ടിരുന്ന എന്നെ സെലിബ്രിറ്റി ആയപ്പോൾ പ്രതിഫലം ഉയർത്തിക്കാണുമെന്ന് കരുതി അതിനും വിളിക്കാതായി. അങ്ങനെ അവസരങ്ങളെല്ലാം നഷ്ടമായി. പിന്നീടാണ് ഞാൻ വീട്ടിൽ തന്നെ വർക്ക്ഷോപ്പ് തുടങ്ങുന്നത്. സിനിമയിൽ പാടണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു. 99 മുതൽ കാസറ്റുകൾക്കായി പാടുന്നുണ്ട്, ആൽബങ്ങളും ഭക്തി ​ഗാനങ്ങളുമെല്ലാം. 2009 ഡിസംബറിലാണ് റിയാലിറ്റി ഷോയിൽ വിജയിക്കുന്നത്. അന്ന് ​ഗൾഫ് ഷോകളൊക്കെ ധാരാളം ലഭിക്കുമെന്ന വ്യാമോഹത്തിൽ പാസ്പോർട്ട് ഒക്കെ എടുത്തു വച്ചു. പക്ഷേ ഒരു പരിപാടിക്ക് പോലും വിളിച്ചില്ല. അന്ന് ഹിറ്റായി മാറിയ മറ്റൊരു റിയാലിറ്റി ഷോയിലെ മത്സരാർതികൾക്കായിരുന്നു വേണ്ടത്ര പ്രശസ്തിയും അവസരവും ലഭിച്ചത്. 2010 ൽ മോഹൻ സിത്താര സാറിനെ ഞാൻ നേരിൽ പോയി കണ്ടു. അദ്ദേഹം എന്നെക്കൊണ്ട് രണ്ട് പാട്ട് പാടിപ്പിച്ചിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്നും പറഞ്ഞു. അന്ന് വൈകുന്നേരമാണ് എന്നെ വിളിച്ച് അവസരമുണ്ടെന്ന് അദ്ദേഹം പറയുന്നത്. അങ്ങനെ ജയസൂര്യ നായകനായെത്തിയ നല്ലവൻ എന്ന ചിത്രത്തിലെ തൂമല്ലികേ എന്ന് തുടങ്ങുന്ന ​ഗാനം ഞാൻ പാടി. നല്ല ​ഗാനം ആയിരുന്നു പക്ഷേ സിനിമ വിജയിക്കാതിരുന്നത് കൊണ്ട് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. മാത്രമല്ല ശബ്ദസാമ്യം കാരണം പലരും ആ പാട്ട് വിജയ് യേശുദാസ് ആണ് പാടിയതെന്ന് തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് പിന്നണി ​ഗാനരം​ഗത്ത് അവസരം ലഭിച്ചില്ല.. അങ്ങനെ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഞാൻ ഔപചാരിക സം​ഗീത വിദ്യാഭ്യാസം നേടിയിട്ടില്ല..കുട്ടിക്കാലത്ത് പലപ്പോഴായി ഒരു നാല് വർഷം പഠിച്ചിരുന്നു എന്നതേയുള്ളൂ.പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു എന്തുകൊണ്ട് ഞാൻ രക്ഷപ്പെടുന്നില്ല, എന്തുകൊണ്ട് ഞാൻ തിരിച്ചറിയപ്പെടുന്നില്ല എന്ന്. അങ്ങനെ ഒരവസരത്തിലാണ് എന്റെ ഒരു സുഹൃത്ത് എന്നോട് പറയുന്നത് പാട്ട് പാടി ഫെയ്സ്ബുക്കിൽ ഇടാൻ. എനിക്ക് നല്ല മടിയുണ്ടായിരുന്നു .പക്ഷേ സുഹൃത്ത് നിർബന്ധിച്ചപ്പോൾ ചെയ്യാമെന്ന് കരുതി. അത് ദൈവാനു​ഗ്രഹം കൊണ്ട് നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേർ വിളിച്ചു വീഡിയോ കണ്ടിട്ട്. പക്ഷേ എല്ലാവരും കരുതിയിരുന്നത് പുതിയൊരു പാട്ടുകാരനാണ് എന്നാണ്. പക്ഷേ പത്തിരുപത്തിയേഴ് വർഷമായി ഈ ഫീഡിൽ ഉള്ള ആളാണ് ഞാൻ. സുജാത ചേച്ചി എന്റെ പാട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.അതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം... വൈകി വന്ന സ്വീകാര്യതയാണെങ്കിലും എന്റെ പാട്ട് കേട്ട് പലരും വിളിച്ചും മറ്റും പ്രതികരണങ്ങൾ അറിയിക്കുമ്പോൾ, നന്നായിരുന്നു എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്. സിനിമാ പിന്നണി ​ഗാനരം​ഗത്ത് എത്തണം, അറിയപ്പെടുന്ന കുറച്ച് നല്ല പാട്ട് പാടണം എന്നെല്ലാമാണ് ആ​ഗ്രഹം." പ്രതീക്ഷകളോടെ സന്തോഷ് പറഞ്ഞു നിർത്തുന്നു. Content Highlights :Santhosh Rajan Viral singer Relaity Show Winner Music

from movies and music rss https://ift.tt/36fF0il
via IFTTT

Thursday, November 26, 2020

ഫന്റാസ്റ്റിക് ബീസ്റ്റിൽ ജോണി ഡെപ്പിന് പകരം മാഡ്സ് മിക്കെൽസൺ

ഫന്റാസ്റ്റിക് ബീസ്റ്റ്സിൽ മാഡ്സ് മിക്കെൽസണിന് പകരം ജോണി ഡെപ്. മാധ്യമ സ്ഥാപനത്തിനെതിരേ നൽകിയ കേസിൽ കോടതി വിധി പ്രതികൂലമായതോടെയാണ് ജോണി ഡെപ്പിനെ ഫന്റാസ്റ്റിക് ബീസ്റ്റ്സിൽ നിന്ന് പുറത്താക്കിയത്. വാർത്ത പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൺ ടാബ്ലോയ്ഡിനെതിരേ ജോണി ഡെപ്പ് കേസ് നൽകിയിരുന്നു. നടി അമ്പർ ഹേർഡുമായുള്ള വിവാഹമോചന വിവാദങ്ങളെ തുടർന്ന് ജോണി ഡെപ്പിനെ വൈഫ് ബീറ്റർ എന്ന് വിശേഷിപ്പിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണിത്. ജെ.കെ റോളിങ്ങിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് യാറ്റെസ് ഒരുക്കുന്ന ഫാന്റസി ചിത്രത്തിന്റെ മുൻപതിപ്പുകളിൽ ​ഗെല്ലർട്ട് ​ഗ്രിന്റെൽവാഡ് എന്ന കഥാപാത്രത്തെയാണ് ജോണി ഡെപ് അവതരിപ്പിച്ചത്. കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ ജോണി ഡെപ്പിനോട് സിനിമയിൽനിന്ന് പിൻമാറാൻ നിർമാതാക്കളായ വാർണർ ബ്രദേഴ്സ് ആവശ്യപ്പെടുകയും കരാർ റദ്ദാക്കുകയും ചെയ്തു. എന്നാൽ കരാർ പ്രകാരമുള്ള 67 കോടി രൂപ പ്രതിഫലം നൽകിയാണ് ജോണി ഡെപ്പിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാഹമോചന ഹർജി നൽകിയതിന് തൊട്ടുപിന്നാലെ ​ഗാർഹിക പീഡനമടക്കമുള്ള ​ഗുരുതര ആരോപണങ്ങളാണ് അമ്പർ ഹേർഡ് ജോണി ഡെപ്പിനെതിരേ ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ 2018-ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. Content Highlights:Mads mikkelsen replaces johnny depp in Fantastic beast movie franchise

from movies and music rss https://ift.tt/2HGPxJH
via IFTTT

'മേജറിന്റെ ജീവിതത്തെ കുറിച്ചാണീ സിനിമ'; സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മകളുമായി 'മേജർ' ടീം

2008 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർസന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങുന്നു. മേജർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അദിവി ശേഷ് സന്ദീപ്ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. മേജർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റുസും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്ഷൻസും ചേർന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. മേജറിന്റെ ചരമവാർഷികത്തിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മേജർ ബിഗിനിംഗ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ, മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ച് നടൻ ആദിവി ശേഷ് പറയുന്നു. നവംബർ 27 നായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈയിൽ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയിൽ ഒപ്പിട്ടത് മുതൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങൾ ആദിവി ശേഷ് വിശദീകരിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നവംബർ 27 ന് രക്തസാക്ഷിത്വം വരിച്ചു, അതിനാൽ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ ഇന്ന് ഈ വീഡിയോ പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല എന്നും ആദിവി പറഞ്ഞു. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മേജർ ഉണ്ണികൃഷ്ണൻ. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സാഷി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 സമ്മറിൽ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Content Highlights : Major Sandeep unnikrishnan Biopic Major Adivi Sesh Mahesh Babu

from movies and music rss https://ift.tt/3leIvtk
via IFTTT

'ജല്ലിക്കെട്ട് ഓസ്കറിനോ, എന്തിന്' എന്ന് ചോദിക്കുന്നവരോട്

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്ന ഒരു പരസ്യവാക്യം കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് 2019 ലെ ഓസ്കർ, കാൻ പുരസ്കാര ചടങ്ങുകളാണ്. ബോങ് ജൂൻ-ഹോ സംവിധാനം ചെയ്ത പാരസൈറ്റ് എന്ന ദക്ഷിണ കൊറിയൻ ചിത്രം ഹോളിവുഡ് ചിത്രങ്ങളെ മറികടന്ന് ലോകത്തിന് മുന്നിൽ അന്യഭാഷാ ചിത്രങ്ങൾക്ക് ഒരു മാതൃക സൃഷിച്ചത് ഈ രണ്ടു പുരസ്കാര വേദികളിലായിരുന്നു. 2019 ലെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം, പാം ഡി ഓർ നേടിയ ആദ്യത്തെ കൊറിയൻ ചിത്രവും 2013 ലെ ബ്ലൂ ഈസ് ദി വാമെസ്റ്റ് കളറിന് ശേഷം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടആദ്യ ചിത്രം എന്ന ഖ്യാതിയും നേടി. അതോടൊപ്പം തന്നെ മികച്ച ദക്ഷിണ കൊറിയൻ ചിത്രമായും 2010-കളിലെ മികച്ച ചിത്രങ്ങളിലൊന്നായും പാരാസൈറ്റ് പ്രശംസിക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ 92-ാമത് ഓസ്കർ പുരസ്കാര വേദിയിൽ ആറ് വിഭാ​ഗത്തിലാണ് പാരസെെറ്റ് നാമനിർദ്ദേശം നേടിയത്. അതിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ നേടി. അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ ദക്ഷിണ കൊറിയൻ ചിത്രമായും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായും പാരാസൈറ്റ് മാറി. അന്യഭാഷാ വിഭാ​ഗത്തിൽ മാത്രം ഒതുങ്ങിനിന്ന ഹോളിവുഡ് ഇതര സിനിമകൾക്ക് ഒരു പുതിയ പാതയാണ് പാരസെെറ്റിലൂടെ ബോങ് ജൂൻ-ഹോ സൃഷിച്ചത്. മനുഷ്യന്റെ കഥ എല്ലായിടത്തും ഒരുപോലെയാണ്.സാമ്പത്തിക അസമത്വമെന്ന ആ​ഗോളപ്രശ്നത്തെ അടിസ്ഥാനമാക്കിയാണ് പാരസെെറ്റ് കഥ പറഞ്ഞത്. അതേസമയം തന്നെ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാൻ ഉന്നതിയിൽ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യത്തിലേക്കും ചിത്രം വെളിച്ചം വീശുന്നുണ്ട്. വേറിട്ട ഇയൊരു സമീപനം തന്നെയാണ് പാരസെെറ്റിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഇനി ജല്ലിക്കെട്ടിലേക്ക് വരാം. ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ ഓസ്കർ പുരസ്കാരത്തിന് തിരഞ്ഞെടുത്തപ്പോൾ ചിലരുടെ നെറ്റി ചുളിഞ്ഞു.ഈ പോത്തിന് പിറകെ ചറ പറ ഓടുന്ന സിനിമയ്ക്ക്എന്തു പ്രത്യേകതയാണുള്ളതെന്നായിരുന്നു അവരിൽ പലരുടെയും സംശയം. അവരുടെ ചോദ്യത്തെയും അഭിപ്രായത്തെയും മാനിക്കുന്നു, എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ല, അതുകൊണ്ടു തന്നെ ജല്ലിക്കെട്ട് ഇഷ്ടമായില്ലെന്ന് പറയുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ ഈ ചിത്രത്തിന്റ പ്രസക്തി എന്താണെന്ന് ചോദിക്കുമ്പോൾ അതിന് കൃത്യമായ വിശദീകരണമുണ്ട്. ജല്ലിക്കെട്ട് ഒരു കണ്ണാടിയാണ്, നമ്മളിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടി. അവിടെ പോത്തും അതിനെ വേട്ടയാടുന്ന മനുഷ്യരും കേവലം പ്രതീകങ്ങൾ മാത്രമാണ്. ജല്ലിക്കെട്ടിലെ ആൾക്കൂട്ടത്തെ സമൂഹ മാധ്യമങ്ങളിലേതുമായി വെറുതേ ഒന്ന് താരതമ്യം ചെയ്തു നോക്കുക. പൊങ്കാല എന്ന ഓമനപ്പേരിൽ കേരളത്തിലും മറ്റു വിവിധ പേരുകളിൽ ലോകത്തൊട്ടാകെയും നടക്കുന്ന സമൂഹ മാധ്യമത്തിലെ ആൾക്കൂട്ട ആക്രമണം നിത്യസംഭവമായ ഈ കാലത്ത് ജല്ലിക്കെട്ട് പ്രസക്തമാണ്. മറ്റൊരു പ്രധാന കാര്യം, വാശിയും അഹങ്കാരവും പകയും കാമവും മോഹവും ധെെര്യവും മത്സരബുദ്ധിയും മനുഷ്യനെ നിയന്ത്രിക്കുമ്പോൾ അവരിൽ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്ണകൾ ഉണരുന്നു.സഹജവാസനയുടെ കാര്യത്തിൽ ആദിമമനുഷ്യരിൽ നിന്നും ആധുനിക മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് ജല്ലിക്കെട്ട് പറഞ്ഞു വയ്ക്കുന്നത്. Content Highlights:Jallikattu Movie Oscar Nomination Indias official entry Lijo Jose Pellissery Parasite Movie

from movies and music rss https://ift.tt/2V9pfmp
via IFTTT

അവിശ്വസനീയ മേക്കോവറിൽ അഭിഷേക് ബച്ചൻ; വെെറലായി ചിത്രങ്ങൾ

ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറലാകുന്നു. സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാം​ഗദ സിം​ഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്റാണ് ചിത്രം നിർമിക്കുന്നത്. View this post on Instagram A post shared by Queen💞💕💞💕💞💕💞@bachchan (@queen.82.queen) Content Highlights:Abhishek Bachchan is unrecognizable as he transforms into Bob Biswas viral photo

from movies and music rss https://ift.tt/33mvY10
via IFTTT

30 സെക്കന്റിൽ ഒട്ടേറെ ഭാവങ്ങൾ; ജയസൂര്യയുടെ സണ്ണി ‌ടീസർ

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ടീസർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. സംശയം, ആശങ്ക, പ്രതീക്ഷ, സ്നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യയുടെ കഥാപാത്രം കടന്നുപോകുന്നത്. വെറും 30 സെക്കന്റ് ദെെർഘ്യമുള്ള ടീസർ മികച്ച അഭിപ്രായമാണ് നേടുന്നത്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസെെനർ-സരിത ജയസൂര്യ, സ്റ്റിൽസ്-നിവിൻ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫൻ,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ, അസോസിയേറ്റ് ക്യാമറമാൻ-ബിനു, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്. Content Highlights:Jayasurya Sunny Movie Teaser, released, Ranjith Shankar

from movies and music rss https://ift.tt/3nZpZao
via IFTTT

മംമ്തയുടെ സഹകരണം, വിട്ടുവീഴ്ച്ചകളില്ലാതെ നൽകിയ പിന്തുണ; ലോകമേ ഹിറ്റാവുമ്പോൾ ബാനി ചന്ദ് പറയുന്നു

നടി മംമ്താ മോഹൻദാസിന്റെ ആദ്യ നിർമാണ സംരംഭമായി ഒരുങ്ങിയ ലോകമേ എന്ന മ്യൂസിക് സിം​ഗിൾ സം​ഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ക്ലബ് എഫ് എം -ൽ റേഡിയോ ജോക്കി ആയിരുന്ന ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയ "ലോകമേ" എന്ന റാപ് സോങ്ങാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് മ്യൂസിക്ക് സിം​ഗിളായി പുറത്തിറക്കിയത്. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കം കുറിച്ചത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ലോകമേ ചർച്ചയാകുന്നതിന്റെ സന്തോഷത്തിലാണ് സിം​ഗിളിനായി ദൃശ്യാവിഷ്കാരമൊരുക്കിയ ബാനി ചന്ദ് ബാബു. വിഷ്യൽ എഫക്ട്സ് മേഖലയിൽ ഏറെ കാലത്തെ പരിചയ സമ്പന്നനാണ് ബാനി. ഏതാണ്ട് 12 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബാനി ഇരുനൂറിലധികം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ​ഗാനമൊരുക്കുന്നതിന്റെ ഒരു വേളയിലും വിട്ടുവീഴ്ച്ചകൾ ചെയ്യാതിരുന്നതാണ് ലോകമേ ഇത്രമാത്രം ജനശ്രദ്ധ നേടാൻ കാരണമായതെന്ന് പറയുന്നു ബാനി. ലോകമേയുടെ വിശേഷങ്ങളുമായി ബാനി മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു "മംമ്തയും നോയലുമാണ് മ്യൂസിക് സിം​ഗിൾ എന്നൊരു പ്രോജക്ട് കൊണ്ടു വരുന്നത്. മലയാളത്തിൽ ആരും അധികം കൈ വച്ചിട്ടില്ലാത്ത മേഖലയാണ് ഈ മ്യൂസിക് സിം​ഗിൾ എന്ന് പറയുന്നത്. ഏകലവ്യന്റെ ലോകമേ എന്ന പാട്ട് എന്നെ അവർ കേൾപ്പിച്ചു, അതിന് വേണ്ടുന്ന രീതിയിൽ ദൃശ്യാവിഷ്കാരമൊരുക്കുകഎന്നതായിരുന്നു എന്റെ ദൗത്യം. മികച്ച വരികളാണ് ഏകലവ്യൻ എഴുതിയിരിക്കുന്നത്. കേട്ടപ്പോൾ തന്നെ എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ​ആ വരികൾക്ക് ചേരുന്ന വിഷ്വൽസ് കൊണ്ടു വരിക എന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ഒരു രം​ഗവും ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ​ലാ​ഗ് ഇല്ലാതെയാണ് ​ഗാനം മുന്നോട്ട് പോവുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് ആദ്യമായി ചെയ്യുന്ന സംരംഭം അത് ​ഗംഭീരമായി തന്നെ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ പാട്ടും അത് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വിട്ടുവീഴ്ച്ചകൾ ചെയ്യാതെ മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിം​ഗിൾ എന്ന ഖ്യാതിയോടെ തന്നെ ലോകമേ പുറത്തിറക്കിയത്. ഭയങ്കര സഹകരണമാണ് മംമ്തയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. അത് പറയാതെ വയ്യ. കൊടുത്ത സ്ക്രിപ്റ്റിന് വേണ്ടതെല്ലാം ഒരു വിട്ടുവീഴ്ച്ചകളുമില്ലാതെ ഒരുക്കി തന്നു. ഈ സിം​ഗിൾ ഒരുക്കാനായി രണ്ട് പേരെ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഒന്ന് വിനീഷ് ബം​ഗ്ലാൻ. ദേശീയ പുരസ്കാര ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ ആണ് അദ്ദേഹം. മറ്റൊരാൾ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്ററും. ഞാനാവശ്യപ്പെട്ട ക്രൂവിനെ തന്നെയാണ് എനിക്ക് ലഭിച്ചതും. അതുകൊണ്ടാണ് ലോകമേയ്ക്ക് ആ നിലവാരം ലഭിച്ചത്. ലോകമേയുടെ അണിയറപ്രവർത്തകർ ഈ മേഖലയിൽ ഇത്ര വർഷത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് തന്നെ നമ്മൾ പ്രേക്ഷകർക്ക് നൽകുന്ന എന്ത് പ്രോഡക്ടും നിലവാരമുള്ളതാവണം എന്ന് നിർബന്ധമുണ്ടായിരിക്കും. അതിൽ വിട്ടുവീഴ്ച്ചയുണ്ടാകില്ല. സിനിമാ പ്ലാനും മനസിലുണ്ട് . അതിന്റെ ചർച്ചകളും മറ്റും നടക്കുന്നു. തീരുമാനമായാൽ എല്ലാവരെയും അറിയിക്കും, ഇതേ പ്രോത്സാഹനവും പിന്തുണയും അപ്പോഴും നൽകണം..."- പ്രതീക്ഷകളോടെ ബാനി പറഞ്ഞു നിർത്തുന്നു. Content highlights : Mamta Mohandas Productions Lokame Music Single director Bani Chand Babu Interview

from movies and music rss https://ift.tt/3q6bqU0
via IFTTT

നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം; നിറസാന്നിധ്യമായി ദിലീപും കാവ്യയും മീനാക്ഷിയും

നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നാദിർഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മീനാക്ഷിക്കുമൊപ്പമാണ് താരം എത്തിയത്. Dileepettan and family at Nadirshah Daughter engagement 😍 #Latest Posted by Dileep Fans Club onWednesday, 25 November 2020 നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്താണ് വധു ആയിഷ. മൂവരുമൊന്നിച്ചുള്ള ചിത്രങ്ങളും ടിക് ടോക് വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. View this post on Instagram A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) നാദിർഷായുടെ രണ്ടുമക്കളിൽ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് ആണ്. അടുത്തിടെ നമിതയെ ഒരു കിടിലൻ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുക്കിയത് ആയിഷയായിരുന്നു. Content Highlights : Nadirsha daughter Aysha Engagement Dileep Kavya Meenaksi Namitha Pramod

from movies and music rss https://ift.tt/3mbbT4X
via IFTTT

നിവാർ ഭീതിയിൽ ബാത്ത് ടബ്ബിൽ കളിച്ച് മൻസൂർ അലിഖാൻ; വീഡിയോ

നിവാർ ചുഴലിക്കാറ്റിൽ തമിഴ്നാട് ഭീതിയിലാണ്ടിരിക്കെ വീഡിയോ ചെയ്ത നടൻ മൻസൂർ അലിഖാനെതിരേ രൂക്ഷ വിമർശനം. അദ്ദേഹം താമസിക്കുന്നിടത്തും കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായി നടൻ രം​ഗത്തെത്തിയത്. വെള്ളത്തിൽ ബാത്ത്ടബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം. തമിഴിലെ ചില പാട്ടുകൾ പാടിയാണ് അദ്ദേഹം മഴ ആസ്വദിക്കുന്നത്. 2020ൽ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് നടൻ പറയുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വെെറലായതോടെ ഇദ്ദേഹത്തിനെതിരേ രൂക്ഷ വിമർശനമുയരുകയാണ്. ഒരുനാട് മുഴുവൻ ഭീതിയിൽ നിൽക്കുമ്പോൾ ഇങ്ങനെ വീഡിയോ ചെയ്യുന്നത് പക്വതയില്ലായ്മയുടെ തെളിവാണെനന്ന് വിമർശകർ പറയുന്നു. അതേ സമയം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ അഞ്ച് പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ - പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. ഇന്ന് പുലർച്ച രണ്ടരയോടെ തീരത്തെത്തിയ നിവാർ ആറ് മണിക്കൂർ ശക്തമായി വീശിയടിച്ചു. തമിഴ്നാട്ടിൽ നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതിനാൽ ആളപായം കുറക്കാൻ സാധിച്ചു. Content Highlights:Mansoor Ali Khan actor enjoys by boating in the flooding water Viral Video

from movies and music rss https://ift.tt/33jafHc
via IFTTT

കെട്ടുകഥകളുടെ പശ്ചാത്തലത്തിൽ 'കുമാരി'; നായിക ഐശ്വര്യ ലക്ഷ്മി, നിർമാണം സുപ്രിയ

ഐശ്വര്യ ലക്ഷ്മിയെ നായികയായെത്തുന്ന പുതിയ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരിയുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ് ആണ്. രണം എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ ഹൊറർ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത് Content Highlights :Aishwarya Lekshmi New Movie kumari Prithviraj productions Supriya Menon

from movies and music rss https://ift.tt/369jSda
via IFTTT

മുഖക്കുരുവില്ല, പാടുകളില്ല; ആ ചിത്രം തട്ടിപ്പായിരുന്നുവെന്ന് സമീറ റെഡ്ഡി

പ്രസവശേഷം ശരീരഭാരം വർധിച്ചതിനെത്തുടർന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളിൽ നിന്നുപോലും കേൾക്കേണ്ടി വന്ന പരിഹാസവാക്കുകൾ വേദനാജനകമായിരുന്നുവെന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്. ബാഹ്യ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചടുക്കുന്ന സമീറയുടെ വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച സമീറയുടെ മറ്റൊരു പോസ്റ്റാണ് വെെറലാകുന്നത്. 2010 ൽ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് പകർത്തിയ ഒരു ചിത്രമാണിതെന്ന് സമീറ പറയുന്നു. ഇമേജ് എഡിറ്റിങ് സോഫ്ട് വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ചിത്രങ്ങൾ തയ്യാറാക്കുന്നതെന്ന് പറയുകയാണ് നടി. ഈ ചിത്രത്തിൽ നീർച്ചുഴികളും മുഖക്കുരുവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ?, ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാ​ഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാ​ഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാ​ഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ- സമീറ കുറിച്ചു. View this post on Instagram A post shared by Sameera Reddy (@reddysameera) Content Highlights: Sameera Reddy shares throwback photo and says it was edited

from movies and music rss https://ift.tt/3nUpEpl
via IFTTT

Wednesday, November 25, 2020

ആ അനുഗ്രഹത്തിന്റെ തണുപ്പ് ഇന്നും ഈ പ്രായത്തിലും എന്റെ നെറുകയിലുണ്ട്

വടക്കൻ കേരളത്തിലെ ഒരു ഗാനമേളയിൽ പങ്കെടുക്കാൻ റഫിക്കൊപ്പം കാറിൽ യാത്രചെയ്യുകയാണ് ഗായികയായ ഉഷ. ''തലശ്ശേരിയിലോ കണ്ണൂരിലോ ആണെന്നാണ് ഓർമ. ഇടയ്ക്ക് വിജനമായ ഒരു സ്ഥലമെത്തിയപ്പോൾ അല്പം ശുദ്ധവായു ശ്വസിക്കാൻവേണ്ടി കാർ നിർത്തി പുറത്തിറങ്ങി ഞങ്ങൾ. നാട്ടിൻപുറമാണ്. ചുറ്റും പ്രകൃതിയുടെ നിശ്ശബ്ദസംഗീതം മാത്രം. ആ നിശ്ശബ്ദതയിലേക്ക് പൊടുന്നനെ മുകളിൽനിന്നൊരു പരുക്കൻ ശബ്ദം ഒഴുകിയെത്തുന്നു: റഫി സാർ, റഫി സാർ എന്ന് തൊണ്ടകീറി വിളിച്ചുകൂവുകയാണ് ആരോ. ഞെട്ടി തലയുയർത്തിനോക്കുമ്പോൾ അടുത്തുള്ള തെങ്ങിന്റെ മുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്നു അർധനഗ്നനായ ഒരാൾ. ഇഷ്ടഗായകനെ അപ്രതീക്ഷിതമായി താഴെ കണ്ടതിലുള്ള ആവേശത്തിൽ വിളിച്ചുപോയതാണ് ആ പാവം ചെത്തുതൊഴിലാളി. ഉയരങ്ങളിലെ ആരാധകന്റെ ഇരിപ്പുകണ്ട് പൊട്ടിച്ചിരിച്ചുപോയി റഫി സാഹിബ്. അയാളെ തെങ്ങിൽനിന്ന് താഴെ വിളിച്ചിറക്കി വിശേഷങ്ങൾ ചോദിച്ചറിയുക മാത്രമല്ല, ഒപ്പംനിന്ന് ഒരു പടമെടുക്കുകകൂടി ചെയ്തശേഷമേ അന്ന് ഞങ്ങൾ യാത്രയായുള്ളൂ.'' അങ്ങനെ എത്രയെത്ര രസികൻ അനുഭവങ്ങൾ! ''കേരളത്തിലേക്കുള്ള യാത്രകളൊന്നും മറക്കാനാവില്ല. 'നമ്മുടെ നാട്ടിലുള്ളതിനെക്കാൾ ആരാധകർ എനിക്ക് കേരളത്തിലാണല്ലോ' എന്ന് തമാശയായി. പറയും റഫി സാഹിബ്.'' -മഹാഗായകനൊപ്പം ലോകമെങ്ങും ഗാനമേളകളിൽ പങ്കാളിയാകാൻ ഭാഗ്യമുണ്ടായ ഗായികയുടെ വാക്കുകൾ. കൊച്ചിയിലേക്കുള്ള ഒരു വിമാനയാത്ര ഉഷയുടെ ഓർമയിലുണ്ട്. ''താരനിബിഡമാണ് ഫ്ളൈറ്റ്. ധർമേന്ദ്ര, ഹേമമാലിനി, ശത്രുഘൻ സിൻഹ, രേഖ തുടങ്ങി ഒട്ടേറെപ്പേർ. വിമാനമിറങ്ങിയപ്പോൾ വലിയൊരു കൂട്ടം ആളുകൾ പുഷ്പഹാരങ്ങളുമായി കാത്തുനിൽക്കുന്നു. 'ഇത്തവണ നമ്മൾ രക്ഷപ്പെട്ടു.' റഫി സാഹിബ് എന്റെ കാതിൽ പറഞ്ഞു. 'ഇത്രയും താരങ്ങൾ ഉള്ളതുകൊണ്ട് നമ്മളെ ആരും ഗൗനിക്കില്ല'. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. ആൾക്കൂട്ടം കാണാനാഗ്രഹിച്ചത് താരങ്ങളെയല്ല, റഫി സാഹിബിനെയായിരുന്നു. നടീനടന്മാരെ തള്ളിമാറ്റി ആളുകൾ ഞങ്ങളെ പൊതിഞ്ഞപ്പോൾ എല്ലാവർക്കും അദ്ഭുതം. മലയാളികൾ റഫി സാഹിബിനെ എത്ര തീവ്രമായി സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് അന്നാണ്.'' ഒമ്പതാം വയസ്സിൽ റഫിയോടൊപ്പം പാടിത്തുടങ്ങിയ ഉഷ തിമോത്തിക്ക് ഇപ്പോൾ പ്രായം എഴുപത്. ''റഫി സാഹിബിനെക്കുറിച്ചോർക്കാത്ത, അദ്ദേഹത്തിന്റെ പാട്ടുകൾ മനസ്സുകൊണ്ടെങ്കിലും മൂളാത്ത ഒരു ദിവസവുമില്ല ഇന്നും എന്റെ ജീവിതത്തിൽ.'' -ഉഷ പറയും. ''വെറുമൊരു ഗായകൻ മാത്രമായിരുന്നില്ല എനിക്ക് അദ്ദേഹം. ഗുരു കൂടിയായിരുന്നു. റഫി സാഹിബ് വാത്സല്യപൂർവം അടുത്തിരുത്തി പഠിപ്പിച്ചുതന്ന പാട്ടുകളിലൂടെയാണ് ഞാനെന്റെ സംഗീതജീവിതം കെട്ടിപ്പടുത്തത്.'' ഗാനമേളകളിൽ മാത്രമല്ല സിനിമയിലും റഫിയോടൊപ്പം യുഗ്മഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായി ഉഷയ്ക്ക്. ആദ്യം പാടിയത് കല്യാൺജി ആനന്ദ്ജിക്ക് വേണ്ടി 'ഹിമാലയ് കെ ഗോദ് മേ' (1965) എന്ന ചിത്രത്തിൽ, തു രാത് ഖഡി ഥി ഛാത്ത് പേ. തുടർന്ന് വിദ്യാർഥി (നൈൻ സേ നൈൻ മിലാ ചൈൻ ചുരായാ), സോറോ (ദിൽവാലോ സേ പ്യാർ കർ ലോ), മേരാ സലാം (മേരി ജാൻ തുംസെ മൊഹബ്ബത് ഹേ) തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. തക്ദീർ (1967) എന്ന ചിത്രത്തിലെ 'ജബ് ജബ് ബഹാർ ആയേ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൽ റഫി, ലതാ മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ എന്നിവർക്കൊപ്പം പങ്കാളിയാകാൻ കഴിഞ്ഞതാണ് മറ്റൊരു സൗഭാഗ്യം. പഞ്ചാബി, ഭോജ്പുരി ചിത്രങ്ങളിലും റഫിയുമൊത്ത് യുഗ്മഗാനങ്ങൾ പാടി, ഉഷ. കുട്ടിപ്പാട്ടുകാരി റഫിയും ഉഷയും മട്ടാഞ്ചേരിയിൽ ഗാനമേളയ്ക്കെത്തിയപ്പോൾ നാഗ്പുരിൽ ജനിച്ചുവളർന്ന ഉഷ തിമോത്തി റഫിയുമൊത്ത് വേദി പങ്കിട്ടുതുടങ്ങിയത് യാദൃച്ഛികമായാണ്. ചെറുപ്പംമുതലേ പാട്ട് പഠിച്ചിരുന്നു. പണ്ഡിറ്റ് ലക്ഷ്മൺ പ്രസാദ് ജയ്പുർവാലയും നടൻ ഗോവിന്ദയുടെ അമ്മ നിർമലുമായിരുന്നു ആദ്യഗുരുക്കന്മാർ. പഠിച്ചത് ശാസ്ത്രീയസംഗീതമാണെങ്കിലും പ്രിയം സിനിമാപ്പാട്ടുകളോടുതന്നെ; പ്രത്യേകിച്ച് റഫിയുടെ പാട്ടുകളോട്. ആയിടയ്ക്കൊരുനാൾ കല്യാൺജി ആനന്ദ്ജി ഗാനമേളാ സംഘവുമായി നാഗ്പുരിൽ വരുന്നു. റഫി, മുകേഷ്, മന്നാഡേ എന്നിവരാണ് ഗായകർ. കൂടെ പാടേണ്ട സുമൻ കല്യാൺപുരിന് എന്തോ കാരണത്താൽ വരാൻപറ്റിയില്ല. സ്ത്രീശബ്ദത്തിലുള്ള പാട്ടുകൾ പാടാൻ അത്യാവശ്യമായി ആളെ വേണം. അതിനുവേണ്ടി ഓൾ ഇന്ത്യ റേഡിയോയുടെ സഹകരണത്തോടെ ഒരു ഓഡിഷൻ ടെസ്റ്റ് തിടുക്കത്തിൽ സംഘടിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ ഘട്ടത്തിലാണ് വയലിനിസ്റ്റായ ജ്യേഷ്ഠൻ മധുസൂദൻ തിമോത്തി ഉഷയുടെ പേര് കല്യാൺജിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പക്ഷേ, പത്തു വയസ്സുപോലും തികയാത്ത ഒരു കുട്ടി സീനിയർ ഗായകർക്കൊപ്പം യുഗ്മഗാനം പാടിയാൽ ശരിയാവില്ല എന്നായിരുന്നു കല്യാൺജിയുടെ നിലപാട്. കൊച്ചനിയത്തിയുടെ കഴിവുകളിൽ പൂർണ വിശ്വാസമുണ്ടായിരുന്ന ജ്യേഷ്ഠന് ആ അവഗണന പൊറുക്കാനാവില്ലായിരുന്നു. ഉഷയെ പാടിക്കാൻവേണ്ടി ഹാളിൽ സൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളെ സ്വാധീനിക്കാൻ തയ്യാറാകുന്നു അദ്ദേഹം. ഗാനമേളയുടെ ഇടവേളയിൽ ഒരു പാട്ടുപാടാൻ ഉഷയ്ക്ക് അവസരം വീണുകിട്ടിയത് അങ്ങനെയാണ്. 'ചോരി ചോരി'യിലെ രസിക് ബൽമാ എന്ന സൂപ്പർഹിറ്റ് ഗാനം ഭാവമധുരമായിത്തന്നെ പാടി ഉഷ. ജീവിതംതന്നെ മാറ്റിമറിച്ച നിമിഷങ്ങൾ. നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കൈയടി ഏറ്റുവാങ്ങിയ കുട്ടിപ്പാട്ടുകാരിയെ റഫിയും മുകേഷും അണിയറയിലേക്ക് വിളിച്ചുവരുത്തുന്നു. ''നന്നായി വരും മോളെ എന്ന് അനുഗ്രഹിച്ചുകൊണ്ട് റഫി സാഹിബ് എന്റെ തലയിൽ കൈവെച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി. ആ അനുഗ്രഹത്തിന്റെ തണുപ്പ് ഇന്നും ഈ പ്രായത്തിലും എന്റെ നെറുകയിലുണ്ട്. ശരിക്കും ദൈവസ്പർശംതന്നെ.'' കുട്ടിപ്പാട്ടുകാരിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കല്യാൺജി പരിപാടിയിൽ കുറച്ചു യുഗ്മഗാനങ്ങൾകൂടി പാടാൻ ഉഷയ്ക്ക് അവസരം നൽകുന്നു. ഓർക്കസ്ട്രയുടെ കൂടെ പാടിശീലിച്ചിരുന്നതിനാൽ അതൊരു വെല്ലുവിളിയായിത്തോന്നിയില്ല, ഉഷയ്ക്ക്. അന്ന് റഫിയുമൊത്ത് പാടിയ ഗാനങ്ങളിൽ ഒന്ന് ഇന്നുമുണ്ട് ഉഷയുടെ ഓർമയിൽ -'ജബ് പ്യാർ കിസി സെ ഹോത്താ ഹേ'യിൽ ശങ്കർ ജയ്കിഷൻ ചിട്ടപ്പെടുത്തിയ 'സൗ സാൽ പെഹലെ മുജേ തുംസേ പ്യാർ ഥാ.' ആ പാട്ടിൽനിന്നായിരുന്നു റഫിയുമൊത്തുള്ള സംഗീതയാത്രയുടെ തുടക്കം. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഒട്ടേറെ വേദികളിൽ പിന്നീട് റഫിയോടൊപ്പം പാടി ഉഷ. ലണ്ടൻ, ആംസ്റ്റർഡാം, ന്യൂയോർക്ക്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക... ഉഷ തിമോത്തിയും കൃഷ്ണ മുഖർജിയും ആയിരിക്കണം റഫിയോടൊപ്പം ഏറ്റവുമധികം വേദിപങ്കിട്ട ഗായികമാർ. കേരളത്തിൽ ആദ്യം റഫി സാഹിബിനൊപ്പം പാടിയത് മട്ടാഞ്ചേരിയിലാണ് എന്നാണോർമ, 1965-ൽ. പിന്നീട് തിരുവനന്തപുരം, കോഴിക്കോട്, തലശ്ശേരി തുടങ്ങി പലയിടങ്ങളിൽ. ''ഓരോ നാട്ടിലും പരിപാടി നടത്തുമ്പോൾ അവിടത്തെ പ്രാദേശിക ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ അവതരിപ്പിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു റഫി സാഹിബിന്. അങ്ങനെയാണ് ഞാൻ മുംബൈയിലെ മലയാളിയായ കുടുംബസുഹൃത്തിന്റെ സഹായത്തോടെ മലയാളം പാട്ടുകൾ പഠിച്ചെടുത്തത്. സൂര്യകാന്തി, ഒരു കൊച്ചു സ്വപ്നത്തിൻ, ആകാശപ്പൊയ്കയിൽ ഉണ്ടൊരു പൊന്നും തോണി... അങ്ങനെ പല പാട്ടുകളും വേദിയിൽ പാടിയിരുന്നു ഞാൻ.'' -ഓർമയിൽനിന്ന് സൂര്യകാന്തിയുടെ വരികൾ മൂളുന്നു ഉഷ. ''കണ്ടില്ലേ, ഇത്ര വർഷം കഴിഞ്ഞിട്ടും ആ പാട്ട് ഞാൻ മറന്നിട്ടില്ല. അതാണ് സംഗീതത്തിന്റെ മാജിക്. റഫി സാഹിബിനും ഇഷ്ടമായിരുന്നു ഈ പാട്ടുകളെല്ലാം.'' 1966-ലോ 67-ലോ സുനിൽ ദത്തിനും ഗായകൻ മുകേഷിനുമൊപ്പം കൊച്ചിയിൽ വന്നപ്പോഴാണ് ഏറ്റവുമധികം മലയാളം പാട്ടുകൾ പഠിച്ചു പാടിയത്. അന്ന് എസ്. ജാനകിയും ഉണ്ടായിരുന്നു ഗായികയായി. ജാനകി പാടിയത് ഹിന്ദി പാട്ടുകൾ; ഉഷ മലയാളം പാട്ടുകളും. മുകേഷിനൊപ്പം മാത്രമല്ല മഹേന്ദ്ര കപൂർ, സി. രാമചന്ദ്ര, ശങ്കർ ജയ്കിഷൻ തുടങ്ങിയവർക്കൊപ്പമെല്ലാം ഗാനമേളകളിൽ പങ്കാളിയായി ഉഷ. സി. രാമചന്ദ്രയ്ക്കൊപ്പം ഒരു വേദിയിൽ വിഖ്യാതമായ 'ഏ മേരേ വതൻ കേ ലോഗോം' എന്ന ദേശഭക്തി ഗാനം പാടിയത് മറക്കാനാവാത്ത അനുഭവം. എങ്കിലും മനസ്സറിഞ്ഞ് ആസ്വദിച്ചത് റഫിക്കൊപ്പമുള്ള സംഗീതയാത്രകൾ തന്നെ. അസാധ്യമായ മനോധർമപ്രകടനത്തോടെ നമ്മൾ പ്രതീക്ഷിക്കുകപോലും ചെയ്യാത്ത തലങ്ങളിലേക്ക് ഏതു പാട്ടിനെയും ഉയർത്തിക്കൊണ്ടുപോകും റഫി സാഹിബ്. 'അച്ഛാ ജി മേ ഹാരി പിയാ' എന്ന പാട്ടിന്റെ ചരണത്തിൽ 'ചോഡോ ഹാഥ് ചോഡോ' എന്ന ഭാഗമെത്തുമ്പോൾ ചിരിച്ചുകൊണ്ട് എന്റെ കൈപിടിക്കും അദ്ദേഹം. 'സർപർ ടോപ്പി ലാൽ ഹാഥ് മേ രേഷം കാ റൂമാൽ' എന്ന പാട്ട്, കീശയിൽനിന്നൊരു പട്ടുതൂവാലയെടുത്തു വീശിക്കൊണ്ടാണ് അദ്ദേഹം പാടുക. 'സൗ സാൽ പെഹലെ' എന്ന ഗാനത്തിന്റെ പല്ലവിയിലെ 'മുജേ തുംസേ പ്യാർ ഥാ' എന്ന വരി ഒരു പ്രത്യേക ഈണത്തിൽ അവതരിപ്പിക്കും അദ്ദേഹം, കുസൃതിച്ചിരിയോടെ ഇടംകണ്ണിട്ട് എന്നെ നോക്കിക്കൊണ്ട്. ഏത് പെൺകുട്ടിയും ലജ്ജകൊണ്ട് ചൂളിപ്പോകുന്ന ഒരു നോട്ടം. അപ്രതീക്ഷിതമായ ആ നോട്ടവും എന്റെ പ്രതികരണവും കണ്ട് സദസ്സ് ഒന്നടങ്കം ചിരിച്ചുമറിയും. ജനങ്ങൾ വളരെയേറെ ആസ്വദിച്ചിരുന്നു ഗാനമേളകളിലെ ഇത്തരം കൊച്ചുകൊച്ചു തമാശകൾ...'' -ഉഷ ഓർക്കുന്നു. ഉഷ തിമോത്തി ഇപ്പോൾ ''വേദിക്കുപുറത്ത് എന്റെ ബഹു (പുത്രവധു) ആണ് നീ. റഫി സാഹിബ് എപ്പോഴും പറയാറുണ്ട്. പക്ഷേ, വേദിയിൽ ചിലപ്പോൾ നമുക്ക് കാമുകീകാമുകന്മാരായി അഭിനയിക്കേണ്ടിവരും. ഞാൻ ദേവാനന്ദും നീ മധുബാലയും ആകും അപ്പോൾ. അതൊക്കെ ജോലിയുടെ ഭാഗമായി കണ്ടാൽമതി...'' മൈക്കിനുമുന്നിൽ നിൽക്കുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് എന്നെ പറഞ്ഞുമനസ്സിലാക്കിയത് റഫി സാഹിബാണ്. ചില വാക്കുകളുടെ, അക്ഷരങ്ങളുടെ ഉച്ചാരണം മൈക്കിലൂടെ പുറത്തുവരുമ്പോൾ അരോചകമായിത്തോന്നും. അത്തരം അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ മൈക്കിൽനിന്ന് എത്ര അകലം പാലിക്കണമെന്ന് ക്ഷമയോടെ അദ്ദേഹം എന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് വോയ്സ് ട്രെയിനിങ് നൽകുമ്പോൾ എന്നെ നയിക്കുന്നത് ആ അമൂല്യ ഉപദേശങ്ങൾ തന്നെ.'' റഫിയിലെ കാമുകൻ മുഹമ്മദ് റഫിയെ ഏറ്റവും റൊമാന്റിക്കായി കണ്ട നിമിഷം ഉഷയുടെ ഓർമയിലുണ്ട്. റഫിയുടെ പത്നി ബിൽക്കീസ് ആണ് ആ കഥയിലെ നായിക: ''ഗാനമേളകളിൽ ഭാര്യക്കുവേണ്ടി ഒരു പാട്ടുപാടാറുണ്ട് റഫി സാഹിബ്. പരിപാടിക്കുമുമ്പ് ആ പാട്ട് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയിരിക്കും. ഒരു തവണ മാത്രം ആ പതിവ് മുടങ്ങി. സദസ്സിൽനിന്ന് പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ് വന്നതുകൊണ്ടാണ്. ജനം ആവശ്യപ്പെട്ട ഗാനങ്ങൾ പാടിപ്പാടി തളർന്നുപോയി അദ്ദേഹം. അതിനിടെ ഭാര്യയുടെ ആവശ്യം മറന്നുപോകുകയും ചെയ്തു. പരിപാടി കഴിഞ്ഞു ഞങ്ങൾ ഗ്രീൻറൂമിൽ എത്തിയപ്പോൾ അവിടെ തലകുനിച്ചിരിക്കുകയാണ് ബാജി എന്ന് ഞാൻ വിളിക്കുന്ന ബിൽക്കീസ് റഫി. ഉള്ളിലെ സങ്കടവും പരിഭവവും ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. എന്തു പറഞ്ഞിട്ടും സംസാരിക്കാൻ കൂട്ടാക്കുന്നില്ല അവർ. ഒടുവിൽ റഫി സാഹിബ് അവസാനത്തെ അടവും പുറത്തെടുത്തു. ചൂണ്ടുവിരൽകൊണ്ട് ഭാര്യയുടെ താടി പിടിച്ചുയർത്തി, കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ട് അവർ ആവശ്യപ്പെട്ട പാട്ട് നിന്നനില്പിൽ പാടിക്കൊടുത്തു അദ്ദേഹം: 'തേരി പ്യാരി പ്യാരി സൂരത് കോ കിസികി നസർ നാ ലഗേ..' അത്രയും റൊമാന്റിക്കായി ആ ഗാനം അതിനുമുമ്പോ പിമ്പോ പാടിക്കേട്ടിട്ടില്ല. റഫിയുടെ പാട്ടുകേട്ടാൽ ആർക്കാണ് സന്തോഷം വരാതിരിക്കുക? നിമിഷങ്ങൾക്കുള്ളിൽ ബാജിയുടെ മുഖത്ത് ചിരിവിടർന്നു. പിണക്കം അതോടെ അതിന്റെ പാട്ടിനുപോയി...'' അതുപോലൊരു അപൂർവസൗഭാഗ്യം തനിക്കും വീണുകിട്ടിയിട്ടുണ്ടെന്ന് പറയും ഉഷ. സാഹചര്യം വ്യത്യസ്തമായിരുന്നു എന്നുമാത്രം: ''ഡാർജിലിങ്ങിൽ ഒരു ഗാനമേളയ്ക്ക് എത്തിയതാണ് ഞങ്ങൾ. തലേന്ന് വൈകുന്നേരം വെറുതേ നടക്കാനിറങ്ങിയപ്പോൾ അടുത്തിടെ റെക്കോഡുചെയ്ത ഒരു പാട്ട് ഓർത്തെടുത്തുപാടുന്നു, റഫി സാഹിബ്. ഈ അന്തരീക്ഷത്തിന് ഇണങ്ങുന്ന പാട്ടാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പാടിത്തുടങ്ങിയപ്പോൾ ശരിക്കും കോരിത്തരിച്ചുപോയി. ഒരുപക്ഷേ, ആ ഗാനം റെക്കോഡുചെയ്തശേഷം ആദ്യമായി പാടിക്കേട്ടത് ഞാനായിരിക്കണം.'' മറ്റാരുമില്ലല്ലോ ഈ ഭാഗ്യനിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ എന്നായിരുന്നു ഉഷയുടെ ദുഃഖം. ആ പാട്ട് ഇന്ന് കേൾക്കുമ്പോഴും രോമഹർഷമുണ്ടാകും: 'ഏക് ഹസീൻ ശാം കോ ദിൽ മേരാ ഖോ ഗയാ...' മദൻമോഹൻ സ്വരപ്പെടുത്തിയ 'ദുൽഹൻ ഏക് രാത്' എന്ന ചിത്രത്തിലെ പാട്ട്.'' പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമയുടെ ബോേക്സാഫീസ് സമവാക്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും ഒരിക്കലും സിനിമ റഫിക്ക് വലിയൊരു പ്രലോഭനമായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു ഉഷ തിമോത്തി. ''1960-'70 കാലഘട്ടത്തിൽ അദ്ദേഹം തിയേറ്ററിൽപ്പോയി സിനിമ കാണുന്ന പതിവേ ഉണ്ടായിരുന്നില്ല. റെക്കോഡിങ് തിരക്കാണ് പ്രധാന കാരണം. പല പുതിയ താരങ്ങളെയുംകുറിച്ച് സ്വാഭാവികമായും അദ്ദേഹത്തിന് വലിയ ധാരണയും ഉണ്ടായിരുന്നില്ല. അത്തരം ഘട്ടങ്ങളിൽ എന്റെ സഹായം തേടും അദ്ദേഹം.'' ബെംഗളൂരു വിമാനത്താവളത്തിൽവെച്ചുണ്ടായ രസകരമായ ഒരനുഭവം ഉഷയുടെ ഓർമയിലുണ്ട്. ''എയർപോർട്ടിന് പുറത്തുപോകുംവഴി ദൂരെനിന്ന് നടന്നുവരുന്ന ഒരാളെച്ചൂണ്ടി റഫി സാഹിബ് നിഷ്കളങ്കമായി പറഞ്ഞു: 'ഉഷ, അയാളെ കണ്ടോ എന്തൊരു സുന്ദരൻ. സിനിമാനടനെപ്പോലെ ഉണ്ട്.' ഞാൻ നോക്കുമ്പോൾ നവീൻ നിശ്ചൽ ആണ് കഥാപാത്രം. അക്കാലത്തെ യുവാക്കളുടെ പ്രിയതാരം. സത്യത്തിൽ റഫി സാഹിബിന്റെ പാട്ടുകളിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തൻ. 'സാവൻ ബാദോ'മിലെ 'കാൻ മേ ജൂംകാ ചാൽ മേ തുംകാ', 'ഹസ്തേ സഖ്മി'ലെ 'തും ജോ മിൽ ഗയേ ഹോ...' ഇതു കേട്ടപ്പോൾ റഫി സാഹിബിന് അദ്ഭുതം. നേരെ ഞങ്ങളുടെ അടുത്തേക്കാണ് നവീൻ നിശ്ചൽ വന്നത്. വന്നയുടൻ റഫി സാഹിബിന്റെ കാൽതൊട്ടു വന്ദിച്ചു അദ്ദേഹം. എന്നെനോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോഴൊക്കെ റഫി സാഹിബ്...'' ഓർമകൾ നിലയ്ക്കുന്നില്ല. ഇന്നും റഫിയുടെ പാട്ടുകളാണ് സ്വകാര്യനിമിഷങ്ങളിൽ തനിക്ക് കൂട്ടെന്നു പറയും ഉഷ തിമോത്തി; പുഞ്ചിരിക്കുന്ന സ്നേഹഗീതങ്ങൾ. അവസാനമായി അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പങ്കെടുത്തത് മരിക്കുന്നതിന് രണ്ടുമാസംമുമ്പാണ്. 1980 മേയ് 15-ന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽനടന്ന ആ പരിപാടിയിൽ അധികം പാട്ടുകൾ പാടിയില്ല റഫി. ആവർഷം ജനുവരിയിൽ ദുർഗാപുരിൽനടന്ന മിഥുൻ ചക്രവർത്തി ഷോയിൽ പാടുന്നതിനിടെയുണ്ടായ ഹൃദയാഘാതം അദ്ദേഹത്തെ കാര്യമായി തളർത്തിയിരുന്നു. ''1980 ജൂലായ് 22-നാണ് ഞങ്ങൾ അവസാനം സംസാരിച്ചത്; ടെലിഫോണിൽ. വരാനിരിക്കുന്ന ഗൾഫ് പര്യടനത്തിൽ പാടേണ്ട പാട്ടുകളുടെ പട്ടിക തയ്യാറാക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. പക്ഷേ, ഈശ്വരൻ മറ്റൊരു യാത്രയ്ക്കായി അതിനകം അദ്ദേഹത്തെ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു എന്ന് ആരോർത്തു...'' -ഓർമകളിൽ മുഴുകി ഒരു നിമിഷം നിശ്ശബ്ദയാകുന്നു ഉഷ. 1980 ജൂലായ് 31-നായിരുന്നു റഫിയുടെ വിയോഗം. റഫി വില്ലയുടെ കവാടങ്ങൾ അന്നാണ് ആരാധകർക്കുവേണ്ടി മുഴുവൻ സമയവും തുറന്നുകിടന്നത്. അവിടെ ആ പരിസരത്തുനിന്നുകൊണ്ട് വാവിട്ടുകരഞ്ഞ റഫി സാഹിബിന്റെ ആരാധകരിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോയുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയഭേദകമായ ദൃശ്യങ്ങളായിരുന്നു ചുറ്റും. ''കരഞ്ഞുകൊണ്ടാണ് വിലാപയാത്രയെ ഞാൻ അനുഗമിച്ചത്. സാന്താക്രൂസിലെ ശ്മശാനത്തിനടുത്തെത്തിയപ്പോൾ ആരോ എന്നെ തടഞ്ഞു; ഇനിയങ്ങോട്ട് സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകൊണ്ട്. ഒപ്പമുള്ളവരെല്ലാം മുന്നോട്ട് നടന്നുപോയിട്ടും അവിടെ ആ റോഡരികിൽ ഏകയായിനിന്നു ഞാൻ. എത്രയെത്ര ഓർമകളാണെന്നോ ആ നിമിഷങ്ങളിൽ മനസ്സിനെ വന്നുമൂടിയത്... വിങ്ങുന്ന ഹൃദയവുമായി കുറെനേരം നിശ്ചലയായി നിന്നശേഷം ഞാൻ തിരിച്ചുപോന്നു. മുഹമ്മദ് റഫി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്പിക്കാൻപോലും ആവില്ലായിരുന്നു. ജീവിതം ശൂന്യമായപോലെ.'' ആ ശൂന്യത ഇന്നും ഉഷ തിമോത്തി അനുഭവിക്കുന്നു; റഫി വിടവാങ്ങി നാലു പതിറ്റാണ്ടുകൾക്കിപ്പുറവും. Content Highlights:Usha Timothy about Mohammed Rafi legendary Indian Playback singer

from movies and music rss https://ift.tt/3fIPaLq
via IFTTT