Monday, November 23, 2020

വൃക്കകൾ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ; കണ്ണീരണിഞ്ഞ് റാണ

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടനാണ് റാണ ദ​ഗ്​ഗുബാട്ടി. പൽവാൾ ദേവൻ എന്ന വില്ലൻ കഥാപാത്രത്തെ അതിമനോഹരമായാണ് താരം അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം ഒട്ടേറ ചിത്രങ്ങളിൽ നായകനായും സഹനടനായും റാണ വേഷമിട്ടു. ഇതിനിടെ സിനിമയിൽനിന്ന് റാണ ഇടവേളയെടുത്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെക്കുറിച്ച് ആദ്യമായി തുറന്ന് പറയുകയാണ് റാണ. സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറഞ്ഞു. നംവിധായകൻ നാ​ഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു- റാണ പറഞ്ഞു. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്. ചുറ്റുമുളള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങൾ എനിക്ക് സൂപ്പർഹീറോ ആകുന്നത്.റാണയെക്കുറിച്ച് സാമന്ത പ്രതികരിച്ചു. അടുത്തിടെ കോവിഡ് കാലത്താണ് റാണ വിവാഹിതനായത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് നടൻ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. Content Highlights:Rana Daggubati talks about his Health Issues, Samantha Talk show, Viral Video

from movies and music rss https://ift.tt/3l3RVYC
via IFTTT

No comments:

Post a Comment