ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ടെനറ്റ് റിലീസിനൊരുങ്ങുന്നു. ഡിസംബർ നാലിനാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടി ഡിംപിൾ കപാഡിയയാണ് ഈ വിവരം പുറത്തുവിട്ടത്. ഡിംബിൾ കബാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. കഥാപശ്ചാത്തലം കൊണ്ടും സാങ്കേതികതയും കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുതപ്പെടുത്തുന്ന സംവിധായകനാണ് നോളൻ. ടെനറ്റ് എന്ന പുതിയ സിനിമയും ഈ കാര്യത്തിൽ ഒട്ടും പിന്നില്ലല്ലെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിൽനിന്നുലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടിലാണ് നോളന്റെ നായകന്മാരായ ജോൺ ഡേവിഡ് വാഷിംഗ്ടണും റോബർട്ട് പാറ്റിൻസണും. സിങ്കോപി പ്രൊഡക്ഷനിൽ എമ്മ തോമസും നോളനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. എലിസബത്ത് ഡെബിക്കി, ആരോൺ ടെയ്ലർ ജോൺസൺ എന്നിവരും ടെനറ്റിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഏഴോളം രാജ്യങ്ങളിലായാണ് ടെനറ്റ് ചിത്രീകരിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. Content Highlights:Tenet Christopher Nolan Movie to release in India On December Dimple Kapadia
from movies and music rss https://ift.tt/35Sh18z
via
IFTTT
No comments:
Post a Comment