താരസന്തതികളിൽ സിനിമാലോകത്ത് നിന്ന് മാറിനിൽക്കുന്നവരിൽ ഒരാളാണ് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. പോയ വർഷമാണ് താൻ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി ഇറ രംഗത്ത് വന്നത്. സംഗീത സംവിധായകനായ മിഷാൽ കിർപലാനിയാണ് തന്റെ കാമുകനെന്ന് ഇറ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പ്രണയബന്ധം തകർന്നുവെന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ ഇറ വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണ് ഗോസിപ് കോളങ്ങളിൽ നിറയുന്നത്. തന്റെ ഫിറ്റ്നസ് ട്രെയ്നറായ നൂപുർ ശിഖാരെയുമായി ഇറ പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുംബൈ സ്വദേശിയായ ഫിറ്റ്നസ് പരിശീലകനാണ് നൂപുർ. ആമിറിനെ ട്രെയ്ൻ ചെയ്തിരുന്നതും നൂപുർ ആയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ഇറയെയും നൂപുർ പരിശീലിപ്പിച്ചിരുന്നു.ഈ സൗഹൃദമാണ് പ്രണയത്തിലെത്തിയതെന്നും ഇരുവരുടെയും ബന്ധം വീട്ടുകാർക്ക് അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. View this post on Instagram A post shared by Popeye ⚓ (@nupur_shikhare) താൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന ഇറയുടെ തുറന്ന് പറച്ചിൽ വാർത്തയായിരുന്നു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം ഇറ വ്യക്തമാക്കിയത്. നാലു വർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ പറയുന്നു. ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി മിഡിയ എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു. Content Highlights : Aamir Khans Daughter Ira Khan dating fitness caoch Nupur Shikar
from movies and music rss https://ift.tt/3l6DdjD
via
IFTTT
No comments:
Post a Comment