ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആദരാഞ്ജലികളും ട്രോളുകളും നിറയുന്നു. മാറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജിൽ ആരോ ആദരാഞ്ജലികൾ കമന്റ് ചെയ്തതിന്റെ ചുവട് പിടിച്ചാണ് ട്രോളുകൾ സജീവമാകുന്നത്. മഡോണയുടെ ചിത്രം വച്ച് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ആളുകളുടെ ഈ ക്രൂരമായ തമാശയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ശക്തമാകുകയാണ്. തമാശയെന്ന പേരിൽ കാണിച്ചുകൂട്ടുന്ന ഇത്തരം വൃത്തികേടുകൾക്ക് തടയിടണമെന്ന ആവശ്യവും ഉയരുന്നു. ബുധനാഴ്ച്ച രാത്രിയാണ് ഫുഡ്ബോൾ മാന്ത്രികൻ മറഡോണ വിടവാങ്ങുന്നത്. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. Content Highlights : Diego Maradona death actress Madonna sebastian Facebook Instagram Pages Trolls
from movies and music rss https://ift.tt/3l8soNO
via
IFTTT
No comments:
Post a Comment