മുംബൈ: സമുദായ സ്പർധ സൃഷ്ടിക്കുന്നുവെന്ന കേസിൽ തങ്ങൾക്കെതിരേയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹെെക്കോടതിയിൽ ഹർജി നൽകി. കേസിൽ ഇരുവർക്കുമെതിരേ മുംബെെ പോലീസ് മൂന്നാമതും നോട്ടീസ് അയച്ചിരുന്നു. ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. ഒക്ടോബർ 26, 27 തീയതികളിലും അതിനുശേഷം നവംബർ 9, 10 തീയതികളിലും വരണമെന്നു നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബർ 15നു ശേഷം വരാമെന്നുമായിരുന്നും ഇരുവരും അറിയിച്ചത്. സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേർക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വർ അലി സയ്യിദ് നൽകിയ പരാതിയിലാണു കേസെടുത്തത്. Content Highlights: Kangana Ranaut, sister Rangoli Chandel summoned by Mumbai police for third time, case over objectionable comments on social media aimed at spreading communal tension.
from movies and music rss https://ift.tt/36ZJit1
via
IFTTT
No comments:
Post a Comment