Thursday, November 19, 2020

കാഴ്ചയും കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസം ഇത്രയും ലളിതം

മനുഷ്യരുടെ കാഴ്ച്ചപ്പാടുകൾക്ക് നേരെയുള്ള ഒരു ചോദ്യവും ഉത്തരവുമാണ് പോയിന്റ് ഓഫ് വ്യൂ എന്ന ഹ്രസ്വചിത്രം. ഒരേ വസ്തുവിനെ രണ്ടു വ്യത്യസ്ത വ്യക്തികൾ കാണുമ്പോൾ അവരുടെ കാഴ്ചകൾ അവരുടെ മാനസികാവസ്ഥയെയും സ്വഭാവത്തെയും ആശ്രയിച്ചായിരിക്കും രൂപപ്പെടുക എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിൽ അത്ര സുപരിചിതമല്ലാത്ത വൺ മിനിറ്റ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് പോയിന്റ് ഓഫ് വ്യൂ ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തിൽ വ്യത്യസ്തമായ ആശയങ്ങൾ ഉൾപ്പെടുത്തി ഒന്നര മിനുട്ടിൽ കവിയാതെ ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നതിനെയാണ് വൺ മിനിറ്റ് ചലഞ്ച് എന്ന് പറയുന്നത്. സോഷ്യൽ മീഡിയ വഴി പ്രദർശനത്തിനെത്തിയ പോയിന്റ് ഓഫ് വ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്- അണിയറ പ്രവർത്തകർ പറയുന്നു. തിരക്കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ ജോമിറ്റ് ജോസാണ് ഈ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പോളിടെക്നിക്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ ആയ പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും ശബ്ദമിശ്രണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. നിർമ്മാണം ഐഡിയൽ തിയ്യറ്റർ പ്രൊഡക്ഷൻസ്. അഭിനേതാക്കൾ-ബേസിൽ പി ദാസ്, അരുൺ ജോർജ്ജ് വലിയപറമ്പിൽ. Content Highlights:Point Of ViewOne Minute Short Film 2020, Ideal Theater, Jomit Jose, Pramod K Pillai

from movies and music rss https://ift.tt/3pKAEak
via IFTTT

No comments:

Post a Comment