Sunday, November 22, 2020

ആത്മീയതയ്ക്കൊപ്പം വിവാഹ ജീവിതത്തിലേക്കും; സന ഖാൻ വിവാഹിതയായി

ബിഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാൻ വിവാഹിതയായി. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദാണ് വരൻ. വിവാഹ ചിത്രങ്ങൾ സന ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Sayied Sana Khan (@sanakhaan21) ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ- സന കുറിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗ്ഗം സ്വീകരിക്കുന്നതായും നടി വെളിപ്പെടുത്തിയത്. View this post on Instagram A post shared by Classy Brides 💍 (@desiclassybrides) കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബെെ സ്വദേശിയും. മുംബെെയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. View this post on Instagram A post shared by Instant Bollywood (@instantbollywood) കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാർഹിക പീഡനം ആരോപിച്ച് ഈ വർഷം ഫെബ്രുവരിയിൽ സന മെൽവിൻ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിച്ചു. Content Highlights:sana khan ties knot with Mufti Anas Sayed ​wedding marriage viral photos

from movies and music rss https://ift.tt/3l40K4V
via IFTTT

No comments:

Post a Comment