Saturday, November 21, 2020

ഉന്നം തെറ്റാതെ 'ദി ടാര്‍ജറ്റ്': സനുഷയുടെ തിരിച്ചു വരവ്

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ യുവ നടി സനുഷ വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണ സിനിമയിലൂടെയല്ല താരത്തിന്റെ വരവ്. സെയ്ഫ് ആൻഡ് സ്ര്ടോങ്ങ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയ ദി ടാർജറ്റ് എന്ന ഷോർട്ട് വീഡിയോയിലൂടെയാണ് താരം എത്തിയിരിക്കുന്നത്. സനുഷക്കൊപ്പം നടനും നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺ റാണയാണ് ഹീറോയായി എത്തിയിക്കുന്നത്. ഒട്ടേറെ വർഷത്തെ പ്രവർത്തി പരിചയവുമായി ഡോ. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസ്സ്നസ്സ് കൺസൾട്ടൻസിനായി ഒരുക്കിയ വീഡിയോ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.ദി ടാർജറ്റ് എന്ന ഷോർട് വിഡിയോയിലൂടെ നിങ്ങളുടെ ബിസിനസ്സ് ഡോ പ്രവീൺ റാണയുടെ കോക്കാച്ചിങ്ലൂടെ ടാർജെറ്റിൽ എത്തിക്കാൻ സഹായകരമാകും എന്നതാണ് ഉള്ളടക്കം. ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം റെവല്യൂഷനറി ഹീറോയായി ഡോ പ്രവീൺ റാണ അഭിനയിക്കുന്ന അനാൻ എന്ന സിനിമയുടെ ഒരു ഗാനവും ടീസറും ഇതിനു മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അനാൻ എന്ന സിനിമയിൽ സമൂഹ നന്മയ്ക്കുവേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങുന്ന അനാൻ എന്ന ചെറുപ്പക്കാരൻ റോൾ അഭിനയിക്കുന്ന ഡോ പ്രവീൺ റാണ അന്നുമുതൽ ഇന്നുവരെ ഞങ്ങൾ സമം നിങ്ങൾ എന്ന ആശയത്തിന്റെ സമരനായകൻ ആണ്. ഷിബു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ദീപു അന്തിക്കാട് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാബു അന്തിക്കാട്. ഛായാഗ്രഹണം -പ്രകാശ് വേലായുധൻ. സംഗീതം- മണികണ്ഠൻ.

from movies and music rss https://ift.tt/2J0Rscg
via IFTTT

No comments:

Post a Comment