തന്റെ പേരിൽ നടിമാർക്കുൾപ്പടെ ലഭിക്കുന്ന വ്യജ ഫോൺകോളുകൾ ശ്രദ്ധയിൽപെടുത്തി സംവിധായകൻ അൽഫോൺസ് പുത്രൻ. താനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഫോൺകോൾ സിനിമാ മേഖലയിലെ നടിമാർക്കും മറ്റ് സ്ത്രീകൾക്കുമുൾപ്പടെ ലഭിച്ചതായുംതാൻ നേരിട്ട് വിളിച്ചപ്പോഴും അൽഫോൺസ് പുത്രനെന്ന തരത്തിലാണ് അയാൾ സംസാരിച്ചതെന്നും സംവിധായകൻ വ്യക്തമാക്കുന്നു. വ്യാജ കോൾ വരുന്ന നമ്പറുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അൽഫോൺസ് പുത്രന്റെ കുറിപ്പ്. വ്യാജനെതിരെ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. "9746066514, 9766876651 ഈ ഫോൺനമ്പറിലുള്ള വ്യക്തിയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. എന്റെ പേരിൽ ഇയാൾ പല നടിമാരെയും മറ്റു സ്ത്രീകളെയും വിളിക്കുന്നതായി അറിഞ്ഞു. ഈ നമ്പറിലേക്ക് ഞാനും വിളിച്ചു നോക്കി, ഫോൺ എടുത്തയാൾ അൽഫോൺസ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഞാനിയാൾക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഈ നമ്പറുകളിൽ നിന്ന് ഇത്തരം കോളുകൾ ലഭിക്കുകയാണെങ്കിൽ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നൽകരുത്. ഇത് തട്ടിപ്പാണ്. കബളിപ്പിക്കപ്പെടാതിരിക്കൂ", അൽഫോൺസ് പുത്രൻ പറയുന്നു. I want to draw your attention with regard to a person whose number is '9746066514', '9766876651'. He has been making... Posted by Alphonse Puthren onSaturday, 21 November 2020 Content Highlights : Alphonse Puthren Warns about Fake Scam calls in his name
from movies and music rss https://ift.tt/2UOEb9s
via
IFTTT
No comments:
Post a Comment