Saturday, November 21, 2020

ബിനീഷിന്റെ കാര്യത്തിൽ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ​ഗോപി

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അറസ്റ്റ് ചെയ്തബിനീഷ് കോടിയേരിയുടെകാര്യത്തിൽ താര സംഘടനയായഅമ്മ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ​ഗോപി. തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതിയെന്നും അദേഹം പറഞ്ഞു. യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണിത്. അതിനാൽ അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ബിനീഷിൻ്റെ കാര്യത്തിൽ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തിൽ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത്തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല,സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. Content Highlights:Suresh Gopi On Bineesh Kodiyeri, Enforcement Directorate arrest, Amma organization

from movies and music rss https://ift.tt/335DU6F
via IFTTT

No comments:

Post a Comment