Tuesday, November 24, 2020

ഒരു ന‌‌ടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും 'വൻദുരന്തം'; മീരയ്ക്കെതിരേ ഖുശ്ബു‌

നടി മീര മിഥുനെതിരേ പരോക്ഷ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഖുശ്ബു സുന്ദർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത്.ബി.ജെ.പിയുടെ വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്കുള്ള യാത്രയ്ക്കിടെ ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. അപകടം വ്യാജമാണെന്ന് ആരോപിച്ച് ചിലർ രം​ഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്ബുവിന്റെ ആക്രമണം ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. എന്തു ചെയ്യും- ഖുശ്ബു കുറിച്ചു. ഇതിന് മറുപടിയായി മീര കുറിച്ചതിങ്ങനെ: If am a disaster, nobody will be talking about me 🧐 The mafia which has set you up, yea #Kollywood knows " Am a disaster or CREATOR " & yea my strong TRP is a proof too , so ur statement is wrong 😇 https://t.co/ejyltcHF5W — Thamizh Selvi Mani (@meera_mitun) November 24, 2020 എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട. ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്- മീര കുറിച്ചു. Content Highlights:Meera Mitun Blasts Nayanthara Kushbu sunder car accident BJP

from movies and music rss https://ift.tt/373sotO
via IFTTT

No comments:

Post a Comment