സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി നടൻ ജോജു ജോർജിന്റെ ബൈക്ക് സ്റ്റണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സൻഫീർ.കെ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നേരത്തേ നവംബർ 16ന് തൊടുപുഴയിൽ തുടങ്ങിയിരുന്നു. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി അര്ജുൻ സിംഗ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ക്യാമറ- ഷമീർ ഗിബ്രൻ, സംഗീതം- ജുബൈർ മുഹമ്മദ്, എഡിറ്റർ - നൗഫൽ അബ്ദുള്ള, ആർട്ട്- ശ്രീജിത്ത് ഓടക്കാലി,പ്രൊജക്ട് ഡിസൈനർ- ബാദുഷ, പ്രൊഡക്ഷൻ -കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്- ജിഷാദ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർമാർ- കെ.ജെ വിനയൻ, മുഹമ്മദ് റിയാസ്. അസ്സോസിയേറ്റ് ക്യാമറ-ഉണ്ണി പാലോട്. Content Highlights:Joju George Bike stunt Photo,RX 100,Peace movie, location stills
from movies and music rss https://ift.tt/3nNmWSp
via
IFTTT
No comments:
Post a Comment