നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പ്രചരിക്കുന്നവാർത്തകളോട് പ്രതികരിച്ച് നടൻ കലാഭവൻ ഷാജോൺ. ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു. ' ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്'-ഷാജോണിന്റെ പോസ്റ്റിൽ പറയുന്നു. നിരവധി സിനിമാ താരങ്ങൾ ഇക്കുറി ജനവിധി തേടുന്നുണ്ട്. മുകുേഷ്,സുരേഷ് ഗോപി, കൃഷ്ണകുമാർ, ധർമജൻ ബോൾഗാട്ടി, വിവേക് ഗോപൻ, പ്രിയങ്ക തുടങ്ങിയവർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഇക്കുറി മത്സരത്തിനുണ്ട്. ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️ Posted by Kalabhavan Shajohn onMonday, 29 March 2021 Content Highlightsv : Kalabhavan Shajon on Fake news about election
from movies and music rss https://ift.tt/2PpwTtD
via
IFTTT
No comments:
Post a Comment