Thursday, March 25, 2021

ഷര്‍ട്ടിലും സ്‌കേര്‍ട്ടിലും ക്യൂട്ടായി മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. വെള്ളനിറത്തിലുള്ള ഷർട്ടും ബ്ലാക്ക് സ്കേർട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈൽ. ഈ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ച്ചതോടെ ഒട്ടനവധിയാളുകളാണ് കമന്റുകളുമായി രംഗത്ത് വന്നത്. പ്രായം ഏറും തോറും മഞ്ജു കൂടുതൽ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നും ആരാധകർ ചോദിക്കുന്നു. മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുർമുഖം. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം എന്ന അവകാശവാദവുമായാണ് ചിത്രം വരുന്നത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. Content Highlights:Manju Warrier New style, chathurmughammovie promotion, sunny wayne

from movies and music rss https://ift.tt/39jDGMq
via IFTTT

No comments:

Post a Comment