എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ രാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം ചരൺന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. Hes brave. Hes honest. Hes righteous. Here's my brother @AlwaysRamCharan in his fiercest avatar as #AlluriSitaRamaraju... 🔥#RRR #RRRMovie @ssrajamouli @ajaydevgn @aliaa08 @oliviamorris891 @RRRMovie @DVVMovies pic.twitter.com/vZISd66yCQ — Jr NTR (@tarak9999) March 26, 2021 ജൂനിയർ എൻ.ടി.ആർ, രാംചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് ഇത്. ചിത്രത്തിൽ കൊമരു ഭീം എന്ന കഥാപാത്രമായി ജൂനിയർ എൻടിആർ എത്തുമ്പോൾ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 2021 ഒക്ടോബർ 13ന് ചിത്രം റിലീസിനെത്തും. Content highlights : Ram Charans new character poster in RRR rajamouli junior ntr alia bhatt
from movies and music rss https://ift.tt/3fg5e93
via
IFTTT
No comments:
Post a Comment