കാർത്തി നായകനായ സുൽത്താൻ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. സുൽത്താനിൽ തുടക്കം മുതൽ ഒടുക്കം വരെ ലാൽ സാർ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെത്. കട്ടപ്പാ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുക. വൈകാരികത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാൽ സാർ സിക്സർ അടിച്ചു. ലാൽ സാറാണ് സുൽത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജിൽ പെർഫോം ചെയ്തും, സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങൾ എന്നോട് പങ്കു വെച്ചപ്പോൾ ലാൽ സാറിലെ കലാകാരനിൽ എനിക്ക് വിസ്മയം തോന്നി. അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. സുൽത്താനിൽ ലാൽ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽ കൂട്ടാണ്. തീർച്ചയായും ലാൽ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും. കട്ടപ്പയെ പോലെ . കാർത്തി പറഞ്ഞു. റെമോ ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡ്രീം വാരിയർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. Content Highlights:sulthan Movie Karthi sivakumar talks about Lal actor
from movies and music rss https://ift.tt/2PnwsQF
via
IFTTT
No comments:
Post a Comment