ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണനിലെ ആദ്യഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണൻ ഈണം നൽകിയ ഉട്രാദിങ്ക യെപ്പോ എന്ന ഗാനം ധീയാണ് ആലപിച്ചിരിക്കുന്നത്. നായകനായ ധനുഷിനൊപ്പം ധീയും സന്തോഷ് നാരായണനും മാരി സെൽവരാജും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ റിലീസ്. ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. Content Highlights:Karnan Uttradheenga Yeppov song Dhanush Mari Selvaraj Santhosh Narayanan Dhee
from movies and music rss https://ift.tt/3u8lbCz
via
IFTTT
No comments:
Post a Comment