കോഴിക്കോട്: സംസ്ഥാന ദേശീയ പുരസ്കാരങ്ങളും അൻപതോളം അന്താരാഷ്ട്രമേളകളിലെ അംഗീകാരങ്ങളും നേടിയ ‘ ബിരിയാണി’ എന്ന സിനിമ സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ചില തിയേറ്ററുകൾ പ്രദർശിപ്പിക്കാതിരിക്കുകയാണെന്ന് സംവിധായകൻ . പ്രസ് ക്ലബ്ബിലെ ‘ മുഖാമുഖ’ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരെത്തിയിട്ടും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാവാത്ത അനുഭവം കോഴിക്കോട്ടും ആറ്റിങ്ങലും കൊല്ലത്തും മറ്റുമുണ്ടായി. പ്രതിഷേധം ഉയർന്നപ്പോഴാണ് സിനിമ കാണിക്കാമെന്ന് സമ്മതിച്ചത്. ഏതെങ്കിലും രംഗംമാത്രം കണ്ട് ഈ സിനിമ പ്രേക്ഷകർ കാണേണ്ട എന്ന് ചിലർ തീരുമാനിക്കുന്ന സ്ഥിതിയാണ്. ഭയമോ സദാചാരപ്രശ്നമോ ആണോ ഇതിനു കാരണമെന്നറിയില്ല. സിനിമയ്ക്കെതിരേ ആസൂത്രിത നീക്കം നടക്കുന്നതായാണ് അനുഭവം. സൂക്ഷ്മമായി സിനിമ കണ്ട് വിലയിരുത്തുന്നവർക്കാർക്കും ഇതേതെങ്കിലും വിഭാഗത്തിനെതിരാണെന്നു കാണാനാവില്ല. താൻ നേരിട്ടുകണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് ‘ ബിരിയാണി’ യിലുള്ളത്. ഐ.എഫ്.എഫ്.കെ.യിലും ഇന്ത്യൻ പനോരമയിലും ആദ്യം ഈ സിനിമയെ തഴയുന്ന സമീപനമാണുണ്ടായത്. വിദേശമേളകളിൽ അംഗീകാരങ്ങൾ നേടിയതോടെയാണ് ഇവിടെയും പരിഗണിക്കപ്പെട്ടത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തെ കാണികളുണ്ടായിട്ടും തിയേറ്ററുകളിൽ ഒഴിവാക്കുന്ന സമീപനം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ഏതുവിധത്തിലാണെന്നതിന്റെ സൂചനയാണ്. സിനിമയുടെ ഒ.ടി.ടി. റിലീസിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. Content Highlights : Biriyani Movie Controversy Director Sajin Babu Responds Kani Kusruthi Movie Biriyani
from movies and music rss https://ift.tt/3m4Cvp1
via
IFTTT
No comments:
Post a Comment