Thursday, March 25, 2021

ചിലപ്പോള്‍ പാവം അമ്മ, അല്ലെങ്കില്‍ കലഹിക്കുന്ന, മദ്യപിക്കുന്ന, നൃത്തംവയ്ക്കുന്ന ആന്റി

സുകുമാരി വിടവാങ്ങി 8 വർഷങ്ങൾ മലയാള സിനിമയിൽ 60 വർഷം പൂർത്തിയാക്കിയ നടി. 2500-ലേറെ സിനിമകൾ. എണ്ണമറ്റ കഥാപാത്രങ്ങൾ, ആറു പതിറ്റാണ്ടിൽ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത കലാകാരി. സുകുമാരിയെ ഓർക്കുമ്പോൾ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സിൽ തെളിയുന്നത്. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓർമവരുന്നത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നർത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകൾ കൊണ്ട് വിവിധ ഭാവങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള നടിയായിരുന്നു അവർ. ബോയിങ് ബോയിങ്ങിൽ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേൺ പാട്ടുകളുടെ ആരാധികയായ, എല്ലായ്പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാർക്കശ്യക്കാരിയായ മാഗിയാന്റി, അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുൾമുനയിൽ നിർത്തുന്ന ഹൗസ് ഓണർ, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പൻ... അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങൾ. അങ്ങനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വസ്ഥാനത്ത് ഒറ്റയ്ക്കുനിന്ന് തന്റേടത്തോടെ കാര്യങ്ങൾ ചെയ്തുതീർക്കുന്ന കഥാപാത്രങ്ങളായിരുന്നു സുകുമാരിയുടേത്. Read More:ഒന്നിനും നിർമാതാവിനെ ബുദ്ധിമുട്ടിച്ച ചരിത്രമില്ല ചേച്ചിക്ക്, പരാതി എന്നൊന്ന് ആ നിഘണ്ടുവിലില്ല എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, പ്രതിച്ഛായയിൽ കുടുങ്ങി കുടുങ്ങിക്കിടക്കാതെ ഏതുസിനിമയും ചെയ്യുന്ന നടിയായിരുന്നു അവർ. അതെക്കുറിച്ച് സുകുമാരി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.... അഭിനയിക്കാൻ മടി തോന്നുന്നതോ അഭിനയിക്കാൻ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയിൽ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. സംവിധായകൻ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുക. അഭിനയത്തിൽ നമ്മൾ പേഴ്സണലാകാൻ പാടില്ല- ഇതായിരുന്നു സുകുമാരിയുടെ നിലപാട്. Content Highlights:Sukumari Actress Death Anniversary, Malayalam Cinema, Comedy Legendary actor

from movies and music rss https://ift.tt/3dcTi5z
via IFTTT

No comments:

Post a Comment