ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം മാനവിന്. ഇരുമ്പ് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാർഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. തന്റെ രണ്ടു പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ബെർലിൻ ഇൻഡീ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരവും മാനവ് സ്വന്തമാക്കിയിരുന്നു. Content Highlights:cannes world film festival manav wins award for best actor Irumbu Movie
from movies and music rss https://ift.tt/2PmySyC
via
IFTTT
No comments:
Post a Comment