25-ാം വിവാഹവാർഷികം ആഘോഷിച്ച് ഹോളിവുഡ് താരം ഹ്യൂ ജാക്മാൻ. 1996 ഏപ്രിൽ 11-നായിരുന്നു ഹ്യൂജാക്മാന്റെയും ഓസ്ട്രേലിയൻ നടിയും നിർമാതാവുമായ ഡിബോറ ലീ ഫർണസിന്റെയും വിവാഹം. വിവാഹിതരാകുമ്പോൾ ഹ്യൂജാക്മാന് 27 വയസ്സായിരുന്നു പ്രായം, ഡിബോറയ്ക്ക് 40 വയസ്സും. ഇരുവരുടെയും പ്രായവ്യത്യാസത്തിൽ ഏതാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നീരസം പ്രകടിപ്പിച്ചുവെങ്കിലും അതിനെയെല്ലാം മറികടന്ന് ഇരുവരും വിവാഹിതരാവുകായിരുന്നു. ഇപ്പോൾ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ. "ഡെബ്ബുമായുള്ള വിവാഹജീവിതം ശ്വാസമെടുക്കുന്നത് പോലെ സ്വാഭാവികമായിരുന്നു. നമ്മൾ ആദ്യമായി കണ്ടത് മുതൽ, ഇനിയുള്ള നമ്മുടെ ഭാവിജീവിതം ഒരുമിച്ചായിരിക്കുമെന്ന് എനിക്ക് തോന്നി. ഈ 25 വർഷക്കാലം നമ്മുടെ പ്രണയം കൂടുതൽ ആഴത്തിൽ വളർന്നു. തമാശയും ആവേശവും സാഹസികതയും നിറഞ്ഞ് കൂടുതൽ ആനന്ദപ്രദവുമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. നമ്മുടെ പ്രണയവും ജീവിതതവും പങ്കുവയ്ക്കുന്നതിൽ ഞാൻ കൃതാർഥനാണ്. അതുപോലെ കുടുംബവും. നമ്മൾ തുടങ്ങിയിട്ടേയുള്ളു, ഡെബ് ഞാൻ നിന്നെ സ്നേഹിക്കുന്നു."ഹ്യൂ ജാക്കമാൻ പറയുന്നു. ഓസ്കർ ജാക്മാൻ, അവ ജാക്മാൻ എന്നിവരാണ് താരദമ്പതികളുടെ മക്കൾ. രണ്ട് കുട്ടികളെയും ഇവർ ദത്തെടുക്കുകയായിരുന്നു. Content Highlights:Hugh Jackman wife Deborra Lee Furness celebrate 25th wedding anniversary
from movies and music rss https://ift.tt/3uFJjwA
via
IFTTT
No comments:
Post a Comment