Sunday, April 4, 2021

ആർദ്രയ്ക്ക് എന്താണ് സംഭവിച്ചത്? ഉദ്വേഗമുണർത്തി ട്രെയ്​ലർ; സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററിൽ

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന സ്റ്റാറിന്റെ ട്രെയ്​ലർ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ചേർന്ന് താരങളുടെ ഒഫീഷ്യൽ ഫെയ്​സ്ബുക്ക് പേജിലൂടെയാണ് ട്രെയ്​ലർ പുറത്തിറക്കിയത്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ചിത്രം ഏപ്രിൽ 9ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിൻ എസ് സോമശേഖരൻറേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷ പ്രൊജക്ട് ഡിസൈനർ ആയ ചിത്രത്തിൽ റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ.വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. Content Highlights:Malayalam Movie Star Prithviraj Joju George Sheelu Abraham

from movies and music rss https://ift.tt/39DaG2o
via IFTTT

No comments:

Post a Comment