Wednesday, April 7, 2021

അന്ന് തോമയെ കുത്തിവീഴ്ത്തിയ തൊരപ്പന്‍ ബാസ്റ്റിന്‍, ഇന്ന് പനച്ചേല്‍ കുട്ടപ്പന്‍

ദിലീഷ് പോത്തന്റെ ജോജി സിനിമയിലെ കുട്ടപ്പൻ പി.കെ. പനച്ചൽ എന്ന പരുക്കനായ അച്ഛൻ കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഈ നടനെ നേരത്തേ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരോട്. ഏതാണ്ട് 25 വർഷം മുൻപേ സഞ്ചരിക്കണം. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ ആടു തോമയെ തളയ്ക്കാൻ പൂക്കോയ ഇറക്കുമതി ചെയ്ത വാടകഗുണ്ട തൊരപ്പൻ ബാസ്റ്റിനെ ഓർമയില്ലേ. ആ തൊരപ്പൻ ബാസ്റ്റിനാണ് ഇന്ന് കുട്ടപ്പനായി കയ്യടി നേടുന്നത്. വാകത്താനം സ്വദേശിയാണ് പി.എൻ. സണ്ണി. ഇയ്യോബിന്റെ പുസ്തകത്തിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമായുള്ള പരിചയമാണ് പി.എൻ. സണ്ണിയെ ജോജിയിൽ എത്തിച്ചത്. മിസ്റ്റർ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു സണ്ണി. കോട്ടയം പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന കാലത്താണ് ഭദ്രൻ സ്ഫടികത്തിലേക്ക് വിളിക്കുന്നത്. വില്യം ഷേക്സ്പിയറുടെമാക്ബത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടെടുത്ത ചിത്രമാണ് ജോജി. ഇവിടെ കഥാപശ്ചാത്തലം എരുമേലിയിലെ സമ്പന്നമായ ക്രിസ്ത്യൻ കുടുംബത്തിലേക്കാണ് പറിച്ചുനട്ടിരിക്കുന്നത്. ഏകാധിപതിയെ പോലെ കുടുംബം ഭരിക്കുന്ന, അതികായനായ, പനച്ചേൽ കുട്ടപ്പനും അയാളുടെ മൂന്ന് ആണ്മക്കളായ ജോമോൻ, ജെയ്സൺ, ജോജി, മരുമകൾ ബിൻസി, കൊച്ചുമകൻ പോപ്പി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. Content highlights:Joji Movie, PN Sunny actor as Kuttappan P K Panachel, Spadikam Movie, Thorappan Bastin

from movies and music rss https://ift.tt/3s08to3
via IFTTT

No comments:

Post a Comment