Thursday, April 15, 2021

എന്റെ അവകാശത്തെ ചോദ്യം ചെയ്യാനാകില്ല; അന്യന്‍ വിവാദത്തില്‍ ശങ്കര്‍

അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ നിർമാതാവ് വി രവിചന്ദ്രന്റെ അനുവാദം തനിക്ക് ആവശ്യമില്ലെന്ന് സംവിധായകൻ ശങ്കർ. ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായും നിർമാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രൻ ശങ്കറിന് നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ശങ്കറിന്റെ പ്രതികരണം. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്കാർ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സുജാതയിൽനിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാൽ പൂർണ ഉടമസ്ഥാവകാശം തനിക്കാണെന്നുമാണ് രവിചന്ദ്രന്റെ വാദം. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും അറിയാം ഈ കഥയും തിരക്കഥയും എനിക്ക് അവകാശപ്പെട്ടതാണെന്ന്. ഈ സിനിമ റിലീസ് ചെയ്തതും എന്റെ പേരിലാണ്. തിരക്കഥ എഴുതാനോ കഥ എഴുതാനോ ഞാൻ ആരെയും ഏർപ്പാടാക്കിയിട്ടിരുന്നില്ല. എന്റെ അവകാശം ഒരു കാരണവശാലും മറ്റൊരാൾക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്റെ കഥ എനിക്ക് എന്തും ചെയ്യാനാകും,ശങ്കർ പറഞ്ഞു. 2005ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്. Content Highlights:Shankar response To Anniyan Producer V Ravichandran Copyright Claims

from movies and music rss https://ift.tt/3gfp4lp
via IFTTT

No comments:

Post a Comment