Sunday, April 11, 2021

'മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'; കുഞ്ഞെല്‍ദോയിലെ വീഡിയോ ഗാനം

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുഞ്ഞെൽദോ "എന്ന ചിത്രത്തിലെ " മനസു നന്നാവട്ടെ...." എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡീയോ റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ച ഗാനമാണിത്. കൽക്കി ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി,പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയൻ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അർജ്ജുൻ ഗോപാൽ,നിസ്താർ സേട്ട്,രാജേഷ് ശർമ്മ,കോട്ടയം പ്രദീപ്,മിഥുൻ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടർ- വിനീത് ശ്രീനിവാസൻ,ലെെൻ പ്രൊഡ്യൂസർ-വിനീത് ജെ പൂല്ലുടൻ,എൽദോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, കല-നിമേഷ് എം താനൂർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, എഡിറ്റർ- രഞ്ജൻ എബ്രാഹം, പരസ്യക്കല-അരൂഷ് ഡൂടിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് നന്ദൻ, അതുൽ എസ് ദേവ്, ജിതിൻ നമ്പ്യാർ, അസിസ്റ്റന്റ് ഡയറക്ടർ-അനുരൂപ്, ശ്രീലാൽ, നിധീഷ് വിജയൻ, സൗണ്ട് ഡിസൈനർ -നിഖിൽ വർമ്മ, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, ഫിനാൻസ് മാനേജർ-ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ-അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്. Content Highlights:Manassu Nannavatte Kunjeldho Asif Ali Rj Mathukutty Vineeth Sreenivasan

from movies and music rss https://ift.tt/3fXvfuh
via IFTTT

No comments:

Post a Comment