Monday, April 12, 2021

ഒരാളുടെ ജീവിതം നശിപ്പിക്കുന്നതാണോ തമാശ?; കൈലാഷിന് പിന്തുണയുമായി അപ്പാനി ശരത്

സമൂഹമാധ്യമങ്ങളിൽ ട്രോൾ അധിക്ഷേപം നേരിടുന്ന നടൻ കൈലാഷിന് പിന്തുണയുമായി നടൻ അപ്പാനി ശരത്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സി എന്ന സിനിമയിൽ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോൾ പരിഹാസങ്ങൾ ശക്തമായത്. ഒരാളുടെ ജീവിതത്തെ വച്ചല്ല പരിഹസിക്കേണ്ടതെന്നും അങ്ങനെ ചെയ്യുന്നത് മനുഷ്യത്വരഹിതവുമാണെന്ന് അപ്പാനി ശരത് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കൈലാഷ് എന്ന നടൻ 10 വർഷമായി ഇൻഡസ്ട്രിയിലുണ്ട്. ലാൽ ജോസ് സാർ സംവിധാനം ചെയ്ത നീലത്താമര എന്ന മികച്ച ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. രണ്ട് സിനിമകളാണ് ഞാൻ അദ്ദേഹത്തോടൊപ്പം ചെയ്തത്. അതിൽ രണ്ടാമത്തേതാണ് മിഷൻ സി. വ്യക്തിപരമായി അദ്ദേഹത്തിനെ എനിക്ക് നന്നായി അറിയാം. വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന അർപ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. മിഷൻ സിയിൽ അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ചാടുന്ന ഒരു രംഗം പോലുമുണ്ട്. പെർഫക്ഷന് വേണ്ടി ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. ഞങ്ങൾ എല്ലാവരെപ്പോലെയും നിലനിൽപ്പിനായി സിനിമകൾ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകൾ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കിൽ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. ഇത്തരം പരിഹാസങ്ങൾ ഒരു ആർട്ടിസ്റ്റിന്റെ ജീവിതത്തെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഇവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതൊന്നും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ മോശമാണെങ്കിൽ വിമർശിക്കാം, എന്നാൽ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആർക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണമെന്നതാണ് എനിക്ക് പറയാനുള്ളത്- അപ്പാനി ശരത് പറഞ്ഞു. Content Highlights:Mission C Kailash poster troll, Appani Sarath reacts totrolls

from movies and music rss https://ift.tt/3gaySNt
via IFTTT

No comments:

Post a Comment