Sunday, April 11, 2021

റഹ്മാന്റെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ കാണാതെ പോയി; പിന്നീട് സംഭവിച്ചത്

തന്റെ ഓസ്കർ ട്രോഫികൾ കാണാതെ പോയ സംഭവം വിവരിച്ച് സംവിധായകൻ എ.ആർ റഹ്മാൻ. ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ മനസ്സു തുറന്നത്. പുരസ്കാരങ്ങൾ റഹ്മാൻ അമ്മ കരീമ ബീഗത്തിനെയാണ് ഏൽപ്പിച്ചിരുന്നത്. ഒരു തുണിയിൽ പൊതിഞ്ഞ് അമ്മ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് റഹ്മാൻ അതെക്കുറിച്ച് വർഷങ്ങളോളം അന്വേഷിച്ചിട്ടില്ല. അമ്മയുടെ മരണശേഷമാണ് റഹ്മാൻ ഓസ്കർ ട്രോഫിയെക്കുറിച്ചോർത്തത്. അമ്മയുടെ അലമാരയിൽ ട്രോഫി പരിശോധിച്ചപ്പോൾ കണ്ടെത്താനായില്ല. അത് നഷ്ടമായെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മകൻ എ.ആർ അമീൻ ഒരു അന്വേഷണം നടത്തി. തിരച്ചിലിനൊടുവിൽ മറ്റൊരു അലമാരയിൽ സുരക്ഷിതമായി വച്ചിരുന്ന ട്രോഫികൾ കണ്ടെത്തുകയായിരുന്നു. ട്രോഫികൾ കണ്ടെത്തിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായതെന്ന് റഹ്മാൻ പറഞ്ഞു. ഡാനി ബോയിൽ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിനായിരുന്നു ഓസ്കർ റഹ്മാൻ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. അഞ്ച് വിഭാഗങ്ങളിൽ നാമനിർദ്ദേശങ്ങൾ ലഭിച്ചപ്പോൾ മികച്ച ഒറിജിനൽ സോങ്, മികച്ച ഒറിജിനൽ സ്കോർ എന്നീ വിഭാഗങ്ങളിൽ റഹ്മാൻ പുരസ്കാരം നേടി. റഹ്മാൻ കഥയെഴുതി നിർമിക്കുന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രം 99 സോങ് ഏപ്രിൽ 16 ന് പുറത്തിറങ്ങാനിരിക്കുകയാണ്. വിശ്വേഷ് കൃഷ്ണ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റഹ്മാനാണ്. എഹ്സാൻ ഭട്ട്, എഡിൽസി വാർഗാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Content Highlights:A.R. Rahman almost lost his Oscar Awards statuettes,Slumdog Millionaire, 99 songs movie

from movies and music rss https://ift.tt/3d7s1Ta
via IFTTT

No comments:

Post a Comment