Friday, April 9, 2021

'ഇന്നലെ മെല്ലനേ...'; ഹരിചരണിന്റെ ആലാപനത്തില്‍ നിഴലിലെ ഗാനം

കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിലെ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഇന്നലെ മെല്ലനേ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴൽ. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ നിർമ്മാതാക്കളാകുന്നു. ദീപക് ഡി മേനോൻ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈനും, റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ഡിക്സൺ പൊഡുത്താസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. Content Highlights:Innale Mellane Video Song, Nizhal, Kunchacko Boban, Nayanthara, Sooraj S Kurup, Haricharan

from movies and music rss https://ift.tt/3mvzKgZ
via IFTTT

No comments:

Post a Comment