Thursday, April 1, 2021

സല്‍മാന്‍ എന്നെ വഞ്ചിക്കുകയായിരുന്നു, അതുകൊണ്ട് ഉപേക്ഷിച്ചു; സോമി അലി

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചർച്ചയായിരുന്നു നടൻ സൽമാൻ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനിൽ ജനിച്ച സോമി അലി അമേരിക്കയിലാണ് വളർന്നതും പഠിച്ചതും. 1988 കാലഘട്ടത്തിൽ സോമി അലി മുംബൈയിലെത്തി. മോഡലിങ്ങിലായിരുന്നു തുടക്കം. പിന്നീട് സിനിമയിലെത്തുകയും 1991 മുതൽ 1997 മുതലുള്ള കാലഘട്ടത്തിൽ ഒൻപതോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ആ കാലത്താണ് സോമി അലി നടൻസൽമാൻ ഖാനുമായി പ്രണയത്തിലാകുന്നത്. അഞ്ച് വർഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയിൽ അഭിനയിച്ചില്ല. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രണയത്തിൽ എന്താണെന്ന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് സോമി അലി. ഒരു ബോളിവുഡ് വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോമിയുടെ വെളിപ്പെടുത്തൽ. രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകർന്നിട്ട്. കാരണം ലളിതമായിരുന്നു. സൽമാൻ എന്നെ ചതിച്ചു. ഞാൻ പ്രണയം അവസാനിപ്പിച്ചു. ഞാൻ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വർഷത്തോളം സൽമാനോട് സംസാരിച്ചില്ല. പ്രണയം തകർന്നതിന് ശേഷം ഇന്ത്യയിൽ എന്നെ പിടിച്ചുനിർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സൽമാനോടുള്ള ആകർഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാൻ ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയിൽ തിരികെയെത്തി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു- സോമി അലി പറഞ്ഞു. Content Highlights:Somy Ali said Salman Khan cheated on her, break up story

from movies and music rss https://ift.tt/3dqfUzA
via IFTTT

No comments:

Post a Comment