ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റൈ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് താരം. നിലവിൽ കൊറോണറി ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്തു. തുടർന്ന് ഇസിഎംഒയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. ഇത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് കൊണ്ടാവണമെന്നില്ലും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഹരീഷ് കല്യാൺ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. കമൽഹാസന്റെ ഇന്ത്യൻ 2 ലും വിവേക് അഭിനയിക്കുന്നുണ്ട്.
from movies and music rss https://ift.tt/3do8yh6
via
IFTTT
No comments:
Post a Comment