വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രൺവീർ സിങ്ങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് വി. രവിചന്ദ്രൻ. ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായും നിർമാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രൻ ശങ്കറിന് നോട്ടീസ് അയച്ചു. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്കാർ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചത്. ചിത്രയുടെ കഥ എഴുത്തുകാരി സുജാതയിൽ നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാൽ പൂർണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു. ബോയ്സ് പരാജയമായതിന് ശേഷം നിങ്ങൾ മാസസിക സമ്മർദ്ദത്തിലായിരുന്നു. എന്നിട്ടും ഞാൻ നിങ്ങൾക്ക് അന്യൻ സംവിധാനം ചെയ്യാനുള്ള അവസരം നൽകി. എന്റെ പിന്തുണകാരണമാണ് നിങ്ങൾക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത്. അതെല്ലാം നിങ്ങൾ സമർഥമായി മറന്നിരിക്കുകയാണിപ്പോൾ. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിങ്ങൾ നിർത്തിവയ്ക്കണം. നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്- രവിചന്ദ്രൻ നോട്ടീസിൽ പറഞ്ഞു. 2005 ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്. Content Highlights:Anniyan Hindi Remake Producer V Ravichadran sends legal notice to Shankar
from movies and music rss https://ift.tt/32iAj4c
via
IFTTT
No comments:
Post a Comment