74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ(ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ. ക്രിസ്റ്റഫർ ഹാംപ്ടൺ - ഫ്ലോറിയാൻ സെല്ലർ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസെ മക്ഡോർമാന്റ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. നൊമാഡ് ലാൻഡാണ് മികച്ച ചിത്രം. ഇന്ത്യയിൽനിന്നുള്ള ദ വൈറ്റ് ടൈഗർ എന്ന ചിത്രം നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ടൈഗറിലെ ആദർശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയിൽ ഇടം നേടിയിരുന്നു. മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ മികച്ച സഹനടി- യൂ യോൻ ജുങ്ങ് (മിനാരി) മികച്ച സഹനടൻ- ഡാനിയേൽ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ) മികച്ച ഇംഗ്ലീഷിതര ചിത്രം- അനതർ റൗണ്ട് മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചർ മികച്ച ആനിമേറ്റഡ് ചിത്രം- സോൾ മികച്ച സംവിധായകൻ- ചോലെ സവോ (നൊമാഡ് ലാൻഡ്) മികച്ച ഒറിജിനൽ തിരക്കഥ-എമറാൻഡ് ഫെന്നെൽ (പ്രോമിസിങ് യങ്ങ് വുമൺ) മികച്ച ഒറിജിനൽ സ്കോർ- സോൾ മികച്ച ഛായാഗ്രാഹകൻ- നൊമാഡ് ലാൻഡ് മികച്ച കാസ്റ്റിങ്- മാങ്ക് മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാ റൈനീസ് ബ്ലാക്ക്ബോട്ടം മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്ബോട്ടം മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റൽ മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്ട്- ടെനെറ്റ് Content Highlights:2021 BAFTA Awards:The Complete List of Winners, Antony Hopkins, Nomad land, white tiger
from movies and music rss https://ift.tt/3sd9Yz4
via
IFTTT
No comments:
Post a Comment