Friday, April 9, 2021

‌മുൻകരുതലുകൾ എടുത്തു, ഏതോ നിമിഷത്തിൽ എല്ലാം ലഘുവായി കണ്ടു; കോവിഡ് പോസറ്റീവെന്ന് ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹോം ക്വാറന്റീനിലാണ്ഐശ്വര്യ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. "നിങ്ങളിപ്പോള് കാണുന്നത് ഒരു കോവിഡ് രോ​ഗിയെ ആണ്. ഞാൻ മാസ്ക് ധരിച്ചു, സാനിറ്റൈസർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാർശ ചെയ്തതെല്ലാം അനുസരിച്ചു. പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നോർത്ത് എനിക്ക് മടുപ്പു തോന്നിയിരുന്നു. അതോടെ കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, മഞ്ഞൾ വെള്ളം കുടിക്കുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു. ഒടുവിൽ തിരിച്ചറിഞ്ഞു ... ഇത് അത്ര വിലമതിക്കുന്നില്ല.… മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും കാര്യങ്ങളെ നിസ്സാരമായി എടുക്കരുത്…” ഐശ്വര്യ കുറിക്കുന്നു. View this post on Instagram A post shared by Aishwarya Lekshmi (@aishu__) മലയാളത്തിലും തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഐശ്വര്യ. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രം ജ​ഗമേ തന്തിരം, മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ, ​ഗോഡ്സെ, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്നിവയാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. Content Highlights : Actress Aishwarya Lekshmi tested positive for covid 19

from movies and music rss https://ift.tt/31WJWp8
via IFTTT

No comments:

Post a Comment