Saturday, April 17, 2021

ഹൃദയം ഒരു ത്രികോണ പ്രണയകഥയോ?

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുൾ വഹാബ്,എഡിറ്റർ-രഞ്ജൻ എബ്രാഹം. കോ പ്രൊഡ്യുസർ-നോബിൾ ബാബു തോമസ്സ്, പ്രൊഡ്ക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, വാർത്ത പ്രചരണം-എ എസ് ദിനേശ്. HRIDAYAM - FIRST LOOK POSTER!! 😊😊 Visakh Subramaniam #noble thomas Hesham Abdul Wahab Ranjan Abraham Pranav Mohanlal... Posted by Vineeth Sreenivasan onSaturday, 17 April 2021 Content Highlights:Hridayam movie Vineeth Sreenivasan, Pranav Mohanlal, Darshana Rajendran, Kalyani Priyadarshanfirst look poster

from movies and music rss https://ift.tt/3tttjNP
via IFTTT

No comments:

Post a Comment