സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഡിങ്കിരി ഡോൽമ എന്ന മലയാളം വെബ് സീരീസ്. അടുപ്പ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നാടക സംവിധായകൻ ബിബിൻദാസാണ് കഥയും സംവിധാനവും നിർവഹിച്ചത്. ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു ഭാഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കടയിൽ സാധനം വാങ്ങാൻ പോയ, മുടി നീട്ടി വളർത്തിയ പയ്യനോട്, മനുഷ്യക്കോലത്തിൽ നടന്നൂടേ എന്ന് നാട്ടുകാരൻ ചോദിക്കുന്ന സീനാണിത്. സീരീസിൽ ആശാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിൻദാസ് നാട്ടുകാരന് മറുപടി നൽകുന്ന രംഗമാണിത്. അവൻ മുടി വളർത്തിയത് അവന്റെ തലയിലല്ലേ തന്റെ പറമ്പിലല്ലല്ലോ എന്നാണ് ആശാന്റെ കഥാപാത്രം നാട്ടുകാരന് നൽകുന്ന മറുപടി. ഈ രംഗം ഒട്ടനവധിപേരാണ് പങ്കുവയ്ക്കുന്നത്. Content Highlights:Asanum Pullarum, Aduppu, Dinkiri Dolma, Comedy Web Series
from movies and music rss https://ift.tt/2QMpKUv
via
IFTTT
No comments:
Post a Comment