ഒരു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ചാൾസ് ശോഭരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദ സെർപന്റ്എന്ന വെബ് സീരീസ് ശ്രദ്ധ നേടുന്നു. ടോം ഷാങ്ക്ലാൻഡ്, ഹാൻസ് ഹെർബോട്ട്സ് എന്നിവർ സംവിധാനം ചെയ്ത ഈ വെബ്സീരീസ് 8 എപ്പിസോഡുകളായാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നത്. തഹർ റഹിം, ജെന്ന കോൾമാൻ, അമേഷ് എഡീശ്വര, ബില്ലി ഹൗലെ എന്നിവരാണ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാണ് ചാൾസ് ശോഭരാജ്? വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യക്കാരനായ പിതാവിന്റെയും വിയറ്റ്നാമുകാരിയായ മാതാവിന്റെയും മകനായി 1944ൽ ആയിരുന്നു ചാൾസ് ശോഭരാജിന്റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ശോഭരാജിന്റെ ബാല്യകാലം. എന്നാൽ, അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർത്തു. സ്കൂളിൽനിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്. 1960-കളുടെ തുടക്കത്തിൽമോഷണക്കേസുകളിൽ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചു. എന്നാൽ, അങ്ങനെ മാറാൻ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. 1970-കളിലാണ് ശോഭരാജ് യൂറോപ്പിൽ മരണത്തിന്റെ ഭീതിവിതച്ചത്. 1972-നും 1976-നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെഅപരനാമം. ക്രൂരമായ കൊലപാതകങ്ങൾ വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന ദി സെർപന്റ്. എന്ന പേരും ശോഭാരാജിനു ചാർത്തിനൽകി. 1976-ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ, അന്ന് ശോഭാരാജ് സമർഥമായി ജയിൽചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പോലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ, 1986-ൽ ഡൽഹിയിലെ തിഹാർ ജയിലിൽനിന്നുശോഭരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ, ഒരുമാസത്തിനു ശേഷം പിടിയിലായി. ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997-ൽ ശോഭരാജ് പുറത്തിറങ്ങുന്നത്. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബര ജീവിതം നയിച്ചു.ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല 2003-ൽ ശോഭരാജ് നേപ്പാളിൽവച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975-ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004-ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2008-ൽ ശോഭരാജ് നേപ്പാളി വനിത നിഹിത ബിശ്വാസുമായുള്ള വിവാഹം പ്രഖ്യാപിച്ചു. അമേരിക്കൻ കണ്ടക്ടർ ഡേവിഡ് വുഡാർഡ് ദി ഹിമാലയൻ ടൈംസിന് അയച്ച കത്തിലാണ് ഈ ബന്ധത്തിന്റെ ആധികാരികത സ്ഥിരീകരിച്ചത്. വൈകാതെ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റത്തിന് ചാൾസ് ശോഭരാജിന് വിചാരണ നേരിടേണ്ടി വന്നു. ഇപ്പോൾ നേപ്പിളിലെ ജയിലിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾ. ചാൾസ് ശോഭരാജിനെ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നു. Content Highlights:Charles Sobhraj life stories web series The Serpent Netflix In India
from movies and music rss https://ift.tt/39Q7mAP
via
IFTTT
No comments:
Post a Comment