Monday, April 19, 2021

വാക്സിനെതിരേ പരാമര്‍ശം നടന്‍ മന്‍സൂര്‍ അലിഖാന്‍ മുന്‍കൂര്‍ ജാമ്യം തേടി

ചെന്നൈ: കോവിഡ് വാക്സിനെടുക്കുന്നതിനെതിരേ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തതിനെത്തുടർന്ന് നടൻ മൻസൂർ അലിഖാൻ മുൻകൂർ ജാമ്യം തേടി. ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കോവിഡ് വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ നൽകിയ പരാതിയിൽ വടപളനി പോലീസ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നു. കോവിഡ് വാക്സിനെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധപൂർവം വാക്സിനെടുപ്പിക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും മൻസൂർ അലിഖാൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു. Content Highlights:Mansoor Ali khan actor files for anticipatory bail on Anti Vaccination Remark

from movies and music rss https://ift.tt/3tyN46F
via IFTTT

No comments:

Post a Comment