Tuesday, April 6, 2021

പ്രിയനടനൊപ്പം അഭിനയിക്കാന്‍ കമല്‍; ലോകേഷ് കനകരാജ് ചിത്രത്തില്‍ ഫഹദും

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വേഷമിടുന്നു. വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ സിനിമയിൽ ഇപ്പോഴുള്ള താരങ്ങളിൽ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കമൽ വെളിപ്പെടുത്തിയിരുന്നു. കമൽ ഹാസന്റെ 232-ാം ചിത്രമാണ് ഇത്. സൂപ്പർ ഹിറ്റായ കൈദിക്കും വിജയ് ചിത്രംമാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കും. Content Highlights:Kamal Haasan to act with Fahadh Faasil in Lokesh Kanakaraj Movie

from movies and music rss https://ift.tt/3mszD5S
via IFTTT

No comments:

Post a Comment