റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായെത്തുന്ന സല്യൂട്ടിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിലാണ് എത്തുന്നത്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയിൽ. എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. Content Highlights : Dulquer Salmaan Roshan Andrews New movie salute teaser Bobby sanjay diana Penty
from movies and music rss https://ift.tt/3fIVa8H
via
IFTTT
No comments:
Post a Comment