നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടുവർഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. വിഷ്ണവും ജ്വാലയും ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയിൽ ശ്രദ്ധ നേടുന്നത്. രാക്ഷസൻ തീയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാൽ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുകൂടിയായ ജ്വലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വലയുടെ ഭർത്താവ്. 2011 ൽ ഇവർ വിവാഹമോചിതരായി. Content Highlights:Vishnu Vishal Announces His Wedding Date With Jwala Gutta
from movies and music rss https://ift.tt/3ddGBbD
via
IFTTT
No comments:
Post a Comment